ഇന്ത്യയിലെ മികച്ച സംവിധായകനാണെങ്കിലും ഒരു അഭിനേതാവെന്ന നിലയിലാണ് അനുരാഗ് കശ്യപിന് തിരക്ക്. അടുത്തകാലത്ത് തമിഴില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ മഹാരാജയില്‍ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മകള്‍ ആലിയയുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ തന്നെ അന്ന് സഹായിച്ചത് വിജയ് സേതുപതി ആയിരുന്നെന്നും താരം പറയുന്നു.
മഹാരാജ സിനിമയിലെ വേഷമാണ് അതില്‍ നിര്‍ണ്ണായകമായത്. ദ ഹിന്ദുവിന്റെ ദി ഹഡില്‍ ഒരു സെഷനില്‍, അനുരാഗ് കശ്യപ് ഒരു നടനെന്ന നിലയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വേദിയില്‍ സംസാരിച്ചു. തന്റെ രാഹുല്‍ ഭട്ടും സണ്ണി ലിയോണും അഭിനയിച്ച കെന്നഡിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യുന്നതിനിടെയാണ് താന്‍ വിജയ് സേതുപതിയുമായി ഇടപെട്ടതെന്ന് അനുരാഗ് വെളിപ്പെടുത്തി. ‘ഇമൈക്ക നൊടികള്‍’ക്ക് ശേഷം ഞാന്‍ ഒരുപാട് സൗത്ത് സിനിമകള്‍ നിരസിച്ചു.
ഓരോ ദിവസവും ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. പിന്നെ, കെന്നഡിയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ സമയത്ത്, വിജയ് സേതുപതിയുമായി ഇടപെട്ടു. വിജയ് സേതുപതിയു മായുള്ള മകള്‍ ആലിയയുടെ വിവാഹച്ചെലവിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഒരു വേഷം കൊണ്ടുത്തന്ന് വിജയ്‌സേതുപതി നടന്‍ തന്നെ സഹായിച്ചെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് എന്റെ മകളുടെ വിവാഹം അടുത്ത വര്‍ഷം നടത്തണം. എനിക്ക് അത് താങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അപ്പോള്‍ വിജയ് പറഞ്ഞു, ”ഞങ്ങള്‍ നിങ്ങളെ സഹായിക്കും.” അങ്ങനെയാണ് മഹാരാജ സംഭവിച്ചത്.” അനുരാഗ് വെളിപ്പെടുത്തി.
ലോകമെമ്പാടും വലിയ കളക്ഷന്‍ നേടിയ സിനിമ വാരിയത് 190 കോടിയാണ്. 2024-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളില്‍ ഒന്നായി മാറി. അനുരാഗിന്റെ മകള്‍ ആലിയ കശ്യപും ദീര്‍ഘകാല കാമുകന്‍ ഷെയ്ന്‍ ഗ്രിഗോയറും 2024 ഡിസംബറി ല്‍ മുംബൈയില്‍ വച്ച് വിവാഹിതരായി. ഇരുവരുടെയും വിവാഹ സല്‍ക്കാരത്തില്‍ നാഗ ചൈതന്യ, ശോഭിത ധൂലിപാല, അഭിഷേക് ബച്ചന്‍, അദ്ദേഹത്തിന്റെ അനന്തരവന്‍ അഗസ്ത്യ നന്ദ, സുഹാന ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി ഡിയോള്‍ എന്നിവര്‍ പങ്കെടുത്തു.




