Oddly News

മരിച്ചില്ല, കിം ജോങ് ഉൻ ജീവനോടെയുണ്ട്! വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഉത്തരകൊറിയ

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം ജോങ് ഉൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ സോഷ്യൽ മീഡിയ വാർത്തകൾക്ക് പിന്നാലെ, വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും പ്രദർശനത്തിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ ഉത്തരകൊറിയ പുറത്തുവിട്ടു. ഉത്തരകൊറിയയുടെ ഔദ്യോഗിക പത്രമായ ‘റോഡോങ് സിൻമുൻ’ ആണ് കിമ്മിന്റെ ഈ പുതിയ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 കാരനായ കിം ജോങ് ഉൻ മരിച്ചെന്നോ കോമയിലായെന്നോ ഉള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ചിത്രങ്ങൾ പുറത്തുവന്നത്. ഒരു ചിത്രത്തിൽ, ഇളം പിങ്ക് നിറത്തിലുള്ള Read More…

Oddly News

ലോകത്തിൽ തന്നെ ആദ്യമായിരിക്കാം; യുക്രേനിയൻ ഡ്രോൺ പരിക്കേറ്റ സൈനികനെ വായുമാർഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

യുക്രെയ്നിനിലെ യുദ്ധക്കളത്തിൽ പരിക്കേറ്റ സൈനികനെ ഡ്രോൺ ഉപയോഗിച്ച് വായുമാർഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതായി സൈന്യം. ഇത്തരത്തിലുള്ള ആദ്യത്തെ രക്ഷാപ്രവർത്തനമാണിത്. സൈനികൻ ഡ്രോണിൽ സ്വയം ബന്ധിപ്പിക്കുന്നതും ഡ്രോൺ അദ്ദേഹത്തെ പൊക്കിയെടുത്ത് പറക്കുന്നതുമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൈന്യം പുറത്തുവിട്ടു. ദൃശ്യങ്ങളിൽ വ്യക്തത വരുത്താത്ത ഒരു പ്രദേശത്തുകൂടി, വളരെ താഴ്ന്ന ഉയരത്തിലാണ് റീമോട്ട് ഓപ്പറേറ്റർ ഡ്രോൺ നിയന്ത്രിച്ച് സൈനികനെ എത്തിച്ചത്. ഡ്രോൺ അദ്ദേഹത്തെ പതുക്കെ നിലത്തിറക്കുന്നു. ഓപ്പറേറ്റർ സൈനികനെ അഭിവാദ്യം ചെയ്തുകൊണ്ട് “ഭൂമിയിലേക്ക് തിരികെ സ്വാഗതം!” എന്ന് പറയുന്നത് കേൾക്കാം. Read More…

Crime

ഭർത്താവ് മരിച്ചാൽ അയാളുടെ സര്‍ക്കാര്‍ ജോലി എനിക്ക്! കൊലപാതകത്തില്‍ യുവതിയും കാമുകനും പിടിയിൽ, കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണക്കഥ പൊളിഞ്ഞു

റാഞ്ചി: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിലായി. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരണപ്പെട്ടാൽ ആ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി കാമുകനുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ കവർച്ച നടത്താനെത്തിയ കള്ളന്മാരാണ് ഭർത്താവിനെ വധിച്ചതെന്നാണ് ഭാര്യ ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ യഥാർത്ഥ ചുരുളഴിഞ്ഞത്. റാഞ്ചിയിലെ പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ Read More…

Featured Spotlight

തോക്കുകൾ ഷൂട്ടർമാർക്ക് എത്തിച്ചത് രണ്ടു യുവതികള്‍, ഓപ്പറേഷന്‍ എൻക്രിപ്റ്റഡ് ആപ്പ് വഴി; ടൈഗർ ഷ്രോഫ് കേസില്‍ നിർണായക വഴിത്തിരിവ്

