Sports

ടി20 സ്‌പെഷ്യലിസ്റ്റ് ആന്ദ്രേ റസ്സല്‍ വിരമിക്കുന്നു ; ലോകകപ്പിന് ഏഴുമാസം മുമ്പായി…!

വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 സ്‌പെഷ്യലിസ്റ്റ് ആന്ദ്രേറസ്സല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സബീന പാര്‍ക്കില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്ക് ശേഷം ആന്‍ഡ്രെ റസ്സല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. 2019 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനായി 84 ടി20 മത്സരങ്ങള്‍ കളിച്ച റസ്സല്‍ 1,078 റണ്‍സും 61 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയ്ക്ക് എതിരേ അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമില്‍ 37 കാരനായ റസ്സലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമൈക്കയിലെ സബീന പാര്‍ക്കിലെ അദ്ദേഹത്തിന്റെ ഹോം ഗ്രൗണ്ടിലാണ് ഈ രണ്ടു മത്സരങ്ങള്‍ നടക്കുക. വിന്‍ഡീസ് ക്രിക്കറ്റ് അദ്ദേഹത്തിന്റെ വിരമിക്കല്‍ വാര്‍ത്ത ഒരു പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. 2019 മുതല്‍ ടീമിലെത്തിയ റസ്സല്‍ ഒരു ടി20 കളിക്കാരന്‍ എന്ന നിലയിലാണ് ആരാധകരുടെ ശ്രദ്ധനേടിയത്. വിന്‍ഡീസിനായി വേണ്ടി 84 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 22.00 ശരാശരിയില്‍ 1,078 റണ്‍സ് നേടിയിട്ടുണ്ട്, 163.08 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍ 71 റണ്‍സാണ്. ടി20യിലെ മികച്ച ബൗളര്‍ കൂടിയായ അദ്ദേഹം 61 വിക്കറ്റുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ടി20 യിലെ ഏറ്റവും മികച്ച പ്രകടനം 3/19 ആണ്.

2012 ലും 2016 ലും ഐസിസി ടി 20 ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമുകളുടെ ഭാഗമായിരുന്ന 37 കാരന്‍ 2026 ഫെബ്രുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന അടുത്ത ഐസിസി ടി20 ലോകകപ്പിന് ഏഴ് മാസം മുമ്പാണ് വിരമിക്കുന്നത് എന്നത് വിന്‍ഡീസിന് തിരിച്ചടിയാകും. ലോകത്തുടനീളം നിരവധി ടി20 ലീഗുകളിലായി 561 മത്സരങ്ങളില്‍ നിന്ന് 26.39 ശരാശരിയില്‍ 9,316 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 33 അര്‍ദ്ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച സ്‌കോര്‍ 121* ആണ്.

ഒരു ബൗളര്‍ എന്ന നിലയില്‍, 25.85 ശരാശരിയില്‍ 485 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തിലെ മികച്ച ബൗളിംഗ് 5/15 ആണ്. അടുത്തിടെ അമേരിക്കയില്‍ നടന്ന മേജര്‍ ക്രിക്കറ്റ് ലീഗില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ച അദ്ദേഹം ഒമ്പത് മത്സരങ്ങളിലും എട്ട് ഇന്നിംഗ്സുകളിലുമായി 25.20 ശരാശരിയില്‍ 126 റണ്‍സ് നേടി.

വെസ്റ്റിന്‍ഡീസിനു വേണ്ടി ഒരു ടെസ്റ്റ് മാത്രമേ റസ്സല്‍ കളിച്ചിട്ടുള്ളൂ, അതേസമയം 56 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 27.21 ശരാശരിയില്‍ 1,034 റണ്‍സും 130-ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റും ഏകദിനത്തിലുണ്ട്. നാല് അര്‍ദ്ധ സെഞ്ച്വറികളും, 92* എന്ന മികച്ച സ്‌കോറും ഇതില്‍പെടുന്നു. ഏകദിനങ്ങളില്‍, 31.84 ശരാശരിയില്‍ 70 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്, മികച്ച ബൗളിംഗ് പ്രകടനം 4/35 ആണ്.