Crime

എസി കൂപ്പയിൽ യുവതിയുടെ മദ്യക്കടത്ത്, സ്യൂട്ട്കേസ് നിറയെ 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ മദ്യം; മദ്യക്കടത്ത് കുടുംബ തൊഴിൽ!

പട്ന ∙ ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽ നിന്ന് 75 ലീറ്റർ മദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ന്യൂഡൽഹി-ജയനഗർ സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ എസി കൂപ്പെയിൽ നിന്നാണ് നേഹ ഝാ എന്ന യാത്രക്കാരിയുടെ പക്കൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടിച്ചെടുത്തത്. യുവതി ട്രെയിനിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരം വാരാണസിയിലെ ആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ എസി ഫസ്റ്റ് ക്ലാസ് കൂപ്പെയിൽ പോലീസ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് നേഹയ്ക്കൊപ്പം ഇഷാൻ കുമാർ Read More…

Featured Oddly News

ഭാര്യയ്ക്ക് കയറണ്ടേ?; ട്രെയിന്‍ കൈ കാണിച്ച് നിര്‍ത്തി യുവാവ്! കൗതുകക്കാഴ്ച! വീഡിയോ

ബസോ ഓട്ടോയോ കൈകാട്ടി നിർത്തുന്നത് പോലെ സ്വന്തം കുടുംബത്തിന് കയറാനായി യുവാവ് ട്രെയിൻ നിർത്തിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബിഹാറിലാണ് മുസാഫർപുർ – നർകടിയാഗഞ്ച് മെമു പാസഞ്ചർ ട്രെയിൻ ഒരാൾ കൈകാണിച്ചപ്പോൾ നിർത്തിക്കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുമാർബാഗ് സ്റ്റേഷൻ പിന്നിട്ട ട്രെയിൻ ലെവൽ ക്രോസിങ്ങിന് അടുത്തെത്തിയപ്പോൾ, ഫോണിൽ സംസാരിച്ചുകൊണ്ട് ഒരാൾ ട്രെയിന് നേരെ കൈകാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിൽ നിന്ന് മിസ്സായ ട്രെയിൻ കുടുംബത്തിന് Read More…

Featured Good News

പിന്നല്ലാതെ… ! ട്രെയിൻ കോച്ച് മുഴുവൻ ബുക്ക് ചെയ്ത് ഒരു വിവാഹയാത്ര, ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

വിവാഹാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കുടുംബം ഒരു ട്രെയിൻ കോച്ച് മുഴുവനായി ബുക്ക് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ട്രെയിൻ ബോഗിയെ ഒരു ‘നടക്കുന്ന കല്യാണപ്പന്തൽ’ ആക്കി മാറ്റിക്കൊണ്ടുള്ള ഈ ആഘോഷം ഒരു വിനോദയാത്രയുടെ പ്രതീതിയാണ് നൽകുന്നത്. കോച്ചിന്റെ നെയിം പ്ലേറ്റിൽ മാല ചാർത്തുന്നതും അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ ഒട്ടിച്ചതുമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും ആഘോഷങ്ങളിൽ പങ്കുചേരുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയുടെ അടുത്ത ഭാഗത്ത്, Read More…

Crime

ധന്‍ബാദ്‌ എക്‌സ്‌പ്രസിന്റെ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ

ആലപ്പുഴ: ധന്‍ബാദ്‌ എക്‌സ്‌പ്രസിന്റെ എസ്‌ 5 കോച്ചിന്‌ അടിയില്‍ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്നലെ രാവിലെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങുന്നതിനിടെയാണ്‌ കോച്ചിന്‌ അടിയില്‍ മനുഷ്യന്റെ തോള്‍ മുതല്‍ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടത്‌. ട്രെയിന്‍ തട്ടി മരിച്ച ആരുടെതെങ്കിലും കൈ ആയിരിക്കാമെന്നാണ്‌ പ്രാഥമിക നിഗമനം. ആറിനു രാത്രിയായിരുന്നു ധന്‍ബാദില്‍നിന്ന്‌ ട്രെയിന്‍ ആലപ്പുഴയിലെത്തിയത്‌. എസ്‌ 5 കോച്ച്‌ പിടിച്ചിട്ടശേഷം ട്രെയിന്‍ സര്‍വീസ്‌ ആരംഭിച്ചു. സംഭവത്തില്‍ ആര്‍.പി.എഫ്‌. കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Featured Myth and Reality

ട്രെയിനുകൾ കടന്നുപോകുമ്പോൾ ലൈറ്റുകൾ അണയുന്ന ഇന്ത്യയിലെ മാന്ത്രിക’ റെയിൽവേ സ്റ്റേഷൻ ! കാരണം?

