ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ട്രെയിനിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ കഴുകന്‍ ഇടിച്ചു;ലോക്കോ പൈലറ്റിനു പരുക്കേറ്റു. ബിജ്‌ബെഹാരയ്‌ക്കും അനന്ത്‌നാഗിനും ഇടയിലുള്ള ബരാമുള്ളബനിഹാലില്‍ ഇന്നലെയാണു സംഭവം.
വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത് കഴുകന്‍ ലോക്കോമോട്ടീവ് കാബിന്റെ ഉള്ളിലേക്കു വീഴുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍ വിന്‍ഡ്‌സ്‌ക്രീനില്‍ ദ്വാരവും ചുറ്റും ചില്ലുകഷണങ്ങളും കാണാം. കഴുകന്‍ കാബിനു താഴെ ഇരിക്കുന്നതും കാണാം. ലോക്കോ പൈലറ്റിന്റെ മുഖത്ത് നേരിയ പരുക്കേറ്റെങ്കിലും ചോര മുഖത്ത് ഒലിച്ചിറങ്ങുമ്പോഴും അദ്ദേഹം ജോലി തുടര്‍ന്നു. ട്രെയിന്‍ അനന്ത്‌നാഗ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയും ലോക്കോ പൈലറ്റിന് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്‌തു.
ട്രെയിൻ സാധാരണഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബ്രേക്കിട്ടത് യാത്രക്കാരെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവറുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്, അതിൽ കഴുത്തിൽ പതിഞ്ഞിരിക്കുന്ന ഗ്ലാസ് കഷ്ണങ്ങൾ കാണാം, ചികിത്സയ്ക്കിടെ ഡോക്ടർമാർ അത് ശ്രദ്ധാപൂർവ്വം നീക്കം ചെയ്തു.
എല്ലാ യാത്രക്കാരും സുരക്ഷിതരായിരുന്നു, മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂട്ടിയിടിച്ചതിന് ശേഷം കഴുകൻ എഞ്ചിൻ കമ്പാർട്ടുമെന്റിനുള്ളിൽ വീണതായി റിപ്പോർട്ടുണ്ട്.




