Crime

8 വയസുകാരി കൊച്ചുമകള്‍ക്കുനേരേ ലൈംഗികാതിക്രമം; മുത്തച്‌ഛന്‌ 60 വര്‍ഷം കഠിന തടവ്‌

ഹരിപ്പാട്: വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എട്ടുവയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 58-കാരനായ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 60 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുഭവിക്കേണ്ടിവരും. ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷാണ് ശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്. 2023-ൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അന്നത്തെ പുന്നപ്ര പോലീസ് ഇൻസ്പെക്ടർ ലെയ്സാദ് മുഹമ്മദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ എ.എസ്.ഐമാരായ രാജേഷ്, സോഫിയ അഗസ്റ്റിൻ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. രഘു ഹാജരായി.

എ.എസ്.ഐമാരായ വാണി പീതാംബരൻ, കെ.സി. സതീഷ്, സി.പി.ഒ അനിൽകുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.