ഇൻഡോറിൽ വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്നാം ട്വന്റി20 മത്സരത്തിൽ ലോകറെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ. 30 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയ അഭിഷേക്, ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 2,000 ട്വന്റി20 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് നേടിയത്. വെറും 1,024 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 1,164 പന്തുകളിൽ നിന്ന് ഈ റെക്കോർഡ് സ്വന്തമാക്കിയ സൂര്യകുമാർ യാദവിനെ മറികടന്നാണ് അഭിഷേകിന്റെ മുന്നേറ്റം. മത്സരത്തിൽ വെറും 18 പന്തിൽ നിന്ന് അർധസെഞ്ചറി തികച്ച അഭിഷേക്, വെസ്റ്റിൻഡീസിനെതിരെ Read More…
Tag: World Record
3.3 ഓവര്‍, 5 റൺസ്, ഹാട്രിക്, ഏഴ് വിക്കറ്റുകൾ പിഴുത് ചരിത്രമെഴുതി ചമരി അത്തപത്തു! ഏഷ്യാ കപ്പില്‍ പുരുഷന്മാര്‍ക്ക് കഴിയാത്ത നേട്ടം
ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ചമരി അത്തപത്തു. ബുധനാഴ്ച ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്തോനേഷ്യയ്‌ക്കെതിരെ ഏഷ്യാ കപ്പിന്റെ (പുരുഷ- വനിതാ മത്സരങ്ങൾ ഉൾപ്പെടെ) ചരിത്രത്തിലാദ്യമായി ഒരു മത്സരത്തിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം ചമരി സ്വന്തമാക്കി. 3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങിയാണ് ചമരി ഏഴ് വിക്കറ്റുകൾ പിഴുതത്. 2008-ൽ ദാംബുള്ളയിൽ നടന്ന ഏഷ്യാ Read More…
ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് സിക്സറുകൾ, ഋഷഭ് പന്തിന്റെ ലോകറെക്കോർഡ്! സിക്‌സറില്‍ ‘സെഞ്ചുറി’ നേടിയ ആദ്യ ഇന്ത്യൻ താരം! വീഡിയോ
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം രണ്ടാമത്തെ സെഷനിൽ ലാഹിരു കുമാരയുടെ പന്ത് സിക്സറിലേക്ക് പറത്തിയാണ് പന്ത് ഈ അപൂർവ്വ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ 80-ൽ താഴെ മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. വെറും 51 മത്സരങ്ങളിൽ നിന്നാണ് പന്ത് 100 സിക്സറുകൾ Read More…
ജന്മദിനത്തിന് 16 കോടിയുടെ കേക്ക്! വജ്രങ്ങൾ പതിപ്പിച്ച ‘ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള’ കേക്കുമായി ഉർവശി റൗട്ടേല- വീഡിയോ
ബോളിവുഡ് നടി ഉർവശി റൗട്ടേലയുടെ വിശേഷങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണ തന്റെ മുപ്പത്തിരണ്ടാം ജന്മദിനം സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു വമ്പൻ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരം. ഈ ആഘോഷങ്ങളിലെ പ്രധാന ആകർഷണം വജ്രങ്ങൾ പതിപ്പിച്ച, ഏഴ് തട്ടുകളുള്ള ഒരു കൂറ്റൻ കേക്കായിരുന്നു. ഏകദേശം 16 കോടി രൂപ വിലമതിക്കുന്നതാണ് ഈ കേക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. View this post on Instagram A post shared by Urvashi Rautela (@urvashirautela) ആഘോഷം Read More…
സച്ചിന്റെ ആ റെക്കോർഡും വീണു, അതിവേഗം 28,000 റൺസുമായി വിരാട് കോഹ്ലി
വഡോദര: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വിരാട് കോഹ്ലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിനെയാണ് കോഹ്ലി മറികടന്നത്. 644 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 28,000 റണ്‍ നേടിയത്. കോഹ്ലി 624 ഇന്നിങ്‌സുകളിലാണ് 28,000 റണ്ണെടുത്തത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ Read More…
