Health

തുടർച്ചയായ ചുമയ്ക്ക് കാരണം ട്യൂമറല്ല, ശ്വാസനാളത്തിൽ കുടുങ്ങിയ പല്ല്; ഡോക്ടർമാരെ പോലും ഞെട്ടിച്ച് അപൂർവ്വ സംഭവം

തുടർച്ചയായ ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധയും മൂലം ബുദ്ധിമുട്ടിയിരുന്ന 72 കാരനായ വൃദ്ധന്റെ ശ്വാസകോശത്തിൽ ട്യൂമർ ആണെന്ന് ഡോക്ടർമാർ സംശയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ കണ്ടെത്തിയത് ശ്വാസനാളത്തിൽ മൂന്ന് വർഷത്തോളമായി കുടുങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന്റെ പല്ലാണ്. ‘ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി’ എന്ന ജേണലിലാണ് ഈ വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്തത്. മാസങ്ങളായി കഫക്കെട്ടോടുകൂടിയ ചുമയും അണുബാധയും ഉണ്ടായിരുന്ന ഇദ്ദേഹത്തെ ആന്റിബയോട്ടിക്കുകൾ നൽകി പലതവണ ചികിത്സിച്ചിരുന്നു. എന്നാൽ അർബുദത്തിന്റെ ലക്ഷണങ്ങളോ ശരീരഭാരം കുറയുന്നതോ ഉണ്ടായിരുന്നില്ല. സി.ടി സ്കാനിൽ Read More…

Travel

4 തവണ ചെയിൻ വലിച്ചിട്ടും ആരുമെത്തിയില്ല! 2.5 ലക്ഷം കവർന്നു; ഫസ്റ്റ് എസിയിലും സുരക്ഷയില്ല!- ട്രെയിൻ യാത്രക്കാരിയുടെ വീഡിയോ വൈറൽ

ആനന്ദ് വിഹാർ ടെർമിനൽ – ന്യൂ ജൽപായ്ഗുഡി എക്സ്പ്രസിന്റെ ഫസ്റ്റ് എസി കൂപ്പയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 25,000 രൂപയും മോഷണം പോയി. ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം നടന്നത്. കുഞ്ഞുമൊത്ത് യാത്ര ചെയ്തിരുന്ന ഈ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് സുരക്ഷാ വീഴ്ചകളെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലഖ്‌നൗ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത്, പൂട്ടിയിട്ടിരുന്ന തന്റെ ഫസ്റ്റ് എസി കംപാർട്ട്‌മെന്റിൽ ആരോ Read More…

Celebrity Movie News

‘വെറുത്തുപോയി’: പ്രായമായ നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് രാധിക ആപ്തെ; ബാലകൃഷ്ണയുടെ ചിത്രമെന്ന് സോഷ്യൽ മീഡിയ

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബോളിവുഡ് നടി രാധിക ആപ്തെയുടെ അഭിമുഖത്തിലെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മുൻപ് അഭിനയിച്ച ഒരു തെലുങ്ക് സിനിമയിലെ അനുഭവങ്ങളാണ് നടി അഭിമുഖത്തിൽ പങ്കുവെച്ചത്. സിനിമയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധികയുടെ വാക്കുകൾ. ചിത്രത്തിൽ സ്വന്തം അമ്മയുടെ സഹോദരനെ (അമ്മാവനെ) വിവാഹം കഴിക്കേണ്ട ഒരു കഥാപാത്രമായിരുന്നു തന്റേതെന്നും ആ കഥാപാത്രം തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും രാധിക പറഞ്ഞു. താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയായിരുന്നു അതെന്നും അതിലെ Read More…

Crime Featured

ഗെയിമിംഗ് ഭ്രമം; ഫോൺ തകർത്ത അച്ഛനെ അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തി 22-കാരി

ഗുജറാത്തിലെ സൂറത്തിൽ മൊബൈൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22 കാരിയായ യുവതി സ്വന്തം വളർത്തച്ഛനെ അടിച്ചും കുത്തിയും കൊലപ്പെടുത്തി. മൊബൈൽ ഫോൺ തല്ലിത്തകർത്തതിൽ പ്രകോപിതയായ കാജൽ എന്ന യുവതിയാണ് 55 കാരനായ രമേശ് ചൗഹാനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി സൂറത്തിലെ കോസാദ് പ്രദേശത്തുള്ള ഇവരുടെ വീട്ടിലാണ് ദാരുണമായ ഈ സംഭവം നടന്നത്. വീട്ടുജോലികൾ ചെയ്യാതെ മകൾ എപ്പോഴും മൊബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണെന്ന് അമ്മ മഞ്ജു പരാതി പറഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ Read More…

Spotlight

17-ാം വയസിൽ പൈലറ്റ്‌ ലൈസൻസ്; 20-ാം വയസിൽ അവസാന പറക്കൽ, ‘ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോവുകയാണ്‌’- നൊമ്പരമായി നതാലിയ

