Featured Sports

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരം; ലോക റെക്കോഡുമായി സ്‌മൃതി മന്ദാന

വിശാഖപട്ടണം: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ്‌. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണ്‌ സ്‌മൃതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വനിതാ ഏകദിന ലോകകപ്പ്‌ മത്സരത്തിനിടെയാണു താരം 1000 റണ്‍ തികച്ചത്‌. 1000 തികയ്‌ക്കാന്‍ സ്‌മൃതിക്ക്‌ 18 റണ്‍ കൂടി മതിയായിരുന്നു. സോഫി മൊളിനക്‌സ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത്‌ സിക്‌സറടിച്ചതോടെയാണു സ്‌മൃതി റെക്കോഡ്‌ ബുക്കില്‍ ഇടം പിടിച്ചത്‌. വനിതാ ഏകദിനത്തില്‍ 500 റണ്‍ Read More…

Oddly News

ലോകത്തിലെ ഏറ്റവും വിലയേറിയ വസ്ത്രം, 10 കിലോ സ്വർണ്ണം കൊണ്ട് നിർമ്മിച്ചത്, സൃഷ്ടിച്ചത് ഗിന്നസ് വേൾഡ് റെക്കോർഡ്

ദുബായ്: ജീവിതത്തിൽ എണ്ണമറ്റ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാവാം, എന്നാൽ തങ്കം കൊണ്ട് മാത്രം നിർമ്മിച്ച ഒരു വസ്ത്രം ധരിച്ചിട്ടുണ്ടോ? 10 കിലോഗ്രാമിലധികം ശുദ്ധമായ സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ച ഈ അസാധാരണ സൃഷ്ടിക്ക്, ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വർണ്ണ വസ്ത്രമായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അംഗീകാരം നൽകിയിരിക്കുന്നു. റെക്കോർഡ് തകർത്ത ഒരു മാസ്റ്റർപീസ് പ്രശസ്ത സൗദി അറേബ്യൻ കമ്പനിയായ അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറിയാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. ‘ദുബായ് ഡ്രസ്’ എന്ന് പേരിട്ട ഈ Read More…

Featured Good News

8 ദിവസം, 170 മണിക്കൂർ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കോർഡുമായി ഇന്ത്യൻ വിദ്യാർത്ഥിനി; രെമോണ എവററ്റ് പെരേര

ഇന്ത്യ കലയുടെയും സംസ്കാരത്തിന്റെയും നാടായാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ച ഭരതനാട്യം പ്രധാനപ്പെട്ട ഒരു ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമാണ്. അതിമനോഹരമായ കാൽച്ചുവടുകൾക്കും, ഭാവപ്രകടനങ്ങളുള്ള കൈമുദ്രകൾക്കും സൂക്ഷ്മമായ മുഖഭാവങ്ങൾക്കും പേരുകേട്ടതാണ് ഈ നൃത്തരൂപം. ഈ പുരാതന നൃത്തരൂപം ഹിന്ദുമതവുമായി ആഴത്തിൽ ബന്ധപ്പെട്ടതും പലപ്പോഴും മതപരവും ആത്മീയവുമായ വിഷയങ്ങളെ ചിത്രീകരിക്കുന്നതുമാണ്. ഇപ്പോൾ, രെമോണ എവററ്റ് പെരേര എന്ന പെൺകുട്ടി നിർത്താതെ 170 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കോർഡ് സ്ഥാപിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ആരാണ് രെമോണ എവററ്റ് പെരേര? Read More…

Featured Sports

38 പന്തിൽ 101; ഗുജറാത്തിനെ ചവിട്ടിക്കൂട്ടി 14കാരന്റെ ഇടിവെട്ട് സെഞ്ച്വറി; IPL സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശി

മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെ‍‍ഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…

Featured Oddly News

ആനവായില്‍…. 10 അടുക്കുകളുള്ള ഭീമൻ ബർഗറൊക്കെ നിസാരം: ‘വലിയ വാ’യില്‍ ലോക റെക്കോർഡുമായി മേരി

ഭക്ഷണത്തിനോട് എത്ര പ്രിയമുള്ളവരാണെങ്കിലും ഒരു വലിയ ബര്‍ഗര്‍ കഴിക്കുന്നത് പ്രയാസമായിരിക്കും . അത് വായില്‍ ഒതുങ്ങാത്തത് തന്നെയാണ് കാരണവും. എന്നാല്‍ അലാസ്‌കയിലെ കെറ്റ്ചിക്കയിലെ മേരി പോള്‍ക്ക് ഇതൊക്കെ നിസാരമാണ്. ഒരു പാറ്റി മാത്രമുള്ള ബർഗര്‍ പോലും ഒട്ടും താഴെ വീഴാതെ വായില്‍ ഉള്‍കൊള്ളിച്ച് കഴിക്കാനായി ആളുകള്‍ നക്ഷത്രമെണ്ണുമ്പോള്‍ 10 പാറ്റികളുള്ള ബര്‍ഗറുകള്‍ മേരി നിഷ്പ്രയാസം അകത്താക്കും. വായയുടെ ഈ വലുപ്പത്തിന്റെ പേരില്‍ തന്നെ മേരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. തന്റെ വായയ്ക്ക് നല്ല വലുപ്പമുണ്ടെന്ന് മേരിക്ക് കാലങ്ങള്‍ക്ക് Read More…

Featured Good News

500കിലോ മത്തങ്ങയില്‍ ബോട്ട് നിർമിച്ചു, യാത്ര ചെയ്തത് 74 കിലോമീറ്റർ; കിട്ടിയത് ഗിന്നസ് റെക്കോര്‍ഡ്

പല തരത്തിലുള്ള ബോട്ടുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിയ്ക്കാറുണ്ട്. എന്നാല്‍ ആരും ചിന്തിയ്ക്കാത്ത രീതിയിലുള്ള ഒരു ബോട്ട് നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ് 46-കാരന്‍. യുഎസിലെ വാഷിങ്ടണ്ണിലാണ് ഈ വ്യത്യസ്ത ബോട്ട് നിര്‍മ്മിച്ചിരിയ്ക്കുന്നത്. 46 കാരനായ ഗാരി ക്രിസ്റ്റെന്‍സന്‍ ഒരു വമ്പന്‍ മത്തങ്ങ കൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചത്. മത്തങ്ങയില്‍ ബോട്ട് നിര്‍മിക്കാനാകുമോ എന്നത് ആരെയും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഒറിഗോണിലെ ഹാപ്പിവാലിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഗാരി തന്റെ കൃഷി സ്ഥലത്ത് 2011 മുതല്‍ ഭീമാകാരമായ മത്തങ്ങകള്‍ വളര്‍ത്തിയിരുന്നു. Read More…

Sports

അടിച്ചു കേറി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്‍, മണിക്കൂറുകള്‍ക്കകം 14 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍

ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്ത് ഡിജിറ്റല്‍ ലോകത്ത് ഒരു വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്‍ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്‍’ ചാനലിന് നല്‍കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില്‍ 14 മില്യണ്‍ സബ് സ്ക്രൈബര്‍മാര്‍. യൂട്യൂബ് ചരി​‍ത്രത്തില്‍ ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. Read More…

Travel

200 ദിവസം, 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചാരം ; 21കാരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത് ഇലക്ട്രിക് വാഹനത്തില്‍

ഇലക്ട്രിക് വാഹനത്തില്‍ 200 ദിവസം കൊണ്ട് 6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതിയാണ് ശ്രദ്ധേയ ആകുന്നത്. ലെക്‌സി ആല്‍ഫോര്‍ഡ് എന്ന 25 കാരിയാണ് 30,000 ലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചത്. 21-ാം വയസ്സില്‍ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡിന് കൂടി ഉടമയാണ് ലെക്‌സി. ഫോര്‍ഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലിലായിരുന്നു ലെക്‌സിയുടെ യാത്ര. യൂറോപ്പില്‍ നിര്‍മ്മിച്ച ഫോര്‍ഡിന്റെ ഈ എക്‌സ്‌പ്ലോറര്‍ മോഡലിന് Read More…