കണ്ണെടുക്കും മുമ്പേ മാഞ്ഞുപോയി! 2 സെക്കന്‍ഡിനുള്ളില്‍ 700 കി.മീ. വേഗം? ചൈനയുടെ അതിവേഗ ട്രെയിന്‍- വീഡിയോ
ബെയ്ജിങ്: 2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം ആര്‍ജിച്ച് ചൈനീസ് ട്രെയിന്‍. ചൈനയുടെ അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ സൃഷ്ടിച്ചത് പുതിയ റെക്കോഡ്. കണ്ണെടുക്കും മുമ്പേ മാഞ്ഞുപോകുന്ന ട്രെയിന്‍ പരീക്ഷിച്ചത് ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരാണ്. ഒരു ടണ്‍ ഭാരവും വഹിച്ചാണു ട്രെയിന്‍ ഇത്രയും വേഗമാര്‍ജിച്ചത്. പ്രത്യേക മാഗ്‌ലെവ് ട്രാക്കിലാണു പരീക്ഷണം നടത്തിയത്. ഈ വേഗത കൈവരിച്ചതിന് ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഇതോടെ ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്ടിങ് Read More…
‘പയ്യന്‍’ ബാറ്റെടുത്താൽ അങ്കക്കലി! വൈഭവിന് റെക്കോഡ് സെഞ്ച്വറി, 95 പന്തിൽ 171; യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരേ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് 234 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 433 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇക്ക് ഏഴ് വിക്കറ്റിന് 199 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം കുറിച്ച് ഇന്ത്യയുടെ ”പയ്യന്‍മാര്‍” നയംവ്യക്തമാക്കി. ദുബായില്‍ ഐ.സി.സി. ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ യു.എ.ഇ. നായകന്‍ യായിന്‍ കിരണ്‍ റായ് ഇന്ത്യയെ ആദ്യം ബാറ്റ് Read More…
സിക്സറില്‍ ഒന്നാമൻ; 100ലധികം പന്തുകൾ നേരിട്ടിട്ടും രോഹിതിന് സിക്സര്‍ വഴങ്ങാത്ത ബൗളര്‍ ആരാണ്? ഹിറ്റ്മാനെ ആർക്കെങ്കിലും മറികടക്കാൻ കഴിയുമോ?
റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന റെക്കോഡ് ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണു രോഹിത് റെക്കോഡിലെത്തിയത്. 398 മത്സരങ്ങളിലായി 351 സിക്‌സറുകളിടച്ച പാകിസ്‌താന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ റെക്കോഡാണു ഹിറ്റ്‌മാന്‍ മറികടന്നത്. 349 സിക്‌സറുകളുമായാണു രോഹിത് ഒന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പ്രെനെലാന്‍ സുബ്രായന്‍ എറിഞ്ഞ 15-ാം ഓവറില്‍ തുടരന്‍ സിക്‌സറുകളടിച്ചു രോഹിത് അഫ്രീഡിക്കൊപ്പമെത്തി. മാര്‍കോ യാന്‍സെനെ സിക്‌സറടിച്ചാണു മുന്‍ നായകന്‍ Read More…
15 സിക്സ്, 11 ഫോർ; 32-ാം പന്തിൽ സെഞ്ചറി, 42 പന്തിൽ 144; വൈഭവിന്റെ ‘കൊലവെറി’ ഇന്നിങ്സ്
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരേ 148 റണ്ണിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ എ. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 297 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇ. അവസാന പന്തെറിയുമ്പോള്‍ ഏഴിന് 149 റണ്ണെന്ന നിലയിലായിരുന്നു. ടോസ് നേടിയ ഇന്ത്യ എ നായകന്‍ ജിതേഷ് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കൗമാരക്കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ Read More…