ന്യൂഡൽഹി: അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ ഇന്ത്യൻ റെയിൽവേ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ അതിവേഗ ട്രെയിൻ ശൃംഖലയും നവീകരിച്ച സ്റ്റേഷനുകളും ആഗോള ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യൻ ട്രെയിനുകളിലെ സൗകര്യങ്ങളും കാര്യക്ഷമതയും കണ്ട് വിദേശ വിനോദസഞ്ചാരികൾ പലപ്പോഴും അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, ചില പഴയ സ്റ്റേഷനുകൾ തികച്ചും വ്യത്യസ്തമായ കാരണങ്ങളാൽ യാത്രക്കാരെ ഇന്നും അമ്പരപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു സ്റ്റേഷനാണ് ട്രെയിൻ കടന്നുപോകുമ്പോൾ വെളിച്ചം അണയുന്ന ഈ വിചിത്ര പ്രതിഭാസത്തിന് പേരുകേട്ടത്. എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കഥ എന്ന് Read More…

Featured Oddly News

കുതിച്ചോടുന്ന ട്രെയിനിൽ ജീവൻപോലും പണയപ്പെടുത്തി യുവാവിന്റെ സാഹസിക പ്രകടനം!

വൈറലാകാന്‍ സാഹസിക പ്രവൃത്തികളുമായി ഇറങ്ങുന്ന പല യുവാക്കളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാറുണ്ട്. ജീവന്‍ പോലും പണയം വെച്ചാണ് പലരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത്. മുംബൈ ലോക്കല്‍ ട്രെയിനില്‍ ജീവന്‍ പണയപ്പെടുത്തി അത്യന്തം അപകടകരമായ രീതിയില്‍ സാഹസികമായി സഞ്ചരിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ ഒരു ഹാര്‍നെസ്സ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ Read More…

Crime

റെയില്‍വേ ട്രാക്കിനു നടുവില്‍ ആട്ടുകല്ല്; മുകളിലൂടെ ട്രെയിന്‍ കടന്നുപോയി, അട്ടിമറി സംശയം

കൊച്ചി: പച്ചാളം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്നു സംശയം. ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയതോടെയാണു സംശയം ബലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ട്രാക്കിനു നടുവില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പോലീസ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്. സി.സി. ടിവി ദൃശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പുലര്‍ച്ചെ നാലരയോടെ മൈസുരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് ശ്രദ്ധയില്‍പ്പെട്ടത്. ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. അധികം വലിപ്പമില്ലാത്ത ആട്ടുകല്ലിനു മുകളിലൂടെ ട്രെയിന്‍ കടന്നുപോയി. ട്രാക്കിലോ വശത്തോ ആയിരുന്നു കല്ലെങ്കില്‍ വലിയ അപകടത്തിനു Read More…

Crime

ടിക്കറ്റ് തര്‍ക്കം; പഴ്‌സ് പുറത്തേയ്ക്ക് എറിഞ്ഞു, ടി.ടി.ഇ. തള്ളിവീഴ്ത്തിയ നേവി ഓഫീസറുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഓടുന്ന ട്രെയിനില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടി.ടി.ഇ സന്തോഷ് കുമാറിനെതിരേ കേസെടുത്തു. ഡല്‍ഹിയിലേക്ക് ചികിത്സാര്‍ഥം പുറപ്പെട്ടതായിരുന്നു ആരതി. എന്നാല്‍, തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ ഇവര്‍ കയറുകയായിരുന്നു. പിന്നാലെയാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് Read More…

Featured Oddly News

വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത്‌ കഴുകന്‍ ലോക്കോമോട്ടീവ്‌ കാബിനില്‍, മുഖത്ത് പരുക്കേറ്റിട്ടും ട്രെയിന്‍ നിര്‍ത്താതെ ലോക്കോ പൈലറ്റ്, വീഡിയോ

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ്‌ ജില്ലയില്‍ ട്രെയിനിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ കഴുകന്‍ ഇടിച്ചു;ലോക്കോ പൈലറ്റിനു പരുക്കേറ്റു. ബിജ്‌ബെഹാരയ്‌ക്കും അനന്ത്‌നാഗിനും ഇടയിലുള്ള ബരാമുള്ളബനിഹാലില്‍ ഇന്നലെയാണു സംഭവം. വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത്‌ കഴുകന്‍ ലോക്കോമോട്ടീവ്‌ കാബിന്റെ ഉള്ളിലേക്കു വീഴുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍ വിന്‍ഡ്‌സ്‌ക്രീനില്‍ ദ്വാരവും ചുറ്റും ചില്ലുകഷണങ്ങളും കാണാം. കഴുകന്‍ കാബിനു താഴെ ഇരിക്കുന്നതും കാണാം. ലോക്കോ പൈലറ്റിന്റെ മുഖത്ത്‌ നേരിയ പരുക്കേറ്റെങ്കിലും ചോര മുഖത്ത് ഒലിച്ചിറങ്ങുമ്പോഴും അദ്ദേഹം ജോലി തുടര്‍ന്നു. ട്രെയിന്‍ അനന്ത്‌നാഗ്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയും ലോക്കോ പൈലറ്റിന്‌ പ്രഥമശുശ്രൂഷ Read More…