വാഷിങ്‌ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വകാര്യ ജെറ്റ്‌ വിമാനം തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ച ദാരുണ സംഭവത്തില്‍ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം പുറത്തുവന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി 20 കാരിയായ പൈലറ്റ്‌ നതാലിയ ഗാഡെല്‍ഹ ഫില്‍ഗുയേറസ്‌ എയര്‍ട്രാഫിക്‌ കണ്‍ട്രോളിനെ നിരന്തരം അറിയിച്ചിരുന്നു. ഇതിനൊപ്പം വിമാനത്തിന്‌ അസാധാരണമായ കുലുക്കമുണ്ടെന്നും ചിറകുകളില്‍ മഞ്ഞ്‌ അടിഞ്ഞുകൂടുന്നുണ്ടെന്നും കാമുകനും സന്ദേശമയച്ചു. വിമാനം തകര്‍ന്നു വീഴാന്‍ പോകുന്നതായി പറഞ്ഞ്‌ നതാലിയ നിലവിളിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഓസ്‌റ്റിനില്‍ നിന്ന്‌ ബഹാമാസിലേക്ക്‌ പുറപ്പെട്ട ലിയര്‍ജെറ്റ്‌ 60 വിമാനമാണ്‌ ഫ്‌ളോറിഡയിലെ Read More…

Spotlight

‘നിനക്ക് 18കഴിഞ്ഞാല്‍ ഞാന്‍ സര്‍ജറി ചെയ്ത് ആണാകാം, എന്നിട്ട് കല്യാണം’; 30കാരിയുടെ അഭ്യര്‍ഥന; 15കാരി ജീവനൊടുക്കി, വേറെ പെൺകുട്ടികളും വലയിൽ?

പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് മനസ്സാക്ഷിയെ നടുക്കുന്ന ഒരാത്മഹത്യയുടെ വാർത്ത വരുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിക്ക് 30 വയസ്സുള്ള ഒരു യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമുള്ള പ്രാഥമിക നിഗമനത്തിൽ എത്തുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഒരു ടാറ്റു സ്റ്റുഡിയോ സന്ദർശിച്ചപ്പോഴാണ് പെൺകുട്ടി ഈ 30 കാരിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നു. പെൺകുട്ടിയോട് തനിക്ക് പ്രണയമാണെന്നും, Read More…

Crime

തീ പറത്തി 8 കി.മീ. മരണപ്പാച്ചിൽ; വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് മദ്യലഹരിയില്‍ 18കാരന്റെ ഡ്രൈവിങ്,വാഹനങ്ങൾ കുറുകെയിട്ട് തടഞ്ഞ് നാട്ടുകാർ

ചങ്ങനാശേരി: പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞ് ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് യുവാവ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് വാഹനം ഓടിച്ചത്. അപകടത്തിൽ ടയർ പൊട്ടിയിട്ടും കാർ റോഡിലൂടെ തീ പറത്തി മുന്നോട്ട് പാഞ്ഞു. തുടർന്ന് മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ തടഞ്ഞുനിർത്തി പതിനെട്ടുകാരനെ പൊലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. തിരുവല്ല സ്വദേശിയായ ഗോകുൽ വിനുവാണ് അപകടകരമായി കാറോടിച്ചിരുന്നത്. ആശാരിമുക്ക് Read More…

Celebrity

ചോദ്യം സഞ്ജുവിനെ കുറിച്ച്, ‘നീ പോ മോനെ ദിനേശാ’ എന്ന് സച്ചിൻ; ലാലേട്ടന്റെ ‘തഗ് ഡയലോഗ്’ ഏറ്റെടുത്ത് ആരാധകർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇന്ത്യ ക്രിക്കറ്റ് സബ്‌റെഡിറ്റിൽ നടത്തിയ ചോദ്യോത്തര പരിപാടി സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് സച്ചിൻ നൽകിയ രസകരവും വിദഗ്ധവുമായ മറുപടികളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ഇതിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് സച്ചിൻ നൽകിയ മറുപടി മലയാളി ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ട്വന്റി20 ലോകകപ്പിനിടെ മാസങ്ങളോളം സച്ചിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ദീർഘനേരം സംസാരിച്ചിരുന്നതായും സഞ്ജു പറഞ്ഞതിനെക്കുറിച്ചും, അന്ന് അദ്ദേഹത്തോട് എന്താണ് സംസാരിച്ചതെന്നുമായിരുന്നു Read More…

Featured Sports

ബാത്ത്‌റൂം ടവല്‍ മാത്രം ധരിച്ച് ഇന്ത്യൻ യുവ ക്രിക്കറ്റ് താരം, യുവതിയോട് നഗ്നചിത്രം ആവശ്യപ്പെട്ട് ചാറ്റ്; ചർച്ചകളിൽ നിറഞ്ഞ് കാമുകിയും- എഐ മോർഫിംഗോ?

മുംബൈ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുർനൂർ ബ്രാർ ഉൾപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. താരത്തിന്റേതെന്ന പേരിൽ ബാത്ത്റൂം ടവൽ മാത്രം ധരിച്ചുള്ള അർധനഗ്ന ചിത്രം സ്‌നാപ്ചാറ്റിലൂടെ പ്രചരിച്ചതാണ് സംഭവങ്ങൾക്ക് തിരികൊളുത്തിയത്. ചിത്രം പങ്കുവച്ചതിന് പുറമേ, ചില പെൺകുട്ടികളോട് അവരുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും യഥാർഥത്തിലുള്ളതാണോ അതോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. Read More…