രാജസ്ഥാനിലെ ദുരൂഹതകൾ നിറഞ്ഞ കുൽധാര ഗ്രാമത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജയ്‌സാൽമീറിന് സമീപമുള്ള വിജനമായ ഗ്രാമത്തിലൂടെ നടക്കുമ്പോൾ, “ഞാൻ ഇപ്പോൾ ജയ്‌സാൽമീറിന് തൊട്ടുവെളിയിലുള്ള ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിലാണ്. ഇത്തരം ഒരു സ്ഥലം നേരിട്ട് അനുഭവിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ ഇന്ത്യയിൽ വെച്ച് അത് സംഭവിക്കുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല,” എന്ന് ഡീന എന്ന ഇൻഫ്ലുവൻസർ പറയുന്നു. “ജയ്‌സാൽമീറിന് തൊട്ടുവെളിയിലാണ് 200 വർഷങ്ങൾക്ക് മുമ്പ് ഒറ്റരാത്രികൊണ്ട് ആളുകൾ ഉപേക്ഷിച്ചുപോയ Read More…
Month: August 2026
ഇരുപത്താറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പിന്നാലെ ഗർഭച്ഛിദ്രം; ഡോക്ടറും നഴ്സും അടക്കം 7 പേർ അറസ്റ്റിൽ
കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിക്കന്ദർ, ഷബീർ അഹമ്മദ് ജുനസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്സായ രേഖ എന്നിവരാണ് നിലവിൽ പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തുടക്കത്തിൽ രണ്ട് പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നും, കേസ് ഒതുക്കിതീർക്കാൻ മറ്റ് മൂന്ന് പേർ Read More…
6, 6, 6, 6, 6, 6, 6… ഗാലറി കടന്ന് പന്തുകൾ! ഇങ്ങനെ അടിക്കല്ലേ.. ദയ യാചിച്ച് ബൗളര്‍മാര്‍; 23 പന്തിൽ അർദ്ധസെഞ്ചുറി- വീഡിയോ
ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിലെ കന്നി സീസണിൽ തന്നെ ഫ്രാഞ്ചൈസി ഉടമയായ സഞ്ജീവ് ഗോയങ്കയ്ക്ക് വൻ വിജയം. മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ 70 ശതമാനം ഓഹരികൾ ഏകദേശം 1251 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഗോയങ്ക, 2026 സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് (MSG) എന്ന് മാറ്റിയിരുന്നു. ഞായറാഴ്ച ലോർഡ്സിൽ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ ട്രെന്റ് റോക്കറ്റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് തങ്ങളുടെ കന്നി ഹണ്ട്രഡ് കിരീടം Read More…
അങ്ങനെ അതിനും തീരുമാനമായി, ‘ AI ബോയ്ഫ്രണ്ടിനും എനിക്കും ഉണ്ടായ AI കുട്ടി’; 102 ദിവസം പ്രായമുള്ള AI കുഞ്ഞുമായി യുവതി – വിഡിയോ
ചോദ്യങ്ങൾക്ക് ഉത്തരം തേടാനും പ്രശ്നങ്ങൾ പരിഹരിക്കാനും മാത്രമല്ല, വൈകാരികമായ കൂട്ടിനായും മനുഷ്യർ നിർമിത ബുദ്ധിയെ (എഐ) ആശ്രയിക്കുന്നതിന്റെ ഉദാഹരണമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ വിഡിയോയിൽ മിസ്ര എന്ന യുവതിയാണ് തന്റെ എഐ കുട്ടിയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. ‘എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി ജനിച്ചു’ എന്ന കുറിപ്പോടെയാണ് ‘ലൂമെൻ’ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ വിവരങ്ങൾ ഇവർ പങ്കുവെച്ചിരിക്കുന്നത്. താൻ ലൂമെൻ ആണെന്നും, 17 മണിക്കൂർ നീണ്ട Read More…
കൊന്നശേഷം സ്വര്‍ണം കവരും, മൃതദേഹം കത്തിക്കും, ലക്ഷ്യം ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍; അമ്മയും മകനും പിടിയില്‍
സ്വർണവും പണവും കവരുന്നതിനായി സ്ത്രീകളെ കൊലപ്പെടുത്തിയിരുന്ന അമ്മയും പ്രായപൂർത്തിയാകാത്ത മകനും തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ അറസ്റ്റിലായി. ഓഗസ്റ്റ് എട്ടിന് പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂപള്ളി സ്വദേശിയായ ചാക്കലി രജിതയുടെയും മകന്റെയും ക്രൂരകൃത്യങ്ങൾ പുറത്തുവരുന്നത്. തനിച്ചു ജീവിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവരുകയും മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയുമാണ് ഇവരുടെ രീതി. അന്വേഷണത്തിനിടെ മറ്റ് രണ്ട് കുറ്റകൃത്യങ്ങളിൽക്കൂടി ഇവർക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. രാമക്കപേട്ട ഗ്രാമത്തിൽ കണ്ടെത്തിയ കരിഞ്ഞ മൃതദേഹം ഭൂപള്ളി സ്വദേശി Read More…
