രാവിലെ കോഫി ഉണ്ടാക്കിക്കഴിഞ്ഞാൽ പാഴ്വസ്തുവായി കരുതി കളയുന്ന ഉപയോഗിച്ച കാപ്പിപ്പൊടി (Used Coffee Grounds) വീടുകളിൽ പലതരത്തിൽ പ്രയോജനപ്പെടുത്താം. ഫ്രിഡ്ജിനുള്ളിൽ ചെറിയൊരു പാത്രത്തിൽ ഉണക്കിയ കാപ്പിപ്പൊടി വെക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ്. ഉള്ളി, വെളുത്തുള്ളി, പഴകിയ ഭക്ഷണങ്ങൾ എന്നിവ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഉണ്ടാകുന്ന അസുഖകരമായ മണം വലിച്ചെടുക്കാൻ കാപ്പിപ്പൊടിക്ക് കഴിവുണ്ട്. കാപ്പിപ്പൊടിയിലെ പ്രകൃതിദത്തമായ സുഗന്ധവും അതിന്റെ ഘടനയും വായുവിലെ ദുർഗന്ധത്തിന് കാരണമാകുന്ന കണികകളെ ആഗിരണം ചെയ്യുന്നു. ഫ്രിഡ്ജിൽ ഇത് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. Read More…
Month: September 2026
‘എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓർമ്മയില്ല !” വിമാന സീറ്റിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച 67 കാരന്റെ വെളിപ്പെടുത്തൽ!
വിമാനയാത്രയ്ക്കിടെയുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സീറ്റിൽ ടേപ്പ് ഉപയോഗിച്ച് കെട്ടിയിടപ്പെട്ടയാൾ സംഭവത്തെക്കുറിച്ച് തനിക്കൊന്നും ഓർമ്മയില്ലെന്ന് വെളിപ്പെടുത്തി. സെപ്റ്റംബർ 3-ന് ഡാളസിൽ നിന്ന് നെവാർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്ത 67-കാരനായ ലെയ്ൻ ആർതർ ലൻഡീനാണ് വിമാനത്തിൽ അക്രമം കാണിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലൻഡീൻ വലിയ രീതിയിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് വിമാനം ബാൾട്ടിമോർ/വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ സീറ്റിൽ ഡക്ട് ടേപ്പും സിപ്പ് ടൈകളും ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് Read More…
ബിരിയാണി ഇങ്ങനെയും കഴിക്കാമോ? ചൈനീസ് യുവതിയുടെ ‘ചോപ്‌സ്റ്റിക് സ്പൂൺ’ വൈറലാവുന്നു! വീഡിയോ
ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിക്കാനെത്തിയ ചൈനീസ് യുവതി സ്പൂൺ ഉപയോഗിച്ച രീതി സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നു. ഇവർ ബിരിയാണി കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. ബിരിയാണിയുടെ രുചി ആസ്വദിക്കുന്നതിനൊപ്പം ഇവർ സ്പൂൺ പിടിച്ച വിചിത്രമായ രീതിയാണ് ആളുകളുടെ ശ്രദ്ധ കവർന്നത്. ചോപ്‌സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം കഴിച്ചു ശീലമുള്ളവർക്ക് സ്പൂൺ ഉപയോഗിക്കുന്നത് അല്പം ബുദ്ധിമുട്ടായി തോന്നാം. മുന്നിലെത്തിയ ബിരിയാണി കണ്ട് ആവേശത്തിലായ യുവതി ഉടൻ തന്നെ കഴിക്കാൻ തുടങ്ങി. എന്നാൽ സാധാരണ രീതിയിൽ സ്പൂൺ ഉപയോഗിക്കുന്നതിന് പകരം, Read More…
സ്കോട്ടിഷ് കൊട്ടാരത്തിൽ ‘വീണ്ടും വിവാഹിതരായി’ സൂര്യയും ജ്യോതികയും; ചെലവ് 31 ലക്ഷത്തിനും മുകളിൽ!!
നടൻ സൂര്യയും ജ്യോതിഷയും തങ്ങളുടെ ഇരുപതാം വിവാഹവാർഷികം സ്കോട്ട്‌ലൻഡിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വേറിട്ട രീതിയിൽ ആഘോഷിച്ചു. അയർഷെയറിലെ ചരിത്രപ്രസിദ്ധമായ ബ്ലെയർക്വാൻ കോട്ടയിൽ വെച്ചായിരുന്നു ഈ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ ജ്യോതിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ള വസ്ത്രങ്ങളണിഞ്ഞാണ് ദമ്പതികളും മക്കളും ചടങ്ങിൽ പങ്കെടുത്തത്. ചിത്രങ്ങൾ തരംഗമായതോടെ ഈ കോട്ടയിൽ ഒരു വിവാഹം നടത്തുന്നതിന് എത്ര ചിലവാകുമെന്ന ചർച്ചയിലാണ് ആരാധകർ. കാടുകളും മനോഹരമായ തോട്ടങ്ങളും നിറഞ്ഞ വിശാലമായ സ്ഥലത്താണ് ബ്ലെയർക്വാൻ കോട്ട സ്ഥിതി ചെയ്യുന്നത്. Read More…
ബെഡിൽവച്ച് തന്നെ 3 കപ്പ് കാപ്പി കുടിച്ചാണ് ഷാരൂഖ് ഖാൻ ദിവസം തുടങ്ങുന്നത്: ഈ ശീലം നിങ്ങൾക്കും അനുയോജ്യമാണോ?
സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തന്റെ #AskSRK സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമാകുന്നത്. ദിനചര്യയെക്കുറിച്ചുള്ള ചോദ്യത്തിന്, രാവിലെ ആരും സംസാരിക്കുന്നതിന് മുൻപ് ബെഡിൽ വെച്ച് തന്നെ മൂന്ന് കപ്പ് കോഫി കുടിക്കുന്നതാണ് തന്റെ ശീലമെന്ന് ഷാരൂഖ് വെളിപ്പെടുത്തി. ജോലിക്കായി വൈകുന്ന ദിവസങ്ങളിൽ പോലും ഈ ശീലം മാറ്റാറില്ലെന്നും, പിന്നീട് സെറ്റിൽ വൈകിയെത്തുന്നതിന് ചീത്തവിളി കേൾക്കാറുണ്ടെന്നും താരം തമാശയായി പറഞ്ഞു. എന്നാൽ ഷാരൂഖിന്റെ ഈ ശീലം എല്ലാവർക്കും അനുയോജ്യമാകണമെന്നില്ലെന്ന് ആരോഗ്യവിദഗ്ധർ Read More…
132 വർഷങ്ങൾക്ക് ശേഷം ലൈബ്രറി പുസ്തകം തിരിച്ചേൽപ്പിച്ചു; പിഴ തുക 11.5 ലക്ഷം രൂപ!!
അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള കൊൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് കടമെടുത്ത ഒരു മാസിക 132 വർഷത്തെ വൈകലിന് ശേഷം ഒടുവിൽ തിരിച്ചെത്തിച്ചു. ബാരിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ എന്ന 84-കാരനാണ് ‘ദി സെഞ്ചുറി ഇലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ എന്ന മാസികയുടെ 1894 സെപ്റ്റംബർ പതിപ്പ് ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. വൈകിയുള്ള പുസ്തകങ്ങൾ തിരികെ നൽകുന്നതിനുള്ള പിഴ ലൈബ്രറി ഒഴിവാക്കിയതാണ് മാസിക തിരികെ നൽകാൻ അദ്ദേഹത്തിന് പ്രചോദനമായത്. 48,220 ദിവസങ്ങൾ വൈകി തിരിച്ചെത്തിച്ച ഈ മാസികയ്ക്ക് പിഴയിട്ടിരുന്നെങ്കിൽ ഏകദേശം Read More…
‘നീയൊക്കെ എന്ത് കാവല്‍നായയാടാ?’ വീട്ടിൽ കയറിയ കള്ളനെ സ്വീകരിച്ച് ഗോള്‍ഡന്‍ റിട്രീവര്‍, അന്തം വിട്ട് കള്ളന്‍; വൈറലായി വിഡിയോ
ഉയിരുകൊടുത്തും വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാരെ പിന്തിരിപ്പി7ച്ചോടിച്ച വളർത്തുനായ്ക്കളെക്കുറിച്ച് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിൽ കയറിയ കള്ളനെ അതിഥിയെപ്പോലെ സ്വീകരിച്ച ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. യുഎസ്സിലെ സാൻ ഡിയാഗോയിലെ വീട്ടിൽ കയറിയ കള്ളനെ നാഷ് എന്ന നാലുവയസ്സുള്ള നായ തന്റെ കളിപ്പാട്ടം നൽകിയാണ് സ്വീകരിച്ചത്. വീട്ടുകാരാരുമില്ലാത്ത സമയത്ത് ഒരാൾ ഗോവണി കയറി വീടിനുള്ളിലേക്ക് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അകത്തുകയറിയ ഉടൻ കള്ളൻ തന്റെ പാദരക്ഷകളും ഷർട്ടും ഊറി മാറ്റി Read More…
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിൽ ഇടമില്ല! പന്തിന് വിനയായത് എന്ത്? ടീം തിരഞ്ഞെടുപ്പിലെ വെളിപ്പെടുത്തൽ
വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിന്റെ യുവ ഓൾറൗണ്ടർ നമൻ ധീർ, ജമ്മു കശ്മീരിന്റെ പേസർ ആക്വിബ് നബി എന്നിവർക്ക് ആദ്യമായി വിളിയെത്തി. അതേസമയം മുതിർന്ന താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും ടീമിൽ നിന്ന് ഒഴിവാക്കി. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിൽ കെ.എൽ രാഹുലായിരിക്കും വൈസ് ക്യാപ്റ്റൻ. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇന്ഡീസിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഹാർദിക് പാണ്ഡ്യ സെപ്റ്റംബർ 20-ന് കായികക്ഷമത വീണ്ടെടുക്കുമെന്ന് Read More…
ഉറങ്ങിക്കിടന്ന 6 വയസ്സുകാരി കൈകാലുകൾ കെട്ടിയ നിലയിൽ വാട്ടർ ടാങ്കിൽ; മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയിൽ, പിഞ്ചുകുഞ്ഞിനോട് ക്രൂരത
ഹരിയാനയിലെ സോണിപത്തിൽ ആറ് വയസ്സുകാരിയെ വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ടാങ്കിൽ നിന്ന് കണ്ടെടുക്കുന്നത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹത്തിൽ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സുമിത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. കുട്ടി കാണാതായ സമയത്ത് വീടിന് അടുത്ത് വലിയ ജനറേറ്റർ പ്രവർത്തിച്ചിരുന്നതിനാൽ സംശയസ്പദമായ ശബ്ദങ്ങളൊന്നും വീട്ടുകാരുടെ Read More…









