ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന മത്സരത്തിനിടെ തന്റെ കയ്യിലുണ്ടായിരുന്ന വൂപ്പ് (WHOOP) ഫിറ്റ്‌നസ് ബാൻഡിന്റെ പിൻ നഷ്ടപ്പെട്ടതിനെ തുടർന്ന് വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ തീർത്ത തമാശനിമിഷങ്ങൾ കാണികൾക്ക് മികച്ചൊരു വിരുന്നായി മാറി. ന്യൂസിലാൻഡ് പേസർ നഥാൻ സ്മിത്തിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. പന്ത് കോഹ്‌ലിയുടെ കയ്യിലിരുന്ന ഫിറ്റ്‌നസ് ബാൻഡിൽ തട്ടുകയും അതിന്റെ ചെറിയ പിൻ തെറിച്ച് ഗ്രൗണ്ടിൽ വീഴുകയുമായിരുന്നു. പിൻ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയ കോഹ്‌ലി അത് കണ്ടെത്താനായി ഗ്രൗണ്ടിൽ തിരച്ചിൽ തുടങ്ങി. ഒടുവിൽ Read More…
Month: November 2026
രക്തബന്ധത്തെക്കാൾ വലുതോ പണം? 42 ലക്ഷത്തിന് വേണ്ടി സ്വന്തം പെങ്ങളെ തലയ്ക്കടിച്ചുകൊന്ന് സഹോദരനും ഭാര്യയും!
പണത്തോടുള്ള ആർത്തിയിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ ബരാബങ്കി ഗ്രാമം. സർക്കാർ വികസന പദ്ധതിയിൽ നിന്നും ലഭിക്കുന്ന ഭീമമായ നഷ്ടപരിഹാര തുക പങ്കുവെക്കാതിരിക്കാനാണ് സ്വന്തം സഹോദരിയെ ദാക്ഷിണ്യമില്ലാതെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ സഹോദരനെയും ഭാര്യയെയും യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബരാബങ്കിയിലെ രാംനഗർ പ്രദേശത്താണ് ഈ കൊലപാതകം അരങ്ങേറിയത്. അംഗൻവാടി ജീവനക്കാരിയായ മന്നു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ സന്ദീപിന്റെ വീട് ‘മഹാദേവ കോറിഡോർ പ്രോജക്ടിനായി’ സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ Read More…
അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്ററുടെ ചരിത്രവിജയത്തില്‍ അഭിമാനമായി കർണാടകയുടെ മകൾ ഡോ. സാറാ ജുകാകു
അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽ നിന്ന് യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വംശജനായി മാറിയിരിക്കുകയാണ് ഡെമോക്രാറ്റിക് നേതാവ് ഡോ. അബു അൽ സെയ്ദ്. ഈ ചരിത്രവിജയത്തിന്റെ ശോഭ അമേരിക്കൻ അതിരുകൾ കടന്ന് ഇന്ത്യയിലെത്തി നിൽക്കുന്നത് മംഗളൂരുവിനടുത്തുള്ള കർണാടകയിലെ ഭട്കലിലേക്കാണ്. അബു അൽ സെയ്ദിന്റെ ഭാര്യയും പ്രമുഖ മനോരോഗ വിദഗ്ധയുമായ ഡോ. സാറാ ജുകാകുവിന്റെ കുടുംബവേരുകൾ ഭട്കലിലെ മണ്ണിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ മിഷിഗണിൽ ജനിച്ചുവളർന്ന ഡോ. സാറ ജുകാകു തൊഴിൽപരമായി ഒരു Read More…
പ്രണയപ്പകയ്ക്കപ്പുറം ‘സ്വകാര്യ വീഡിയോ’ തർക്കം! സന്ദേശമായി മഴുവിന്റെ ചിഹ്നം, കെണിയിൽ വീണത് നിരപരാധിയായ അഭിരാം
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിരാമിനെ വധിച്ച് ചാക്കിൽകെട്ടി തള്ളിയ കേസിൽ അന്വേഷണം ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങളിലേക്കും നീളുന്നു. കേവലം പ്രണയപ്പകയ്ക്കപ്പുറം കൊലപാതകത്തിലേക്ക് നയിക്കാൻ തക്കവണ്ണം മറ്റ് ശക്തമായ കാരണങ്ങളുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നത്. ചില സ്വകാര്യ വീഡിയോകൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെ പ്രധാന സൂചനയായി പോലീസിന് ലഭിച്ചിരിക്കുന്നത്. പിടിയിലായ പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങളും ഫോണിലെ ഫോൾഡറുകളും വിശദമായി പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത് സംബന്ധിച്ച Read More…
ടീമിലുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, പക്ഷെ കളിക്കുന്നുണ്ടോ ഇല്ല! സിറാജ് എന്തു തെറ്റ് ചെയ്തു? കുൽദീപിനോട് അനീതി; പൊട്ടിത്തെറിച്ച് മുൻ താരം
ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ പേസർ മുഹമ്മദ് സിറാജ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവരുടെ അഭാവം ആരാധകരെ ഞെട്ടിച്ചു. പരിചയസമ്പന്നനായ സിറാജ് പുറത്തായതും ട്വന്റി20-ക്ക് പിന്നാലെ ആദ്യ ഏകദിനത്തിലും കുൽദീപ് ബെഞ്ചിലായതും അപ്രതീക്ഷിതമായി. ബാറ്റിങ് നിരയിൽ ഗിൽ, രോഹിത്, കോലി, അയ്യർ എന്നിവർക്കൊപ്പം അഞ്ചും ആറും സ്ഥാനങ്ങളിൽ അക്ഷർ പട്ടേലും കെ.എൽ. രാഹുലും ഇടംപിടിച്ചു. മികവു തെളിയിച്ച നമൻ ധീർ ഏഴാമനായി വന്നപ്പോൾ നിതീഷ് റെഡ്ഡി പുറത്തായി. മുഖ്യപരിശീലകൻ Read More…
തൊഴിലുടമയുടെ മകളുമായി പ്രണയം; മറ്റാരുമില്ലാത്ത സമയംനോക്കി കാണാനെത്തി, മലയാളി യുവാവിനെ തല്ലിക്കൊന്നു
ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചതിന്റെ പേരിൽ മലയാളി യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന കിരൺ, അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ ആനന്ദ് ശക്തമായി Read More…
രണ്ടര ലക്ഷത്തിന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ
കട്ടപ്പന: നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും അറസ്റ്റിലായി. ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്‌തിരുന്ന ദമ്പതികളാണ് കുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം നടത്തിയത്. തൊഴിലാളികളെ എത്തിച്ചു നൽകുന്ന അസം സ്വദേശി ജാദു ഗോഗോയ്, കുഞ്ഞിന്റെ മാതാപിതാക്കൾ എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. മൂന്നു മക്കളുള്ള ഈ ദമ്പതികളുടെ മറ്റു രണ്ടു കുട്ടികൾ നിലവിൽ അസമിൽ ബന്ധുവിന്റെ സംരക്ഷണയിലാണ് വളരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ദമ്പതികൾ ഇടനിലക്കാരനെ Read More…
ഇന്ന് 38 വയസ്സു തികയുന്ന മനുഷ്യനാണ്! ഒറ്റക്കൈയ്യിൽ പറന്നുപിടിച്ച ക്യാച്ച്, ഞെട്ടിച്ച് കോലി, ആഘോഷവും വൈറൽ- വീഡിയോ
ഓക്ലൻഡ്: ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. കായികക്ഷമതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന കോലി, യുവതാരങ്ങളെപ്പോലും വെല്ലുന്ന ഫിറ്റ്നസാണ് ഇപ്പോഴും നിലനിർത്തുന്നത്. നിലവിൽ ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മത്സരങ്ങൾക്കിടയിൽ വിശ്രമിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെങ്കിലും പരിശീലനത്തിൽ താരം യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കോലി പുറത്തെടുത്ത മിന്നുന്ന ഫീൽഡിങ്ങാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. മത്സരത്തിന്റെ 29-ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച ആ ഡൈവിങ് ക്യാച്ച് Read More…
കാര്‍ ഇടിക്കാതിരിക്കാൻ കടയിലേക്ക് ഓടിക്കയറി; വീണത് തിളക്കുന്ന എണ്ണയിലേയ്ക്ക്; 3 യുവാക്കൾക്ക് ഗുരുതര പൊള്ളൽ- വീഡിയോ
ബെംഗളൂരുവിലെ ബെന്നാർഘട്ടിനു സമീപം ഹൊമ്മദേവനഹള്ളിയിൽ കാറിടിയിൽനിന്ന് രക്ഷപ്പെടാൻ കബാബ് കടയിലേക്ക് ഓടിക്കയറിയ യുവാക്കൾക്ക് തിളച്ച എണ്ണ വീണ് ഗുരുതരമായി പൊള്ളലേറ്റു. നിയന്ത്രണംവിട്ടെത്തിയ എസ്‌യുവിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഈ നടുക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹൊമ്മദേവനഹള്ളിയിലെ കബാബ് റസ്റ്ററന്റിനു മുന്നിൽ ഭക്ഷണം കഴിക്കാൻ കാത്തുനിൽക്കുകയായിരുന്ന യുവാക്കൾ, ബ്രേക്ക് ചവിട്ടി വാഹനം നിരങ്ങിവരുന്ന ശബ്ദം കേട്ടാണ് കടയ്ക്കുള്ളിലേക്ക് ഓടിക്കയറിയത്. എന്നാൽ നിയന്ത്രണംവിട്ടെത്തിയ എസ്‌യുവി ഇവർ നിന്നിരുന്ന ഭാഗത്തേക്ക് തന്നെ ഇടിച്ചുകയറുകയും വഴിയിലുണ്ടായിരുന്ന ബൈക്കുകളിലും കടയുടെ പടികളിലും ഇടിച്ചുനിൽക്കുകയുമായിരുന്നു. Read More…









