Featured Health

ജീവിതം മുഴുവൻ പുകവലിച്ചാലും മദ്യപിച്ചാലും ചിലർ 100 വയസുവരെ ജീവിക്കുന്നത് എങ്ങനെ? ഞെട്ടിച്ച് പുതിയ കണ്ടെത്തൽ! 

ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്ന പലരും അകാലത്തിൽ മരിച്ചുപോകുമ്പോൾ, യാതൊരു ചിട്ടയുമില്ലാതെ പുകവലിയും മദ്യപാനവുമായി നടക്കുന്ന ചിലർ നൂറു വയസ്സുവരെ ജീവിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുകയാണ്. പ്രശസ്ത ശാസ്ത്ര മാസികയായ ‘സയൻസിൽ’ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോർട്ടാണ് മനുഷ്യന്റെ ആയുസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആയുസ്സിന്റെ രഹസ്യം പ്രധാനമായും ഒളിഞ്ഞിരിക്കുന്നത് ജീനുകളിലാണ്. ഇസ്രായേലിലെ വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ നടത്തിയ Read More…

Featured Good News

അമ്മത്തൊട്ടിലിൽ ആയിരാമത്തെ കൺമണി; അവള്‍ ഇനി ‘സഹസ്ര’, ഹ്യൂമൻ മിൽക്ക് ബാങ്കുമായി ശിശുക്ഷേമ സമിതി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ പദ്ധതിയിലൂടെ സംരക്ഷണം ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയതോടെയാണ് ഈ ചരിത്രനേട്ടം കുറിച്ചത്. ‘ആയിരം ജീവനുകളുടെ സാക്ഷ്യവും ആയിരം പ്രതീക്ഷകളുടെ പുതിയ തുടക്കവുമാണ് സഹസ്ര’ എന്ന് വ്യക്തമാക്കിക്കൊണ്ട് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയാണ് കുഞ്ഞിന് ‘സഹസ്ര’ എന്ന് പേരിട്ടത്. 2002 നവംബർ 14 ശിശുദിനത്തിൽ തുടക്കമിട്ട പദ്ധതി, ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ള നവജാതശിശുക്കൾക്ക് വലിയൊരു അഭയകേന്ദ്രമായി Read More…

Featured Spotlight

മറ്റൊരു ജീവൻ കാത്തു, രക്ഷകന്റെ ജീവന്‍ പുഴയെടുത്തു; പേമാരിയുടെ കണ്ണീരായി രാജേഷ്‌; മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെറുപുഴയിൽ കനത്ത മഴയ്ക്കിടെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി ആർ. രാജേഷി (37) ന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്ക്കു നടുവിലെ തുരുത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാജേഷ് രക്ഷപ്പെട്ട് വനത്തിൽ കയറിപ്പറ്റിയിട്ടുണ്ടാകാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കേരള, കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനത്തിനുള്ളിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും Read More…

Celebrity Sports

9 വർഷത്തെ ഡേറ്റിങ്ങില്‍ 4 മക്കൾ; 41-ാം വയസ്സിൽ ക്രിസ്‌റ്റ്യാനോയ്‌ക്ക് കല്യാണം! ഇന്നും വെളിപ്പെടുത്താതെ ആദ്യ മകന്റെ അമ്മയെ

പോർച്ചുഗലിന്റെ ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവിതപങ്കാളി ജോർജീന റോഡ്രിഗസിന്റെയും വിവാഹം വൈകാതെ നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. താരം ജനിച്ചു വളർന്ന മദേരയുടെ തലസ്ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിൽ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കുന്നതെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്‌സും ഒൻപതു വർഷമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു Read More…

Spotlight

കുറ്റസമ്മതം നടത്തി, പ്രധാനമന്ത്രി ക്ഷമിച്ചു; എന്നിട്ടും വേട്ടയാടൽ: സഹികെട്ട് വീടുവിട്ട് പതിനഞ്ചുകാരിയും അമ്മയും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ 15 വയസുകാരിയോട് പ്രധാനമന്ത്രി ക്ഷമിക്കുകയും, തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് പെൺകുട്ടി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സമൂഹത്തിലും സോഷ്യൽ മീഡിയയിലും ചിലർ പെൺകുട്ടിയോട് ക്ഷമിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഇവരുടെ ശല്യം കാരണം കുടുംബത്തിന് വാടകവീട് ഒഴിഞ്ഞ് പോകേണ്ടിവന്നു. അപരിചിതരും പോലീസും നിരന്തരം വീട്ടിലെത്തുന്നതിനാലാണ് നോയിഡയിലെ വാടകവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് പെൺകുട്ടിയുടെ മാതാവ് വ്യക്തമാക്കി. പ്രധാനമന്ത്രി ക്ഷമിച്ചിട്ടും തങ്ങളുടെ കുടുംബം ഇപ്പോഴും ഭീഷണിയും Read More…

Crime

ഭര്‍ത്താവിന്റെ പേരുപറഞ്ഞ് അധ്യാപികയെ സ്കൂളിൽ വിളിച്ചുവരുത്തി, ചാടിവീണ് 27 തവണ കുത്തി, ക്രൂര കൊലപാതകം, 21കാരൻ പിടിയിൽ

ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ അധ്യാപികയെ ഗേറ്റിനു മുന്നിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി. സിക്രോണ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ 29കാരിയായ സന്ധ്യയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 21കാരൻ അമിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സന്ധ്യയുടെ ഭർത്താവാണെന്ന് പറഞ്ഞ് സ്കൂളിലെത്തിയ പ്രതി ജീവനക്കാരോട് അധ്യാപികയെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പ്രധാന ഗേറ്റിനടുത്തേക്ക് എത്തിയ സന്ധ്യയുടെ മേലേക്ക് മുഖംമൂടി ധരിച്ചെത്തിയ പ്രതി Read More…

Oddly News

ആകാശത്ത് വീണ്ടും ദുരൂഹത! എയർപോർട്ടിന് മുകളിൽ പറക്കുന്ന തളിക കണ്ടതായി പൈലറ്റിന്റെ വെളിപ്പെടുത്തൽ

ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിന് സമീപം വിമാനം ഇറക്കുന്നതിനിടെ ദുരൂഹമായ പറക്കുംതളിക പോലുള്ള ഒരു വസ്തു കണ്ടതായി വാണിജ്യ വിമാനത്തിലെ പൈലറ്റ് അവകാശപ്പെട്ടതായി മെട്രോ യുകെ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സുരക്ഷാ റിപ്പോർട്ട് അനുസരിച്ച്, എയർബസ് എ319 യാത്രാ വിമാനമാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വിമാനം താഴേക്ക് ഇറങ്ങി റൺവേയിലേക്ക് ഇടത്തോട്ട് തിരിയുന്നതിനിടെയാണ് പറക്കുംതളികയ്ക്കോ വേറിട്ട ഡ്രോണിനോ സമാനമായ ഒരു വസ്തു വിമാനത്തിന്റെ വലത് ചിറകിന് വളരെ അടുത്തൂടെ കടന്നുപോകുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിന്റെ അതേ ഉയരത്തിൽ എതിർദിശയിൽ Read More…

Featured Oddly News

‘നിങ്ങള്‍ കരുതുംപോലെയല്ല ജെൻ സി’ ! കടം വീട്ടാനും അനിയന്മാരെ പഠിപ്പിക്കാനും കഠിനാധ്വാനം; ജീവനക്കാരിയുടെ കഥ പങ്കുവെച്ച് സോഹോ സി.ഇ.ഒ ശ്രീധർ വെമ്പു

‘ജെൻ സി’ (Gen Z) തലമുറയെക്കുറിച്ചുള്ള പൊതുവായ ധാരണകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, ഒരു യുവ ജീവനക്കാരിയുടെ വൈകാരികമായ കഥ പങ്കുവെച്ചിരിക്കുകയാണ് സോഹോ (Zoho) സി.ഇ.ഒ ശ്രീധർ വെമ്പു. തൊഴിലിടങ്ങളിലെ ചർച്ചകളിൽ പലപ്പോഴും ഉത്തരവാദിത്തമില്ലാത്തവരെന്നും കഠിനാധ്വാനം ചെയ്യാത്തവരെന്നും വിമർശിക്കപ്പെടുന്നവരാണ് പുതിയ തലമുറ. എന്നാൽ, ഈ യുവതിയുമായുള്ള കൂടിക്കാഴ്ച പ്രചോദനാത്മകമായ ഒരു പുതിയ കാഴ്ചപ്പാടാണ് നൽകിയതെന്ന് അദ്ദേഹം പറയുന്നു. “വ്യത്യസ്ത പ്രായത്തിലുള്ള ധാരാളം ആളുകളെ ഞാൻ കണ്ടുമുട്ടാറുണ്ട്, പ്രായത്തിന്റെ അടിസ്ഥാനത്തിൽ തലമുറകളെ തരംതിരിക്കുന്നത് വലിയ അർത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല,” Read More…

Movie News

സീതയുടെ ബ്ലൗസും, കൈകേയിയുടെ ലുക്കും; ‘രാമായണ’ത്തിലെ വസ്ത്രധാരണ വിവാദങ്ങൾക്ക് മറുപടിയുമായി ഡിസൈനർമാർ

‘രാമായണം’ സിനിമയുടെ ആദ്യ ദൃശ്യങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയെങ്കിലും, ചിത്രത്തിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കും അത് വഴിവെച്ചിരിക്കുകയാണ്. സായ് പല്ലവിയുടെ സീത ബ്ലൗസ് ധരിച്ചതും ലാറ ദത്തയുടെ കൈകേയിയുടെ ലുക്ക് സീരിയലുകളിലെ കഥാപാത്രങ്ങളോട് ഉപമിക്കപ്പെട്ടതും മുതൽ സോഷ്യൽ മീഡിയ ഓരോ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഇപ്പോൾ, രാമായണത്തിന് പിന്നിലെ വസ്ത്രരൂപകർത്താക്കളായ റിംപിളും ഹർപ്രീത് നരുളയും ഈ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ എല്ലാ സർഗ്ഗാത്മക തീരുമാനങ്ങളും ചരിത്രപരമായ പുനഃസൃഷ്ടിയേക്കാൾ സ്വന്തം വ്യാഖ്യാനങ്ങളിൽ അധിഷ്ഠിതമാണെന്ന് അവർ വ്യക്തമാക്കുന്നു. ദ ടൈംസ് Read More…