കരള്‍ രോഗങ്ങള്‍ പലപ്പോഴും ജീവന്‍ തന്നെ അപഹരിച്ചേക്കാം. അല്‍പ്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹരിക്കാനും കഴിയും. മദ്യപാനം കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് കൂടാതെ മഞ്ഞപ്പിത്തവും ചില മരുന്നുകളുടെ ഉപയോഗവും കൊഴുപ്പും ഒക്കെ കരളിന്റെ തകരാറിനു കാരണമാകും. ചില ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോഗ്യ തിരിച്ചറിയാം. ഇത് കണ്ടെത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം.
1, കരള്‍ രോഗങ്ങള്‍ ഉള്ളപ്പോള്‍ ഛര്‍ദി സാധാരണമാണ്. ദഹന പ്രശ്‌നവും ആസിഡ് ഉല്‍പ്പാദനമടക്കമുള്ള പ്രശ്‌നങ്ങളുമാണ് ഇതിന് കാരണം.
2 അടിവയര്‍ വേദന ഇതിന്റെ മറ്റൊരു ലക്ഷണമാണ്. മുകള്‍ഭാഗത്ത് വലതുവശത്തായോ അല്ലെങ്കില്‍ വാരിയെല്ലിന്റെ അടിയില്‍ വലതു ഭാഗത്തോ ആണ് വേദന അനുഭവപ്പെടുന്നത്.
3, ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ കരളിന്റെ തകരാര്‍ ദഹപ്രക്രിയയെ തടസപ്പെടുത്തും. വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നത് ഇതില്‍ പ്രധാനമാണ്.
4, കരളിന്റെ പ്രവര്‍ത്തനം സാധരണഗതിയില്‍ അല്ലെങ്കില്‍ ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.
5, കാലുകളിലെ നീരും ശരീരഭാരം കുറയുന്നതും കരള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.