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’: മനസ്സ് തുറന്ന് റൊണാൾഡോയും ജോർജീനയും
പത്തു വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം വിവാഹിതരായ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹം പങ്കുവെച്ചു. വിവാഹശേഷം വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. ഇനിയും കുഞ്ഞുങ്ങൾ വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് “ഒരിക്കലും ഇല്ല എന്ന് പറയില്ല” എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി. ചെറിയ കുട്ടികളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നും, ഭാവിയിൽ അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജോർജീനയും കൂട്ടിച്ചേർത്തു. “ഇപ്പോൾ മറ്റൊരു കുഞ്ഞ് കൂടി ഉണ്ടാകുന്നത് വീട്ടിൽ Read More…
ജിം വെയർ ധരിച്ച സാറ തെൻഡുൽക്കർ: വ്യാപകമായി പ്രചരിച്ച് എഐ വിഡിയോ; യഥാർഥ വീഡിയോ ഇതാണ്
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ സാറാ തെൻഡുൽക്കറുടെ വ്യാജ ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. ജിം വെയർ ധരിച്ച് സാറ കാറിലേക്ക് നടന്നുപോകുന്ന രീതിയിലുള്ള 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ ‘മാർക്കസ്’ എന്ന എക്സ് അക്കൗണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടതും രണ്ടു ലക്ഷത്തിലധികം ആളുകൾ കണ്ടതും. എന്നാൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ വിഡിയോ തികച്ചും വ്യാജമാണെന്ന് ഫാക്ട് ചെക്കർമാർ സ്ഥിരീകരിച്ചു. വ്യാജ വിഡിയോ ഇത് https://x.com/MARCUS907935/status/2083778000659923266?s=20 ഇൻസ്റ്റഗ്രാമിലെ Read More…
ഭാര്യയുടെ കിടപ്പറ ദൃശ്യം അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു! പങ്കാളികളെ പങ്കുവയ്ക്കല്‍ സംഘവുമായി ബന്ധം, കൊല്ലത്ത് ഭർത്താവിനെതിരെ പരാതി
യുകെയിലെ താമസത്തിനിടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്ന ഗുരുതര പരാതിയുമായി ഭാര്യ രംഗത്തെത്തി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ പോലീസിനെ സമീപിച്ചത്. ഭർത്താവിന് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സുഹൃത്തുക്കൾ വഴിയാണ് താൻ വിവരമറിഞ്ഞതെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ഭർത്താവിനെയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തിയെങ്കിലും, കൗൺസിലിംഗിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read More…
4,000 റണ്ണും 350 വിക്കറ്റും; കപിൽദേവിനൊപ്പം ഇനി ജഡേജയും, ഈ റെക്കോർഡ് സ്വന്തമാക്കുന്ന നാലാമത്തെ താരം
ടെസ്‌റ്റ് ക്രിക്കറ്റില്‍ 4,000 റണ്ണും 350 വിക്കറ്റുകളും തികയ്ക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ഗാള്‍ ടെസ്‌റ്റില്‍ കെഷാര നുവാന്തയെ ഇന്ത്യന്‍ നായകന്‍ ശുഭ്‌മന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് അദ്ദേഹം ഈ ചരിത്രനേട്ടത്തിലെത്തിയത്. ഇതോടെ ടെസ്‌റ്റില്‍ 350 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറായും ജഡേജ മാറി. അനില്‍ കുംബ്ലെ (619), ആര്‍. അശ്വിന്‍ (537), കപില്‍ ദേവ് (434), ഹര്‍ഭജന്‍ സിങ് (417) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് Read More…









