Celebrity Featured

മത്സരത്തിനിടെ വസ്ത്രം സ്ഥാനം മാറി, തിരിച്ചെത്തി ‘ഇടിച്ചിട്ട്’ ജയിച്ച് വനിതാ താരം; ക്യാമറകൾ തിരിച്ചിട്ടും വ്യാപകമായി പ്രചരിച്ച് ക്ലിപ്പുകൾ- വീഡിയോ

നോർത്ത് കാരലിന: ∙ ഡബ്ല്യുഡബ്ല്യുഇ (WWE) മത്സരത്തിനിടെ മുൻ വനിതാ ചാംപ്യൻ പേജിന് നേരിട്ട വസ്ത്രധാരണത്തിലെ അസൗകര്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. റിങ്ങിലെ കടുത്ത പോരാട്ടത്തിനിടയിൽ വസ്ത്രം സ്ഥാനം മാറിയതിനെ തുടർന്ന് താരം ബുദ്ധിമുട്ടിലായെങ്കിലും, തത്സമയ സംപ്രേഷണം നടത്തിക്കൊണ്ടിരുന്ന ക്യാമറകൾ പെട്ടെന്ന് തന്നെ ദൃശ്യങ്ങൾ മറ്റ് ആംഗിളുകളിലേക്ക് മാറ്റുകയായിരുന്നു. ഡബ്ല്യുഡബ്ല്യുഇ സ്മാക്‌ഡൗൺ വനിതാ ടാഗ് ടീം മത്സരത്തിനിടയിലാണ് അപ്രതീക്ഷിതമായ ഈ സംഭവം അരങ്ങേറിയത്.

മത്സരം മുന്നേറുന്നതിനിടെ തന്റെ റിങ് വസ്ത്രത്തിന്റെ മുകൾഭാഗം ശരിയാക്കാൻ പേജ് തുടർച്ചയായി ശ്രമിക്കുന്നത് കാണാമായിരുന്നു. പോരാട്ടം റിങ്ങിന് പുറത്തേക്ക് നീങ്ങിയതോടെയാണ് വസ്ത്രത്തിന്റെ തകരാർ കൂടുതൽ വ്യക്തമായത്. വസ്ത്രം പൂർണമായി മാറിപ്പോകുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ തത്സമയ ടെലിവിഷൻ സംപ്രേഷണത്തിൽ വരാതിരിക്കാൻ ക്യാമറകൾ പെട്ടെന്ന് തന്നെ പേജിൽനിന്നു മാറ്റി. എങ്കിലും താരത്തിനുണ്ടായ ഈ അസൗകര്യ നിമിഷത്തിന്റെ ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ ഇത്തരമൊരു ബുദ്ധിമുട്ട് നേരിട്ടിട്ടും പിന്മാറാതെ മത്സരം വിജയകരമായി പൂർത്തിയാക്കിയ പേജിന്റെ പ്രഫഷനലിസത്തെ അഭിനന്ദിച്ച് നിരവധി ആരാധകർ രംഗത്തെത്തി.

പേജ്, ബ്രൈ ബെല്ല സഖ്യവും ജിയൂലിയ, കിയാന ജെയിംസ് സഖ്യവും തമ്മിലായിരുന്നു ഈ ആവേശപ്പോരാട്ടം നടന്നിരുന്നത്. ‌മത്സരത്തിലുടനീളം ജിയൂലിയയും കിയാനയും കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും സ്വന്തം ഫിനിഷിങ് മൂവുകൾ കൃത്യമായി പ്രയോഗിച്ച് പേജ് തന്റെ ടീമിന് മികച്ച വിജയം സമ്മാനിക്കുകയായിരുന്നു. പേജിന്റെ വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഡബ്ല്യുഡബ്ല്യുഇ വനിതാ താരങ്ങളുടെ വസ്ത്രങ്ങളുടെ ഡിസൈനുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കണം എന്ന തരത്തിലുള്ള ശക്തമായ ചർച്ചകൾക്കും ഇത് വഴിതുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *