Crime

മുത്തശ്ശിക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടികൊണ്ടുപോയി; പീഡിപ്പിച്ച ശേഷം ഉടുതുണി പോലുമില്ലാതെ ഓടയില്‍ തള്ളി, ക്രൂരത

മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരിയെ കൊതുക് വല മുറിച്ച് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം, ഉടുതുണി പോലുമില്ലാതെ ഓടയില്‍ തള്ളി അജ്ഞാതന്‍. കൊൽക്കത്തയിലെ ഹൂഗ്ലി താരഗേശ്വറിലാണ് സംഭവം. റെയിൽവേ സ്റ്റേഷനടുത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. നാടോടികളായ ബന്‍ജാര വിഭാഗത്തില്‍പ്പെടുന്ന കുട്ടി കുടുംബത്തിനൊപ്പം താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങവേയാണ് ക്രൂരതയ്ക്കിരയായത്. ഗുരുതരാവസ്ഥയിലുള്ള കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹം മുഴുവന്‍ രക്തമായിരുന്നു. തുടർന്ന് കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടും സംഭവം അന്വേഷിക്കാനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് Read More…