മമിതാബൈജു കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രേമലുസിനിമയുടെ വന്‍ വിജയത്തിന് ശേഷം നടിയെത്തേടി മികച്ച സിനിമകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടി ഉടനടി തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ നായികയാകാനാണ് ഒരുങ്ങുന്നത്. അതും ലക്കിഭാസ്‌ക്കര്‍ വഴി വന്‍ഹിറ്റൊരുക്കിയ വെങ്കി അട്‌ലൂരിയുടെ സിനിമയില്‍. ഇതാദ്യമായിട്ടാണ് നടി സൂര്യയുടേയും വെങ്കിയുടേയും സിനിമയുടെ ഭാഗമാകുന്നത്. അതുകൊണ്ടു തന്നെ നടിയുടെ ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്.
ഒട്ടേറെ പുതുമകള്‍ വരുന്ന സിനിമയുടെ പൂജ ജൂണ്‍ 11 ന് ഹൈദരാബാദില്‍ നടന്നിരിക്കുകയാണ്. സിനിമ 300 – 350 കോടിയുടേതാണ് സിനിമയെന്നാണ് വിവരം. മമിതാബൈജു സൂര്യയുടെ നായികയായിട്ടാണ് എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് അനേകം ഊഹാപോഹങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ തമിഴ്പതിപ്പിന് വേട്ടൈ കറുപ്പു എന്നാണ് അണിയറക്കാര്‍ പേര് കൊടുക്കാന്‍ ആഗ്രഹിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളു.
സൂര്യ 46-ല്‍ ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ് ദേവരകൊണ്ടയെ തിരഞ്ഞെടുത്തുവെന്ന് സണ്‍ ന്യൂസിന്റെ മറ്റൊരു മുന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. വൈകാരികമായി നയിക്കപ്പെടുന്ന ഒരു കഥയായി വിശേഷിപ്പിക്കപ്പെടുന്ന, സിനിമ യില്‍ സൂര്യയുടേയും മമിതാബൈജുവിന്റെയും ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രിക്ക് സാക്ഷ്യം വഹിക്കുന്നത് രസകരമായിരിക്കും. വെങ്കി അട്‌ലൂരിയുടെ കഴിഞ്ഞ സിനിമ യായ ലക്കിഭാസ്‌ക്കര്‍ വന്‍ വിജയമാണ് നേടിയത്. മീനാക്ഷി ലെഖിയും ദുല്‍ഖര്‍ സല്‍മാനുമായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍.




