Oddly News

രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു, അമ്മ എതിർത്തില്ല; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇതിഹാസ താരത്തിന്റെ മകൾ

ടെക്സസ്: കഴിഞ്ഞ ഏതാനും വർഷങ്ങളായി താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് അന്തരിച്ച ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം എഡ്ഡി ഗ്വരേരോയുടെ മകൾ ഷെറിലിൻ ഗ്വരേരോ. താൻ നേരിട്ട ലൈംഗികാതിക്രമവും അതിനെത്തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകളും തന്നെ ആത്മഹത്യയുടെ വക്കിലേക്ക് വരെ എത്തിച്ചിരുന്നുവെന്ന് ഷെറിലിൻ വെളിപ്പെടുത്തി. ‘ദ് സ്മൂത്ത് വേഗ പോഡ്‌കാസ്റ്റിന്’ നൽകിയ അഭിമുഖത്തിലാണ് ഷെറിലിന്റെ ഈ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ. 2020-ൽ കോവിഡ് ലോക്ഡൗണിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം നടത്തിയ ഒരു വിനോദയാത്രയ്ക്കിടെ, തന്റെ രണ്ടാനച്ഛനായ ക്രിസ് ബെൻസൻ Read More…

Celebrity

‘ലിഫ്റ്റിനുള്ളിൽ ചുംബിച്ചു, അടുത്തിടപഴുകി’: കൈസറുടെ അറസ്റ്റിൽ പൊലീസ്; ആൻഡ്രിയയെ അധിക്ഷേപിച്ചെന്നും വെളിപ്പെടുത്തൽ

ഡബ്ല്യുഡബ്ല്യുഇ (WWE) താരം ലുഡ്‌വിഗ് കൈസർ ഫ്ലോറിഡയിൽ അക്രമക്കുറ്റത്തിന് അറസ്റ്റിലായ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. കൈസറുടെ പങ്കാളിയും ഡബ്ല്യുഡബ്ല്യുഇ സ്‌പാനിഷ് അവതാരകയുമായ ആൻഡ്രിയ ബസാർട്ടെയെ ഒരാൾ അധിക്ഷേപിച്ചതിനെ തുടർന്നാണ് കയ്യാങ്കളി ഉണ്ടായതെന്നാണ് വിവരം. ഗുസ്തി മാധ്യമപ്രവർത്തകനായ രാജ് ഗിരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്ലാറ്റിലെ അയൽക്കാരനുമായി ഉണ്ടായ തർക്കമാണ് കൈസറുടെ അറസ്റ്റിലേക്ക് നയിച്ചത്. ഈ മാസം (മേയ്) 20-നാണ് ലുഡ്‌വിഗ് കൈസർ പൊലീസിന് മുന്നിൽ കീഴടങ്ങിയതും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതും. പൊലീസ് റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 23-ന് Read More…

Featured Oddly News

താലി കെട്ടിന് മുൻപ് വരനെ മലർത്തിയടിച്ച് വധു, ഇനി ആജീവനാന്ത വീട്ടുജോലി വരന് സ്വന്തം!

പരമ്പരാഗത ചടങ്ങുകൾക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പ്രൊഫഷണൽ ഗുസ്തി മത്സരത്തോടെ വിവാഹം ആഘോഷിച്ച് ചൈനയിലെ ദമ്പതികൾ ശ്രദ്ധേയരായി. കോസ്റ്റ്യൂമുകളും റഫറിയും എല്ലാമായി അരങ്ങേറിയ ഈ മത്സരത്തിൽ തോൽക്കുന്നയാൾ ജീവിതകാലം മുഴുവൻ വീട്ടിലെ ജോലികൾ ചെയ്യണമെന്നതായിരുന്നു തമാശരൂപേണയുള്ള പന്തയം. മത്സരത്തിൽ വധു വിജയിച്ചതോടെ ജീവിതകാലത്തെ വീട്ടുജോലികളിൽ നിന്ന് അവർക്ക് ഔദ്യോഗികമായി ഇളവ് ലഭിച്ചു. ഏതാണ്ട് മുന്നൂറോളം അതിഥികളെ രസിപ്പിച്ച ഈ വേറിട്ട കല്യാണം, ചൈനയിലെ വളർന്നുവരുന്ന പ്രൊഫഷണൽ റെസ്ലിംഗ് മേഖലയ്ക്ക് മികച്ചൊരു പ്രചാരണം കൂടിയായി മാറി. ഒരു Read More…

