ആഗോള സഞ്ചാരികള്‍ സാധാരണഗതിയില്‍ വലിയ സാഹസിക യാത്രകളുടെ ലോംഗ്-ഹോള്‍ റൂട്ടുകള്‍ പരീക്ഷിക്കാറുണ്ട്. അതിമനോഹരമായ യാത്രയില്‍ നിങ്ങള്‍ക്ക് രണ്ട് ഭൂഖണ്ഡങ്ങളെയും 13 രാജ്യങ്ങളെയും സന്ദള്‍ശിച്ച് പോകാമെന്നതാണ് ഈ യാത്രയുടെ ഒരു പ്രധാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടി യാത്രയുടെ ദൂരം 18,755 കിലോമീറ്റര്‍ . പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ തുടങ്ങി സിംഗപ്പൂരില്‍ അവസാനിക്കുന്ന ഈ ഇതിഹാസപരമായ പാത, 13 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. റെയില്‍ മാര്‍ഗ്ഗം യൂറോപ്പും ഏഷ്യയും മുഴുവന്‍ യാത്ര ചെയ്യാന്‍ ഇത് സഞ്ചാരികള്‍ക്ക് അപൂര്‍വ അവസരം Read More…
Tag: train
ഇന്ത്യൻ ട്രെയിനുകളുടെ അവസാന കോച്ചിൽ ‘X’ ചിഹ്നം ഇടുന്നത് എന്തുകൊണ്ട്?
ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് റെയിൽവേ. എളുപ്പവും സൗകര്യപ്രദവും രാജ്യത്തുടനീളം മികച്ച കണക്റ്റിവിറ്റി നൽകുന്നതുമാണ് ട്രെയിന്‍ യാത്ര. ഇന്ത്യൻ ട്രെയിനുകളുടെ അവസാന കോച്ചിൽ ‘X’ ചിഹ്നം ഇടുന്നത് എന്തുകൊണ്ട്?ട്രെയിനിലെ അവസാനത്തെ കോച്ചിൽ കാണുന്ന “X” റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഒറ്റനോട്ടത്തിൽ ഇതൊരു ഡിസൈനോ ലളിതമായ ഒരു ചിഹ്നമോ ആയി തോന്നിയേക്കാം. ട്രെയിൻ പൂർണ്ണമായി കടന്നുപോയി എന്ന് ഉറപ്പാക്കുന്നു അവസാന കോച്ചിലെ “X” മാർക്കിന്റെ പ്രാഥമിക ലക്ഷ്യം, ട്രെയിനിലെ ഒരു കോച്ചുപോലും ഉപേക്ഷിക്കാതെ മുഴുവൻ Read More…
‘ഈ കാഴ്ച ഇന്ത്യൻ റെയിൽവേയിൽ മാത്രം’; അടിവസ്ത്രങ്ങൾ ട്രെയിനിൽ ഉണക്കാനിട്ട് യാത്രക്കാരൻ, ചൂടേറിയ ചർച്ച
അമിതമായി ആളുകളെ കുത്തിനിറച്ച ട്രെയിനുകളിലെ യാത്ര ഇന്ത്യയിലെ ഏറ്റവും ദുരിതകരമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാല്‍ ട്രെയിനിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരു – ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരൻ തന്റെ അടിവസ്ത്രങ്ങൾ ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്. ഈ ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ പൊതുജനങ്ങൾക്കിടയിലെ പൗരബോധം ഇല്ലായ്മ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. “ഇന്ത്യൻ റെയിൽവേയിൽ മാത്രം” എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റ് പോസ്റ്റ്. ജനറൽ കോച്ചിൽ യാത്രക്കാരൻ തന്റെ വസ്ത്രങ്ങൾ Read More…
ഭുസാവല്‍ സ്‌റ്റേഷനിലെ ‘രുദ്ര’ ഒരു സാധാരണ ട്രെയിനല്ല ; സഞ്ചരിക്കുന്ന ആശുപത്രി
പൂനെ: മഹാരാഷ്ട്രയിലെ ഭുസാവല്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍, ആദ്യം കാണുന്നത് ഭുസാവല്‍ ജംഗ്ഷന്റെ ചിത്രമാണ്. അതായത് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ ചിത്രം. എന്നാല്‍ ഇത് ഒരു സാധാരണ റെയില്‍വേ സ്‌റ്റേഷനല്ല. 25,000-ത്തിലധികം റെയില്‍വേ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നു. ഇവിടുത്തെ ട്രെയിനുകളില്‍ ഒന്നില്‍ എപ്പോഴും വലിയ തിരക്കാണ്. അത് വെറുമൊരു ട്രെയിനല്ല ഈ പ്രദേശത്തെ ആശുപത്രികളില്‍ ഒന്നാണ്. ഭുസാവല്‍ റെയില്‍വേ ഡിവിഷനിലെ മാനേജറായ ഇത്യ പാണ്ഡെയുടേതാണ് ഈ ഐഡിയ. രാജ്യത്തെ വിവിധ സ്ഥലങ്ങളെ Read More…
സുഹൃത്തുക്കള്‍ക്ക് കയറാനായില്ല; ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മയ്ക്ക് ഗുരുതരപരുക്ക്
സുഹൃത്തുക്കള്‍ക്ക് കയറാന്‍ പറ്റിയില്ലെന്നുകണ്ട് ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മ ശര്‍മയ്ക്ക് ഗുരുതരപരുക്ക്. മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നാണ് നടി ചാടാന്‍ ശ്രമിച്ചത്. അപകടത്തില്‍ നടുവിനും തലയ്ക്കു പരുക്കേറ്റതായി നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. പ്രാര്‍ഥന വേണമെന്നും സ്റ്റോറിയില്‍ കരിഷ്മ ആവശ്യപ്പെടുന്നു. ബോളിവുഡ് സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് കരിഷ്മ ശര്‍മ. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പംച്ചുനാമ 2, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കരിഷ്മയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തവയാണ്. ‘ചര്‍ച്ച്ഗേറ്റിലുള്ള ഷൂട്ടിങ് Read More…
റോഡിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ട്രെയിൻ ! – വൈറലായ വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്?
