Crime

‘എനിക്ക് ഇയാളെ വേണ്ട’; ആദ്യരാത്രിയിൽ വരനെ അടിച്ച് പരുക്കേല്‍പ്പിച്ച് നവവധു; പിന്നാലെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

ഉത്തർപ്രദേശിലെ രാംപൂരിൽ വിവാഹത്തിന്റെ ആദ്യരാത്രിയിൽ വരനെ വധു മർദ്ദിച്ചതായും തുടർന്നുണ്ടായ കുടുംബകലഹത്തിൽ വരന് പരിക്കേറ്റതായും പരാതി. ബിലാസ്പൂരിലെ ലക്ഷ്മിനഗർ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 29-നാണ് ബേക്കറി ഉടമയായ ഇരുപത്തിരണ്ടുകാരൻ കനയ്യയും കിച്ച സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധുവിനായി ബന്ധുക്കൾക്കും അയൽവാസികൾക്കുമായി വിരുന്നും ഒരുക്കിയിരുന്നു. രാത്രി വരെ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നു. രാത്രി ദമ്പതികൾ മുറിയിലേക്ക് പോയതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി വീട്ടുകാർ പറയുന്നു. ബഹളം Read More…

Crime

സിനിമാ നടിയെ ‌കടന്നുപിടിച്ചു; ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചിയില്‍ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിനുസമീപം നടക്കാനെത്തിയപ്പോഴാണ് നടിയെ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Crime

അമ്മയോടൊപ്പം കൗണ്‍സിലിങ്ങിനു വന്ന പെണ്‍കുട്ടിക്ക്‌ പീഡനം; വൈദികന്‍ അറസ്‌റ്റില്‍

പീരുമേട്‌: അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു വന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പള്ളി വികാരി അറസ്‌റ്റില്‍. പാലൂര്‍ക്കാവ്‌ സി.എസ്‌.ഐ. പള്ളി വികാരി പാമ്പാടി വെള്ളൂര്‍ വാലുമണ്ണില്‍ റവ. സന്തോഷ്‌ മാത്യു(53)വാണ്‌ പെരുവന്താനം പോലീസിന്റെ പിടിയിലായത്‌. കഴിഞ്ഞ മാസം ഏഴിനാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. പരീക്ഷാപ്പേടി മാറ്റാന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന്‌ അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു പാലൂര്‍ക്കാവ്‌ പള്ളിയിലെത്തിയ പെണ്‍കുട്ടിയോടു തനിച്ചു സംസാരിക്കണമെന്ന്‌ ആവശ്യപ്പെട്ട വൈദികന്‍, അമ്മയോടു പള്ളിയിലിരുന്നു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പള്ളിയോടു ചേര്‍ന്ന പാഴ്‌സണേജില്‍ കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ തനിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്‌. Read More…

Crime

കടന്നുപിടിച്ചു, വലിച്ചിഴച്ചു; വിജനമായ റോഡില്‍ യുവതിക്ക് നേരെ ക്രൂരമായ അതിക്രമം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ പുലർച്ചെ നടുറോഡിൽ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത യുവാവ്, അവരെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പുലർച്ചെ 3.27-ഓടെയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് മറ്റൊരു വശത്തുനിന്നും യുവാവ് എത്തുകയായിരുന്നു. ആദ്യം യുവതിയോട് സംസാരിച്ചുനിന്ന ഇയാൾ പെട്ടെന്ന് അവരെ കടന്നുപിടിച്ചു. യുവാവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി പരമാവധി ശ്രമിച്ചെങ്കിലും ബലമായി പിന്നോട്ട് വലിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും Read More…

Crime Featured

‘ഫോൺ കട്ടാകും മുൻപ് അലർച്ച, നിന്റെ സഹോദരി മരിച്ചു, വന്ന് ബോഡി കൊണ്ടുപോയ്ക്കോ’ വനിതാ കമാൻഡോയുടെ ദാരുണാന്ത്യത്തിൽ വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ സ്വാറ്റ്‌ കമാന്‍ഡോ ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാജല്‍ ചൗധരി(27)യാണു കൊല്ലപ്പെട്ടത്‌. കാജല്‍ നാല്‌ മാസം ഗര്‍ഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിരോധ മന്ത്രാലയത്തിലെ ക്ലര്‍ക്ക്‌ കൂടിയായ ഭര്‍ത്താവ്‌ അങ്കൂറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊലപ്പെടുത്തുന്നതിന് മുൻപ് ഭർത്താവ് അങ്കുർ തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് യുവതിയുടെ സഹോദരൻ നിഖിൽ. സംഭവദിവസം താൻ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവച്ചെന്നും ക്ഷുഭിതനായ അങ്കുർ ഫോൺ പിടിച്ചുവാങ്ങിയ ശേഷം സഹോദരിയെ കൊലപ്പെടുത്താൻ പോകുകയാണെന്ന് തന്നോടു പറഞ്ഞെന്ന് നിഖിൽ അറിയിച്ചു. ‘കഴിഞ്ഞ Read More…

Crime

വിവസ്ത്രയാക്കി മർദ്ദിച്ചെന്ന് യുവതി; സ്വയം വസ്ത്രമഴിച്ചതെന്ന് പൊലീസ്; രാഷ്ട്രീയ വിവാദം

കർണാടകയിൽ യുവതിയെ പൊലീസ് വാഹനത്തിൽ വസ്ത്രമുരിഞ്ഞു മർദ്ദിച്ചെന്ന് ആരോപണം. ഹുബ്ബള്ളി കേശവപുര പൊലീസാണ് ബി.ജെ.പി പ്രവർത്തകയെ അടിവസ്ത്രത്തിൽ നിർത്തി മർദ്ദിച്ചെന്ന ആരോപണം ഉയർന്നത്. അതേസമയം, യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചു നാടകം കളിച്ചതാണെന്ന വിശദീകരണവുമായി പൊലീസും രംഗത്തെത്തി. കേശവപുര ചാലൂക്യ നഗറിൽ എസ്.ഐ.ആറിനെ (S.I.R) ചൊല്ലി നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായിരുന്നു. പ്രദേശത്തെ യുവതി കോൺഗ്രസുകാരിയായ മുൻസിപ്പൽ കൗൺസിലർ വഴി പൊലീസിൽ പരാതി നൽകി. പൊലീസെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി പ്രവർത്തക എതിർത്തു. ബലം Read More…

Featured Oddly News

അശ്ലീല ആംഗ്യം കാണിച്ച് കയറിപ്പിടിച്ചയാളെ തല്ലി; നര്‍ത്തകിക്കും സംഘത്തിനും ക്രൂരമര്‍ദനം; വിഡിയോ

ഹരിയാനയിലെ നൂഹിൽ വിവാഹാഘോഷങ്ങള്‍ക്കിടെ നർത്തകിക്കും സംഘത്തിനും മര്‍ദനം. വേദിയിൽ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ച അതിഥിയെ നര്‍ത്തകി അടിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നവംബർ 16 ന് പച്ച്ഗാവ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി തന്റെ വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കായാണ് വരന്‍ നര്‍ത്തക സംഘത്തെ എത്തിച്ചത്. വേദിയിൽ യുവതി നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ വരന്റെ ബന്ധു അടുത്തേക്ക് വരികയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കാൻ Read More…

Crime

നഗ്നയായി രശ്മി, ഫോണിൽ അഞ്ച് ക്ലിപ്പുകൾ; മര്‍ദനമേറ്റവരും ജയേഷും ഉറ്റ ചങ്ങാതിമാര്‍, ക്രൂരതയ്ക്കു പിന്നില്‍ വിശ്വാസവഞ്ചന

പത്തനംതിട്ടയില്‍ കോയിപ്രത്ത്‌ ദമ്പതികള്‍ അതിക്രൂരമായി യുവാക്കളെ മര്‍ദിച്ചത്‌ വഴിവിട്ട ബന്ധത്തിന്റെ പേരിലെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. ജയേഷിന്റെ ഭാര്യ രശ്‌മിക്ക്‌ റാന്നി കക്കുടുമണ്‍ സ്വദേശിയുമായുള്ള അവിഹിതബന്ധവും നീലമ്പേരൂര്‍ സ്വദേശിയുമായുള്ള സെക്‌സ്‌ ചാറ്റുമാണ്‌ അതിക്രമം നടത്താന്‍ കാരണമായത്‌. അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. Read More…

Crime

യുവതിയുടെ ബാധ ഒഴിപ്പിക്കാൻ പൂജ, ബാധ പോയില്ല ! പൂജാരിക്ക് മര്‍ദനം; 3 പേര്‍ കസ്റ്റഡിയില്‍

ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ ക്ഷേത്രത്തിലെ പൂജാരിക്ക് ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് മർദ്ദനം. വിഴുമല ക്ഷേത്രത്തിലെ പൂജാരിയായ സുരേഷിനാണ് മർദനമേറ്റത്. പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂജ നടത്തി. ബാധ ഒഴിപ്പിക്കാമെന്ന് അറിയിച്ച് പൂജയ്ക്ക് നേതൃത്വം നല്‍കിയത്‌ സുരേഷായിരുന്നു.  ഇരട്ടക്കുളം കൃഷ്ണൻ (54), മക്കളായ രജിൻ (24), വിപിൻ (21), കൃഷ്ണന്റെ സഹോദരി ഭർത്താവ് പരമൻ (51) എന്നിവരാണ് സുരേഷിനെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ Read More…