Celebrity Featured

മത്സരത്തിനിടെ വസ്ത്രം സ്ഥാനം മാറി, തിരിച്ചെത്തി ‘ഇടിച്ചിട്ട്’ ജയിച്ച് വനിതാ താരം; ക്യാമറകൾ തിരിച്ചിട്ടും വ്യാപകമായി പ്രചരിച്ച് ക്ലിപ്പുകൾ- വീഡിയോ

നോർത്ത് കാരലിന: ∙ ഡബ്ല്യുഡബ്ല്യുഇ (WWE) മത്സരത്തിനിടെ മുൻ വനിതാ ചാംപ്യൻ പേജിന് നേരിട്ട വസ്ത്രധാരണത്തിലെ അസൗകര്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. റിങ്ങിലെ കടുത്ത പോരാട്ടത്തിനിടയിൽ വസ്ത്രം സ്ഥാനം മാറിയതിനെ തുടർന്ന് താരം ബുദ്ധിമുട്ടിലായെങ്കിലും, തത്സമയ സംപ്രേഷണം നടത്തിക്കൊണ്ടിരുന്ന ക്യാമറകൾ പെട്ടെന്ന് തന്നെ ദൃശ്യങ്ങൾ മറ്റ് ആംഗിളുകളിലേക്ക് മാറ്റുകയായിരുന്നു. ഡബ്ല്യുഡബ്ല്യുഇ സ്മാക്‌ഡൗൺ വനിതാ ടാഗ് ടീം മത്സരത്തിനിടയിലാണ് അപ്രതീക്ഷിതമായ ഈ സംഭവം അരങ്ങേറിയത്. മത്സരം മുന്നേറുന്നതിനിടെ തന്റെ റിങ് വസ്ത്രത്തിന്റെ മുകൾഭാഗം ശരിയാക്കാൻ പേജ് തുടർച്ചയായി Read More…

Featured Sports

ഏകദേശം 22 മണിക്കൂർ; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരം, പക്ഷേ ഗിന്നസ് അംഗീകരിക്കില്ല​‍- വീഡിയോ

21 മണിക്കൂറും 49 മിനിറ്റും നീണ്ടുനിന്ന ഗുസ്തി മത്സരം ! കനേഡിയൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് ഈ മത്സരം നടത്തിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുസ്തി മത്സരമായി ഇത് അറിയപ്പെടുന്നു. ഗുസ്തി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിലൂടെ ഏകദേശം 32 ലക്ഷം രൂപയാണ് സൊസൈറ്റി സമാഹരിച്ചത്. മുൻ AEW താരമായിരുന്ന സ്റ്റു ഗ്രേസനാണ് മത്സരത്തിൽ വിജയിച്ചത്. ഓഗസ്റ്റ് 11-ന് ക്യൂബെക്കിലെ ഗാറ്റിനൗവിൽ ഈവിൾ യൂനോസ് മിസ്റ്ററി റെസ്ലിംഗും ഒട്ടാവ ആസ്ഥാനമായുള്ള C4 റെസ്ലിംഗും Read More…

Sports

വിനേഷ് ഫഗോട്ടിന്റെ സ്വര്‍ണ്ണത്തിനായി ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്നു ; ഫൈനലിലെ എതിരാളി അമേരിക്കക്കാരി സാറ

ജാവലിന്‍താരം നീരജ്‌ചോപ്ര കഴിഞ്ഞാല്‍ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായി മാറുകയാണ് ഗുസതി താരം വിനേഷ് ഫഗോട്ട്. വനിതകളുടെ 50 കിലോ വിഭാഗത്തിന്റെ ഗുസ്തിയില്‍ ഫൈനലില്‍ കടന്നിരിക്കുന്ന വിനേഷ് ഇന്ത്യയ്ക്കായി ഇനി സ്വര്‍ണ്ണം കൊണ്ടുവരുമോ വെള്ളിയാകുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളു. അമേരിക്കയുടെ സാറാ ഹില്‍ഡെബ്രാന്‍ഡാണ് എതിരാളി. ഇന്ത്യയില്‍ നിന്നും ഗുസ്തിയില്‍ സെമിഫൈനല്‍ കടക്കുന്ന ആദ്യതാരമാണ് വിനേഷ്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വനിതാ ഫ്രീസ്റ്റൈൽ 50 കിലോ ഗുസ്തിയുടെ ഫൈനലിലേക്ക് യോഗ്യത നേടിയതിന് ശേഷം Read More…