Celebrity

‘ഞാൻ ഇപ്പോൾ ഇവിടെയുണ്ട്, എന്നെ കാണൂ’; പഞ്ചാബ് കിങ്സ് താരത്തിന്റെ ചാറ്റ് പുറത്തുവിട്ട് ഒണ്‍ലി ഫാന്‍സ് മോഡല്‍

ഓൺലിഫാൻസ് മോഡലായ ആനി നൈറ്റിന് സന്ദേശങ്ങളയച്ച ഓസ്ട്രേലിയൻ കായികതാരങ്ങളുടെ പട്ടികയിൽ ക്രിക്കറ്റ് താരം കൂപ്പർ കോണലിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. തനിക്ക് മെസേജ് അയച്ച പ്രമുഖരുടെ പേരുകൾ മോഡൽ തന്നെയാണ് പരസ്യമാക്കിയത്. പട്ടികയിലെ ഏക ക്രിക്കറ്റ് താരമാണ് ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി കളിക്കുന്ന കൂപ്പർ കോണലി. ബാക്കിയുള്ളവർ ഓസ്ട്രേലിയൻ ഫുട്ബോൾ താരങ്ങളാണ്.

ഓസീസ് ഫുട്ബോൾ താരം ക്ലേട്ടൺ ഒലിവർ തനിക്ക് നിരന്തരം മെസേജുകൾ അയച്ചിരുന്നതായി ആനി ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തി. ബെയ്‌ലി സ്മിത്താണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ. ഈ വീഡിയോയുടെ അവസാന ഭാഗത്താണ് കൂപ്പർ കോണലിയുടെ പേര് പരാമർശിക്കുന്നത്. തമാശരൂപേണയാണ് മോഡൽ ഇയാളെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്നത്.

“അവസാനമായി, ഒരു ക്രിക്കറ്റ് താരത്തിന്റെ പേരോടെയാണ് നമ്മളിത് അവസാനിപ്പിക്കുന്നത്. കൂപ്പർ കോണലി… ഇയാൾ ആരാണെന്ന് എനിക്ക് ശരിക്കും അറിയില്ല, ക്ഷമിക്കണം കൂപ്പർ. എന്തായാലും ആഷസ് പരമ്പരയ്ക്ക് ആശംസകൾ!” എന്നാണ് ആനി വീഡിയോയിൽ പറയുന്നത്. കൂടാതെ, തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും അതിനാൽ ഇനി ഇൻസ്റ്റാഗ്രാം ഡിഎമ്മിലേക്ക് സന്ദേശങ്ങളുമായി വരരുതെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.

എപ്പോഴാണ് മെൽബണിൽ നിന്ന് മടങ്ങുന്നതെന്നും നിലവിൽ എവിടെയാണ് താമസിക്കുന്നതെന്നുമാണ് കൂപ്പർ സന്ദേശത്തിൽ ചോദിച്ചത്. മോഡലിന്റെ മറുപടിക്ക് പിന്നാലെ വന്നു കാണാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സ്ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നത് ഇതിനുശേഷമുള്ള മെസേജുകൾക്ക് ആനി മറുപടി നൽകിയിട്ടില്ല എന്നാണ്.

കൂപ്പർ കോണലിയുടെ ചാറ്റ് ഇങ്ങനെ

കൂപ്പർ കോണലി: ‘എപ്പോഴാണ് നിങ്ങൾ പോകുന്നത്?’

ആനി: ‘ഇനിയും രണ്ടു മാസം കൂടി ഉണ്ട്’

കൂപ്പർ കോണലി: ‘നല്ലത്, എവിടെയാണ് താമസിക്കുന്നത്? ഞാൻ ഇപ്പോൾ ഇവിടെയുണ്ട്’

ആനി: ‘പോർട്ട് മെൽബൺ’

കൂപ്പർ കോണലി: ‘എന്നെ കാണൂ’

പിന്നീട് ആനിയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് മറുപടിയായി ‘ദൈവമേ, എനിക്ക് അസൂയ തോന്നുന്നു’ എന്നും കൂപ്പർ മെസേജ് അയച്ചിരുന്നു. അതിനുശേഷവും നിങ്ങൾ ഇപ്പോൾ മെൽബണിലുണ്ടോ എന്ന് ചോദിച്ച് സന്ദേശമയച്ചെങ്കിലും മോഡൽ അതിനോട് പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *