കര്‍ണൂല്‍ : മാനസിക അസ്വാസ്ഥ്യവും കാഴ്ച വൈകല്യവുമുള്ള പ്രായപൂര്‍ത്തിയാകാത്ത 15 വയസുകാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ആറുമാസ ത്തോളം. വിഷയം ജില്ലാ ശിശുക്ഷേമ സമിതിയുടെ മുന്നിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
സമിതിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സൂക്ഷിച്ചിരിക്കുന്നത്. പതി നാറുകാരി തെരുവില്‍ ചെളി തിന്നുകയായിരുന്നുവെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് ഉമേഷ് ചന്ന പറഞ്ഞു. നോക്കുമ്പോള്‍ അവള് ഗര്‍ഭിണിയാണെന്ന് തോന്നി. ഇതേക്കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് കാഴ്ചയില്ലെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോള്‍ അയല്പക്കത്തെ രണ്ട് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയോട് മോശമായ കാര്യങ്ങള്‍ ചെയ്തിരുന്നതായി കണ്ടെ ത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയപ്പോള്‍ പെണ്‍കുട്ടി വീട്ടി ല്‍ തനിച്ചായിരുന്നു. ഇത് മുതലെടുത്ത് ആ യുവാക്കള്‍ അവളുടെ വീട്ടില്‍ വരികയും ആറുമാസമായി മോശമായ കാര്യങ്ങള്‍ ചെയ്യുന്നതും പതിവായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇതറിഞ്ഞതോടെ യുവാക്കളും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ ചെയര്‍മാന്റെ പരാതി യില്‍ സിറ്റി പോലീസ് സ്റ്റേഷന് കേസെടുത്തു. പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തു കയാണ്. യുപി ശിശുക്ഷേമ സമിതിയുടെ പരിധിയിലാണ് പെണ്കുട്ടിയിപ്പോള് ഉള്ളത്. ഡോക്ടര്‍മാരുടെ ബോര്‍ഡ് പെണ്‍കുട്ടിയെ പരിശോധിക്കും.




