Crime

മുത്തശ്ശിക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടികൊണ്ടുപോയി; പീഡിപ്പിച്ച ശേഷം ഉടുതുണി പോലുമില്ലാതെ ഓടയില്‍ തള്ളി, ക്രൂരത

മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരിയെ കൊതുക് വല മുറിച്ച് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം, ഉടുതുണി പോലുമില്ലാതെ ഓടയില്‍ തള്ളി അജ്ഞാതന്‍. കൊൽക്കത്തയിലെ ഹൂഗ്ലി താരഗേശ്വറിലാണ് സംഭവം. റെയിൽവേ സ്റ്റേഷനടുത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

നാടോടികളായ ബന്‍ജാര വിഭാഗത്തില്‍പ്പെടുന്ന കുട്ടി കുടുംബത്തിനൊപ്പം താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങവേയാണ് ക്രൂരതയ്ക്കിരയായത്. ഗുരുതരാവസ്ഥയിലുള്ള കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹം മുഴുവന്‍ രക്തമായിരുന്നു. തുടർന്ന് കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടും സംഭവം അന്വേഷിക്കാനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് പൊലീസ് പോസ്കോ ആക്ട് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കു

കൊതുകുവല മുറിച്ച് അതിനുള്ളില്‍ നിന്നാണ് അക്രമി കുഞ്ഞിനെ എടുത്തുകൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെ താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനിലെ ഓടയ്ക്കടുത്ത് നിന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്നാണ് മുത്തശ്ശി പറയുന്നത്. കണ്ടെത്തുമ്പോള്‍ കുഞ്ഞ് നഗ്നയായിരുന്നു. താരകേശ്വര്‍ ഗ്രാമിണ്‍ ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. സംഭവത്തില്‍ പോക്സോ ഉള്‍പ്പടെയുള്ളവ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

മമത ബാനര്‍ജി സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് കാരണമെന്നാണ് സുവേന്ദു അധികാരിയുടെ വിമര്‍ശനം. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.