ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ സാറാ തെൻഡുൽക്കറുടെ വ്യാജ ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. ജിം വെയർ ധരിച്ച് സാറ കാറിലേക്ക് നടന്നുപോകുന്ന രീതിയിലുള്ള 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ ‘മാർക്കസ്’ എന്ന എക്സ് അക്കൗണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടതും രണ്ടു ലക്ഷത്തിലധികം ആളുകൾ കണ്ടതും. എന്നാൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ വിഡിയോ തികച്ചും വ്യാജമാണെന്ന് ഫാക്ട് ചെക്കർമാർ സ്ഥിരീകരിച്ചു.
വ്യാജ വിഡിയോ ഇത്
https://x.com/MARCUS907935/status/2083778000659923266?s=20
ഇൻസ്റ്റഗ്രാമിലെ ‘ജസ്റ്റ് ബോളിവുഡ്’ എന്ന അക്കൗണ്ട് ജൂലൈ 30-ന് പോസ്റ്റ് ചെയ്ത യഥാർത്ഥ വിഡിയോ മാറ്റം വരുത്തിയാണ് ഈ വ്യാജ നിർമിതി നടത്തിയിരിക്കുന്നത്. സാറ ബാന്ദ്രയിലൂടെ നടന്നുപോകുന്ന യഥാർത്ഥ വിഡിയോയിലെ പശ്ചാത്തലവും ആളുകളുമെല്ലാം വ്യാജ വിഡിയോയിലും കൃത്യമായി കാണാൻ സാധിക്കും. എങ്കിലും, പ്രചരിക്കുന്ന വിഡിയോയിലെ ജിം വെയറിന് പകരം കറുത്ത ബോഡികോൺ ടോപ്പും ട്രൗസറുമാണ് യഥാർത്ഥത്തിൽ അവർ ധരിച്ചിരുന്നത്.
യഥാർഥ വിഡിയോ കാണാം
https://www.instagram.com/reel/Dba72AMkzlP/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==
സാറയുടെ യഥാർത്ഥ ദൃശ്യങ്ങളിൽ ഡിജിറ്റലായി വലിയ തിരുത്തലുകൾ വരുത്തിയാണ് ഈ എഐ വിഡിയോ ഉണ്ടാക്കിയതെന്ന് വ്യക്തമാണ്. അതിനാൽ, ജിം വെയർ ധരിച്ച് സാറ തെൻഡുൽക്കർ നടന്നുപോകുന്നതായി പ്രചരിക്കുന്ന വൈറൽ വിഡിയോ വ്യാജമാണെന്നും യഥാർത്ഥ വിഡിയോയിൽ അവർ ടോപ്പും ട്രൗസറുമാണ് ധരിച്ചിരുന്നതെന്നും ഉറപ്പിക്കാം.




