വീടുപൂട്ടി പുറത്തുപോകുമ്പോള്‍ കള്ളന്‍മാരില്‍നിന്ന് ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ സംരക്ഷിക്കാനായി ഒരുഗ്രന്‍ സൂത്രവുമായി ഒരു ഇന്ത്യൻ സ്ത്രീ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ സ്ഥലം ആഭരണങ്ങൾ ഒളിപ്പിക്കാൻ നാം ഒരിക്കലും ചിന്തിക്കാത്ത ഒരിടമാണ്. സ്വർണ്ണാഭരണങ്ങൾ തറ വൃത്തിയാക്കുന്ന വൈപ്പറിനുള്ളിൽ ഒളിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലാകുന്നത്.
വൈറൽ വീഡിയോയിൽ, ഒരു സ്ത്രീ സ്വർണ്ണാഭരണങ്ങൾ എങ്ങനെ ഒരു ഫ്ലോർ ക്ലീനിംഗ് ടൂളിൽ ഒളിപ്പിക്കാമെന്ന് വിശദീകരിക്കുന്നു. അവർ ഒരു വൈപ്പർ എടുത്ത് രണ്ടായി പിരിച്ച ശേഷം അതിനുള്ളിൽ സ്വർണ്ണാഭരണങ്ങൾ വെച്ച് തിരികെ പഴയ രൂപത്തിലാക്കുന്നു.സ്വർണ്ണം വൈപ്പറിനുള്ളിൽ ഒളിപ്പിച്ച ശേഷം, അത് കുളിമുറിയിൽ കൊണ്ടുപോയി വയ്ക്കുന്നു.
“നിങ്ങൾ കുറച്ച് ദിവസത്തേക്ക് വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെങ്കിൽ, ഇത് (വൈപ്പർ) കുളിമുറിയിൽ ഇങ്ങനെ വെച്ചാൽ മതി. കള്ളൻ നിങ്ങളുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചാലും ഒന്നും കണ്ടെത്താൻ കഴിയില്ല. കാരണം നമ്മൾ ആഭരണങ്ങൾ കുളിമുറിയിൽ ഒളിപ്പിച്ചിരിക്കുകയാണ്. കുളിമുറിയിൽ നമ്മൾ ആഭരണങ്ങൾ ഒളിപ്പിച്ചുവെന്ന് കള്ളന്മാർക്ക് ഒരിക്കലും മനസ്സിലാകില്ല.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ദീദി ഒരു ഹാക്കര്‍ ആണല്ലോ എന്നും ഇത്ര വലിയ രഹസ്യം പരസ്യമാക്കിയാല്‍ പിന്നെ കള്ളന്‍മാര്‍ ഇത് മനസിലാക്കില്ലേ എന്നും ആളുകള്‍ ചോദിച്ചിട്ടുണ്ട്. ഇനി കള്ളന്‍മാര്‍ വൈപ്പറും കൊണ്ടുപോകും എന്നാണ് ഒരാള്‍ കുറിച്ചത്.
1




