Sports

സച്ചിന്റെ ആ റെക്കോർഡും വീണു, അതിവേഗം 28,000 റൺസുമായി വിരാട് കോഹ്ലി

വഡോദര: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വിരാട് കോഹ്ലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിനെയാണ്‌ കോഹ്ലി മറികടന്നത്‌. 644 ഇന്നിങ്‌സില്‍ നിന്നാണ്‌ സച്ചിന്‍ 28,000 റണ്‍ നേടിയത്‌. കോഹ്ലി 624 ഇന്നിങ്‌സുകളിലാണ്‌ 28,000 റണ്ണെടുത്തത്‌.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിക്ക്‌ സ്വന്തം. ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെയാണ്‌ കോഹ്ലി മറികടന്നത്‌. 28,016 റണ്‍സായിരുന്നു സംഗയുടെ സമ്പാദ്യം.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിന്‌ ഇറങ്ങുമ്പോള്‍ രണ്ടാമതെത്താന്‍ കോഹ്ലിക്ക്‌ 42 റണ്‍ മാത്രം മതിയായിരുന്നു. 93 റണ്ണുമായാണു കോഹ്ലി പുറത്തായത്‌. അതോടെ സംഗക്കാരയെ മറികടന്ന്‌ രണ്ടാം സ്‌ഥാനത്തെത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണു മുന്നില്‍. 34,357 റണ്ണാണ്‌ സച്ചിന്റെ നേട്ടം.

ഇന്ത്യക്കായി ഏറ്റവും കുടുതല്‍ ഏകദിനം കളിക്കുന്ന താരങ്ങളില്‍ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിയെ മറികടക്കാനും കോഹ്ലിക്കായി. ഇന്നലെ കോഹ്ലിയുടെ 309-ാം ഏകദിനമായിരുന്നു. സൗരവ്‌ ഗാംഗുലി 308 ഏകദിനങ്ങളാണ്‌ ഇന്ത്യക്കായി കളിച്ചത്‌. നാല്‌ താരങ്ങളാണു കോഹ്ലിക്കു മുന്നിലുള്ളത്‌. 463 ഏകദിനങ്ങള്‍ കളിച്ച സച്ചിനാണ്‌ ഒന്നാമന്‍. മുന്‍ നായകന്‍ എം.എസ്‌. ധോണി 347 ഏകദിനങ്ങളുമായി രണ്ടാം സ്‌ഥാനത്താണ്‌. രാഹുല്‍ ദ്രാവിഡ്‌ 340 ഏകദിനങ്ങളുമായി മൂന്നാം സ്‌ഥാനത്തും മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ 334 ഏകദിനങ്ങളുമായി നാലാം സ്‌ഥാനത്തുമാണ്‌.

മത്സരത്തിൽ 91 പന്തുകൾ നേരിട്ട കോഹ്ലി 93 റൺസടിച്ചാണു പുറത്തായത്. പുരുഷ ക്രിക്കറ്റിൽ രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് കോഹ്ലി. 34,357 റൺസുള്ള സച്ചിൻ തെൻഡുൽക്കർ മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്. 28,016 റൺസ് നേടിയ കുമാർ സംഗക്കാരയെയാണ് കോഹ്ലി പിന്നിലാക്കിയത്. 37 വയസ്സുകാരനായ കോഹ്ലി ഏകദിനത്തിൽ 309 ഉം, ട്വന്റി20യിൽ 125 ഉം ടെസ്റ്റിൽ 123 ഉം മത്സരങ്ങളാണ് കരിയറിൽ ഇതുവരെ കളിച്ചിട്ടുള്ളത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോഹ്ലി ഏകദിന ഫോര്‍മാറ്റിൽ മാത്രമാണു നിലവിൽ കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ താരം ടീമിനൊപ്പം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.