വീട്ടിൽ സ്ഥിരമായി മോഷണം നടന്നതോടെ ‘കള്ളനെ’ പിടിക്കാനായി വീട്ടുടമസ്ഥൻ സിസിടിവി ക്യാമറ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ കുടുങ്ങിയപ്പോൾ, വസ്ത്രങ്ങളെല്ലാം അഴിച്ച് പൊലീസിൽ കള്ളപ്പരാതി നൽകുമെന്നായി മോഷ്ടാവായെത്തിയ യുവതി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഏറെ വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. മുഹാന എന്ന സ്ഥലത്തെ ഒരു വീട്ടിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. ഇതേത്തുടർന്നാണ് ജാഗ്രതയുടെ ഭാഗമായി വീട്ടുടമസ്ഥൻ വീടിനകത്ത് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ കുടുംബം ഒരു വിനോദയാത്രയ്ക്കായി പുറത്തുപോയിരുന്നു. യാത്രയ്ക്കിടയിൽ Read More…
Tag: jewellery
മകളുടെ വിവാഹത്തിന് വെച്ച സ്വർണവുമായി പിതാവ് മുങ്ങി, കാമുകിയെ കല്യാണം കഴിച്ചു!
പെരുമ്പാവൂരില്‍ മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണാഭരണങ്ങളും പണവുമായി രണ്ടുമാസം മുമ്പ് മുങ്ങിയ പിതാവ് കാമുകിയെ വിവാഹം കഴിച്ചു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തിയെങ്കിലും പൊലീസ് ഉപദേശിച്ചിട്ടും കാമുകിയെ പിരിയാന്‍ ഇയാൾ തയാറായില്ല. വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോള്‍ പണവും സ്വര്‍ണവും ചേർത്ത് അഞ്ചുലക്ഷത്തിനടുത്ത മുതലുമായാണ് ഇയാള്‍ നാടുവിട്ടത്. എങ്കിലും നിശ്ചയിച്ച പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയാറായി. തുടര്‍ന്ന്, വിവാഹകര്‍മം Read More…
ഭർത്താക്കന്മാര്‍ക്കായി വ്രതം; നേരം പുലര്‍ന്നപ്പോള്‍ 12 നവവധുക്കള്‍ അപ്രത്യക്ഷര്‍; ഒപ്പം സ്വര്‍ണവും 30 ലക്ഷം രൂപയും!
ഭർത്താവിന്റെ ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്ന പ്രധാന വ്രതവും ഉല്‍സവവുമാണ് കര്‍വ ചൗത്ത്. ഇത്തവണ ഒക്ടോബർ 10 നായിരുന്നു ഉല്‍സവം. കര്‍വാ ചൗത്ത് അനുഷ്ഠിക്കുന്ന സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സിനിമാ കഥകളെ വെല്ലുന്നതരത്തില്‍ കര്‍വ ചൗത്ത് ദിനം നടന്ന ഒരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കർവാ ചൗത്ത് ആഘോഷിച്ചതിന് തൊട്ടുപിന്നാലെ 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞത് വേറെ ആരുമല്ല. 12 നവവധുക്കളാണ്! ഉത്തര്‍പ്രദേശിലെ അലിഗഡിലെ സസ്‌നി ഗേറ്റ് Read More…
വീടുപൂട്ടി പുറത്തു പോകുമ്പോള്‍ സ്വര്‍ണ്ണം എവിടെ സൂക്ഷിക്കും? വീഡിയോ പങ്കുവെച്ച് യുവതി
വീടുപൂട്ടി പുറത്തുപോകുമ്പോള്‍ കള്ളന്‍മാരില്‍നിന്ന് ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ സംരക്ഷിക്കാനായി ഒരുഗ്രന്‍ സൂത്രവുമായി ഒരു ഇന്ത്യൻ സ്ത്രീ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ സ്ഥലം ആഭരണങ്ങൾ ഒളിപ്പിക്കാൻ നാം ഒരിക്കലും ചിന്തിക്കാത്ത ഒരിടമാണ്. സ്വർണ്ണാഭരണങ്ങൾ തറ വൃത്തിയാക്കുന്ന വൈപ്പറിനുള്ളിൽ ഒളിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലാകുന്നത്. വൈറൽ വീഡിയോയിൽ, ഒരു സ്ത്രീ സ്വർണ്ണാഭരണങ്ങൾ എങ്ങനെ ഒരു ഫ്ലോർ ക്ലീനിംഗ് ടൂളിൽ ഒളിപ്പിക്കാമെന്ന് വിശദീകരിക്കുന്നു. അവർ ഒരു വൈപ്പർ എടുത്ത് രണ്ടായി പിരിച്ച ശേഷം അതിനുള്ളിൽ സ്വർണ്ണാഭരണങ്ങൾ വെച്ച് തിരികെ Read More…
70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയി; ലണ്ടന്‍ വിമാനത്താവളത്തിനെതിരേ ഉര്‍വ്വശി റൗട്ടേല
ലണ്ടന്‍ വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തി താന്‍ വന്‍ മോഷണത്തിന് ഇരയായതായി ബോളിവുഡ് നടി നടി ഉര്‍വശി റൗട്ടേലയുടെ പരാതി. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടങ്ങിയ തന്റെ ആഡംബര സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടതായിട്ടാണ് നടി അധികൃതര്‍ക്ക് പരാതി നല്‍കിയത്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു നടി ലണ്ടനില്‍ എത്തിയത്. തന്റെ ബാഗ് ബാഗേജ് ബെല്‍റ്റ് ഏരിയയില്‍ നിന്ന് നേരിട്ട് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച നടി വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായമില്ലാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയും Read More…
700 രൂപയ്ക്ക് വേണ്ടി പെണ്‍കുട്ടി മോഷ്ടിച്ച് വിറ്റത് അമ്മയുടെ ഒരു കോടിയുടെ ആഭരണങ്ങള്‍ !
ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങാനായി കൗമാരക്കാരിയായ പെണ്‍കുട്ടി തന്റെ അമ്മയുടെ ഒരു കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച് വെറും 700 രൂപയ്ക്ക് വിറ്റു. ഞെട്ടിക്കുന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ രക്ഷാകര്‍തൃത്വത്തെക്കുറിച്ചുള്ള വന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. ലി എന്ന് പേരുള്ള തന്റെ കൗമാരക്കാരിയായ മകള്‍ ഒരു മില്യണ്‍ യുവാന്‍ വിലമതിക്കുന്ന (ഏകദേശം 1,22,57,069 രൂപ) ആഭരണങ്ങള്‍ വെറും 60 യുവാന് മോഷ്ടിക്കുകയും വില്‍ക്കുകയും ആയിരുന്നു. സംഭവം മാതാവ് കണ്ടെത്തിയതാണ് ശ്രദ്ധിക്കാന്‍ കാരണമായത്. ഷാങ്ഹായില്‍ നടന്ന സംഭവം വാന്‍ലി പോലീസ് Read More…
വടപ്പാവ് കഴിക്കാൻവേണ്ടി വണ്ടി ഒതുക്കി; കള്ളൻ കൊണ്ടുപോയത് 5 ലക്ഷത്തിന്റെ ആഭരണം; വിഡിയോ
പൂനെയിൽ പട്ടാപ്പകൽ നടുറോഡില്‍ 5 ലക്ഷത്തിന്റെ സ്വര്‍ണാഭരണം കവർന്നു. വായ്പയ്ക്ക് ഈടായി നൽകിയ സ്വർണം ബാങ്കിൽ നിന്ന് തിരികെയെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് മോഷണം. ദമ്പതികൾ വടാപാവ് കഴിക്കാൻ റോഡരുകില്‍ സ്കൂട്ടർ നിർത്തിയപ്പോഴായിരുന്നു മോഷണം. മോഷണദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 69 കാരനായ ദഷ്‌ട്രത് ബാബുലാൽ ധാംനെയും ഭാര്യ ജയശ്രീയുമാണ് മോഷണത്തിന് ഇരയായത്. ബാങ്കില്‍നിന്ന് മടങ്ങുംവഴി പൂനെ സോലാപൂരിൽ വടപ്പാവ് കഴിക്കാനായി സ്കൂട്ടർ നിർത്തി. ബാബുലാൽ വടപ്പാവ് വാങ്ങാനായി കടയിലേക്ക് പോയസമയത്ത് ഭാര്യ സ്കൂട്ടറിന് അരികിൽ കാത്തിരിക്കുകയായിരുന്നു. Read More…
ഭക്തര്‍ തൊഴാനെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ പൂജാരി ഇല്ല; 1.22 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച് കുടുംബത്തോടെ മുങ്ങി
ക്ഷേത്രത്തില്‍ നിന്ന് 1.22 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച് പൂജാരി മുങ്ങി. വല്‍സാദില്‍ തിങ്കളാഴ്ച ഉണ്ടായ സംഭവത്തില്‍ വല്‍സാദിലെ വാപി ടൗണിലെ ഗായത്രി ക്ഷേത്രം ട്രസ്റ്റി ജനക് പാണ്ഡ്യ നല്‍കിയ പരാതിയില്‍ 45 കാരനായ ശിവപ്രസാദ് ശര്‍മ്മയ്ക്ക് എതിരേ വാപി ടൗണ്‍ പൊലീസ് കേസെടുത്തു. നവംബര്‍ 8 ന് ക്ഷേത്രത്തിലെ പൂജാരിയായി ശര്‍മ്മയെ നിയമിക്കുകയും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കുടുംബമായി താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുകയും ചെയ്തിരുന്നു. ട്രസ്റ്റി ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച രാവിലെ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പൂജാരിയെ Read More…








