Oddly News

മരിച്ചെന്ന് ഡോക്ടർമാര്‍, അന്ത്യചുംബനം നല്‍കാനെത്തിയ അമ്മ കണ്ടു ജീവന്റെ തുടിപ്പ്, അഞ്ചര മണിക്കൂറിന് ശേഷം 18 മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം!

മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച 18 മാസം പ്രായമുള്ള കുഞ്ഞിന് അഞ്ചര മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണ് അതിശയകരമായ ഈ സംഭവം നടന്നത്. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുഞ്ഞിനെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മകന് അന്ത്യചുംബനം നൽകാൻ എത്തിയ സമയത്ത് കുഞ്ഞ് ശ്വസിക്കുന്നത് പോലെ അമ്മയ്ക്ക് തോന്നിയെങ്കിലും, അത് സ്വന്തം തോന്നൽ മാത്രമായിരിക്കാം എന്ന് കരുതി അവർ മടങ്ങുകയായിരുന്നു. എന്നാൽ, രാത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മെഡിക്കൽ എക്സാമിനേഷൻ ജീവനക്കാരനാണ് കുഞ്ഞിന് ജീവനുണ്ടെന്ന കാര്യം കണ്ടെത്തിയത്. വിവരമറിഞ്ഞ Read More…

Featured The Origin Story

മോഷ്ടിച്ച മത്തങ്ങ നവദമ്പതികള്‍ക്ക് നല്‍കും, തണ്ട്ഭാഗം വധു കഴിക്കണം, ആൺകുഞ്ഞ് പിറക്കും! വിചിത്രമായ വിവാഹാചാരത്തിന്റെ കഥ

പ്രാചീന ചൈനയിൽ നവദമ്പതികൾക്ക് മത്തങ്ങ മോഷ്ടിച്ച് സമ്മാനിക്കുന്നത് കുടുംബത്തിന്റെ അഭിവൃദ്ധിക്കായുള്ള വലിയൊരു അനുഗ്രഹമായി കരുതിയിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ക്വിംഗ് രാജവംശത്തിന്റെ (1644–1912) കാലഘട്ടത്തിൽ, ആഘോഷരാവുകളിൽ യുവാക്കൾ കൂട്ടത്തോടെ കർഷകരുടെ തോട്ടങ്ങളിൽ കടന്നുകയറി മത്തങ്ങകൾ മോഷ്ടിക്കാറുണ്ടായിരുന്നു. ഇതൊരു തെറ്റായ കാര്യമായി കാണുന്നതിന് പകരം കർഷകർ പോലും പ്രോത്സാഹിപ്പിച്ചിരുന്ന ഈ ആചാരം, റിപ്പബ്ലിക്കൻ കാലഘട്ടത്തോടെ (1912–1949) ഗ്രാമപ്രദേശങ്ങളിൽ വലിയ പ്രചാരം നേടി. ചൈനീസ് ഭാഷയിൽ ‘മത്തങ്ങ’ എന്നതിനെ കുറിക്കുന്ന വാക്കിന് ‘മകൻ’ എന്ന വാക്കുമായി ഉച്ചാരണത്തിൽ വലിയ സാമ്യമുണ്ട്. അതുകൊണ്ടുതന്നെ Read More…

Featured Sports

‘‘ഇതൊന്നും കാണാന്‍ എനിക്ക് വയ്യേ !’’ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ചിൽ ബവൂമ തിരിഞ്ഞുനിന്നത് എന്തുകൊണ്ട്?

ഗിബെർഹയിലെ സെന്റ് ജോർജ്ജ് പാർക്കിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്നിംഗ്സിനും 31 റൺസിനുമാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ 425/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയെ വെറും 99 റൺസിന് പുറത്താക്കി ഫോളോ-ഓൺ ചെയ്യിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ തിരിച്ചുവരാൻ ഓസ്‌ട്രേലിയ ശ്രമിച്ചെങ്കിലും 295 റൺസിന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ ടെംബ ബവുമയും സംഘവും പരമ്പര 1-1 ന് സമനിലയിലാക്കി. Read More…

Crime

വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച മലയാളി യുവാക്കൾ അറസ്റ്റിൽ

ചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിലായി. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27), വിശാൽ (23) എന്നിവരാണ് പിടിയിലായത്. പഠനത്തിൽ പിന്നാക്കം പോയതിന് വീട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. നാഗപട്ടണത്തെ വേളാങ്കണ്ണിയിലെത്തിയ ഇവർ വിവിധ കടകളിൽ ജോലി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് കടൽത്തീരത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് Read More…

Crime

ശിവശർമയുടെ മുഖത്ത് ലിപ്സ്റ്റിക് അടയാളങ്ങൾ വന്നത് എങ്ങനെ? ശ്രദ്ധ ദുബെയോട് 120 ചോദ്യങ്ങളുമായി പോലീസ്