റോഡിലെ ട്രാഫിക് ബ്ളോക്ക് നമുക്ക് വളരെ പരിചിതമാണ്. ഇതൊഴിവാക്കാനാണ് പലപ്പോഴും നാം ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ട്രെയിനും ബ്ളോക്കില്‍ പെട്ടാലോ? അതും റോഡിലെ ട്രാഫിക് ബ്ളോക്കില്‍ ! വാരണാസിയിൽ നിന്നുള്ള ഈ അസാധാരണ കാഴ്ച സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒരുപോലെ രസിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ്. വൈറലായ ഒരു ക്ലിപ്പിൽ, റോഡിന് നടുവിലൂടെ പോകുന്ന റെയിൽവേ ട്രാക്കിൽ കാറുകളും ബൈക്കുകളും മറ്റ് വാഹനങ്ങളും നിറഞ്ഞ ഗതാഗതക്കുരുക്കിൽ ഒരു ട്രെയിൻ കുടുങ്ങിക്കിടക്കുന്ന ദൃശ്യമാണ് ഉള്ളത്. ഗതാഗതം ക്ലിയർ ചെയ്യാൻ Read More…
ചീറിപാഞ്ഞ് ട്രെയിന്‍, പാളത്തില്‍ കിടന്ന് റീൽസ് ചിത്രീകരണം, 3 കുട്ടികള്‍ പിടിയില്‍- ഞെട്ടിക്കുന്ന വീഡിയോ
എടുക്കുന്ന റീല്‍സ് വൈറലാകാന്‍ എന്തും ചെയ്യുന്ന കാലമാണിത്. അതിനായി ചെയ്ത പണിയാകട്ടെ ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് റീല്‍സ് എടുക്കല്‍. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികൾ ഈ ‘അക്രമ’റീൽസ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ ഇതില്‍ പങ്കാളികളായ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് ‘ടാസ്‌ക്’ പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വീഡിയോയില്‍ Read More…
ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതമില്ല; ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി
തിരുവനന്തപുരം: ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വെ.തിരുവല്ല-ചങ്ങനാശേരി പാതയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്നു എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി റൂട്ട് മാറ്റി സര്‍വീസ്‌നടത്തും. തിരുവനന്തപുരം നോര്‍ത്തില്‍നിന്നു വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരു-ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു വൈകിട്ട് 6.40-നക്ക പുറപ്പെടുന്ന 16629 മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാത്രി 8.55ന് പുറപ്പെടുന്ന 16347 Read More…
വിവാഹഘോഷയാത്രയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിയ വരൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹത്തിന് തൊട്ടുമുൻപ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. അസംഗഡിലേക്കുള്ള വിവാഹ ഘോഷയാത്ര യാത്രയ്ക്കിടെ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിന് മുന്നിൽ ചാടി 30 വയസുകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലിസ് ശനിയാഴ്ച വ്യക്തമാക്കി. അമേഠി ജില്ലയിലെ ലഖ്‌നൗ-വാരാണസി റെയിൽവേ സെക്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. റായ്ബറേലി ജില്ലയിലെ സലോണിൽ താമസിക്കുന്ന രവിയുടെ വിവാഹ ഘോഷയാത്ര വെള്ളിയാഴ്ച വൈകുന്നേരം അസംഗഢിലേക്ക് പോകുകയായിരുന്നുവെന്നു. തുടർന്ന് ഗൗരിഗഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബാനി റെയിൽവേ സ്‌റ്റേഷനു Read More…