നടൻ ടൈഗർ ഷ്രോഫിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഷൂട്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചു നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ടു യുവതികളുൾപ്പെടെ നാലുപേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കുനാൽ, സുമിത്, രാധ, ബബിത എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ്, ഇവരെ മുംബൈ പോലീസിന് കൈമാറി. കുനാലും സുമിതുമാണ് ആയുധങ്ങൾ സംഘടിപ്പിച്ചത്. രാധയും ബബിതയും മുംബൈയിലെ ദാദറിലെത്തി മൂന്ന് ഷൂട്ടർമാർക്ക് തോക്കുകൾ കൈമാറുകയായിരുന്നു. ജാക്കി ഷ്രോഫിന്റെ മകനായ ടൈഗർ ഷ്രോഫ് ഞായറാഴ്ച വൈകുന്നേരം മുംബൈ ജുഹൂവിൽ Read More…

Featured Spotlight

ഷൂട്ടർമാർ തിരഞ്ഞ ആ വിഐപി സൽമാൻ ഖാൻ ! സുരക്ഷ കടുത്തപ്പോൾ പ്ലാൻ ബി! സൽമാന് പകരം ടൈഗർ ഷ്രോഫ്

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ ഷൂട്ടർമാർ യഥാർത്ഥത്തിൽ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത് നടൻ സൽമാൻ ഖാനെയാണെന്ന് പുതിയ വെളിപ്പെടുത്തൽ. പ്രതികൾ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വിഐപിയെയാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, അത് സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ വീടിന്റെ പരിസരം നിരീക്ഷിച്ചെങ്കിലും ശക്തമായ പോലീസ് സുരക്ഷ കാരണം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2024-ൽ സൽമാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായതിനെ Read More…

Crime

‘അവളുടെ സമ്മതമില്ലാതെ തന്നെ പ്രസവം നിർത്തണം മാഡം……രണ്ട് വയസുകാരന്റെ മരണത്തില്‍ അമ്മയ്‌ക്കെതിരെ നാട്ടുകാര്‍ മന്ത്രിയോട്

ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ഒന്നുമില്ലായിരുന്നുവെന്നത് ഒരു അമ്മയെന്ന നിലയിൽ സഹിക്കാനാവാത്ത കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മാതാപിതാക്കൾ മക്കളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കുമെങ്കിലും ഈ അനുഭവം നമ്മളെ മറിച്ചാണ് പഠിപ്പിക്കുന്നത്. ശേഷിക്കുന്ന കുട്ടികളെ വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്നും അമ്മയ്ക്ക് ആവശ്യമായ കൗൺസിലിംഗും സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രണ്ട് വയസുകാരന്റെ മരണത്തിൽ രാജേഷിനും Read More…

Featured Sports

ഒറ്റയാൾ പോരാട്ടം! ഓസീസിനെതിരെ ചരിത്ര സെഞ്ചുറി; രോഹിത് ശർമ്മയെ മറികടന്ന് ബാവുമ, 60 വർഷത്തെ റെക്കോർഡ് തകർത്ത് യാൻസന്‍

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമ ചരിത്രം കുറിച്ചപ്പോള്‍ മറ്റൊരു റെക്കോര്‍ഡുമായി ഓൾറൗണ്ടർ മാർക്കോ യാൻസന്‍. 110/6 എന്ന തകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറിയത് 334 പന്തുകളിൽ നിന്ന് ബാവുമ നേടിയ 179 റൺസാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്ന ഏറ്റവും Read More…

Crime

ശാരീരികബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞു; കാമുകന്‍ ശ്വാസംമുട്ടിച്ച് കൊന്നു; പുളിക്കീഴിലെ കുഞ്ഞിന്റെ മരണം കൊലപാതകം, അമ്മ അറസ്റ്റിൽ

പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ നാടോടി സ്ത്രീയായ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട അമ്മയുടെ കാമുകനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. 2023-ലാണ് പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ കൈയില്ലാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അക്കാലത്ത് സമാനമായ കാണാതാകൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ അന്വേഷണം മുന്നോട്ടുപോകാതെ മരവിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തിയ മറ്റൊരു കേസിന്റെ അന്വേഷണമാണ് Read More…

Movie News

ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ജയസൂര്യയും വിനായകനും, ‘ടൈറ്റൻസ്’ റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ടീസറും പുറത്ത് വരികയും, സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് Read More…