നാഗ്പുർ: കഫേ ഉടമ ശിവ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ശ്രദ്ധ ദുബെയെ പോലീസ് ചോദ്യം ചെയ്തു. ശർമയുടെ മുഖത്തെ ലിപ്സ്റ്റിക് അടയാളങ്ങൾ, അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ വീഴ്ചയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ, കാണാതായ മൊബൈൽ ഫോണുകൾ എന്നിവയെല്ലാം മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക ചോദ്യങ്ങളായി ഉയർന്നിട്ടുണ്ട്. ഒക്ടോബർ ഒമ്പതിന് ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലുള്ള അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ശിവ മരിച്ചത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുഖത്തെ ലിപ്സ്റ്റിക് പാടുകൾ Read More…

Featured Sports

ടീം ഇന്ത്യയിലേക്ക് സർപ്രൈസ് എൻട്രി; ഇഷാന് പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ, ആദ്യ വിളിയെത്തിയത് ജന്മദിനത്തിൽ

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ, പരുക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഉൾപ്പെടുത്തി. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ക്രൈസ്റ്റ്ചർച്ചിലുള്ള 22 വയസ്സുകാരനായ കുശാഗ്ര, ശനിയാഴ്ച നടക്കുന്ന മത്സരത്തിനായി ഉടൻ ടീമിനൊപ്പം ചേരും. ആദ്യമായാണ് താരത്തിന് ട്വന്റി20 ടീമിലേക്ക് വിളി ലഭിക്കുന്നത്. മുൻപ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ടീമിലും ബാക്അപ് വിക്കറ്റ് കീപ്പറായി കുശാഗ്ര ഇടംപിടിച്ചിരുന്നു. ഐപിഎലിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ Read More…

Spotlight

രാഷ്ട്രീയമാറ്റത്തിനിടെ തിരിച്ചടി: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ‘കാർട്ടൺ ഇന്ത്യ’ ബിനാമി കമ്പനിയോ?

കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ഔദ്യോഗിക പദവിയിലിരിക്കെ ബിനാമി ഇടപാടുകളിലൂടെ അഴിമതിയും അനധികൃത സ്വത്തുസമ്പാദനവും നടത്തിയെന്ന ആരോപണത്തിലാണ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയത്. മുൻ കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ പരിശോധിച്ചേക്കും. ടെൻഡറില്ലാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് ജില്ലാ പഞ്ചായത്തിന്റെ കോടിക്കണക്കിന് രൂപയുടെ നിർമാണക്കരാറുകൾ നൽകിയെന്നാണ് പ്രധാന ആക്ഷേപം. ഈ ബിനാമി കമ്പനിയുടെ Read More…

Hollywood

‘007’ ആകാൻ കടുത്ത പോരാട്ടം; പുതിയ ജെയിംസ് ബോണ്ട് ആര്? അന്തിമ റൗണ്ടിൽ നാല് നടന്‍മാര്‍

പുതിയ ജെയിംസ് ബോണ്ടിനായുള്ള കാത്തിരിപ്പ് ഈ മാസം അവസാനിക്കുമെന്ന് റിപ്പോർട്ട്. അവസാന റൗണ്ടിലെത്തിയ നാല് നടന്മാർ പങ്കെടുക്കുന്ന ഓഡിഷൻ ഇന്ന് ആരംഭിക്കും. അടുത്ത ചിത്രം ഔദ്യോഗിക ജെയിംസ് ബോണ്ട് പരമ്പരയിലെ 26-ാമത്തെ സിനിമയായിരിക്കും. ജെയിംസ് ബോണ്ടിന്റെ പുതിയ മുഖമാകാൻ മത്സരിക്കുന്നത് ബ്രിട്ടീഷ് നടന്മാരായ ജാക്ക് ലോഡൻ, കാലം ടേണർ, ജോഷ് ഓ കോണർ എന്നിവരാണെന്നാണ് സൂചന. അവസാനഘട്ട സ്ക്രീൻ ടെസ്റ്റുകൾ ഇന്ന് മുതൽ ലണ്ടനിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ആപ്പിൾ ടിവിയുടെ സ്പൈ ത്രില്ലർ സീരീസായ ‘സ്ലോ ഹോഴ്സസി’ലെ Read More…

Sports

ഇഷാൻ കിഷന് പരുക്ക്; രണ്ടാം ട്വന്റി-20യിൽ പകരക്കാരനായി വൈഭവ് സൂര്യവംശി കളിച്ചേക്കും!

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചേക്കുമെന്ന് സൂചന. സൂപ്പർതാരം ഇഷാൻ കിഷന് പേശീവലിവാണെന്നും അടുത്ത മത്സരത്തിൽ കളിക്കാൻ കഴിഞ്ഞേക്കില്ലെന്നും ബാറ്റിങ് കോച്ച് സിതാൻഷു കോട്ടകാണ് വ്യക്തമാക്കിയത്. പേശീവലിവിനെ തുടർന്നാണ് വൺ ഡൗണായി ഇറങ്ങേണ്ടിയിരുന്ന ഇഷാൻ കഴിഞ്ഞ മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാൽ ഇഷാന് പകരം വൈഭവിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. പലവിധ ഊഹാപോഹങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇഷാന് ചെറിയ രീതിയിൽ പേശീവേദന അനുഭവപ്പെട്ടതുകൊണ്ടാണ് ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയതെന്ന് കോട്ടക് Read More…