ഈ ‘പാല്ക്കാരന് പയ്യന്’ പാല് വിൽക്കുന്നത് ഔഡിയിലും ഹാര്‍ലിയിലും – വീഡിയോ
Posted onAuthorAksaComments Off on ഈ ‘പാല്ക്കാരന് പയ്യന്’ പാല് വിൽക്കുന്നത് ഔഡിയിലും ഹാര്‍ലിയിലും – വീഡിയോ
ഉപരിപഠനം കഴിഞ്ഞിറങ്ങുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ബാങ്ക് ജോലി. ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ പോലും ബാങ്ക് കോച്ചിങ്ങിന് പോകുന്ന കാഴ്ച സാധാരണമാണ് .കാരണം സര്‍ക്കാര്‍ ജോലി പോലെ തന്നെ അത്രയേറെ സുരക്ഷിതത്വമുള്ള ജോലിയാണ് ബാങ്കിലെ ജോലി.
അങ്ങനെയാണെങ്കില്‍ ഇത്രയും സുരക്ഷിതമായ ബാങ്കിലെ ജോലി ആരെങ്കിലും ഉപേക്ഷിക്കുമോ? ഉപേക്ഷിക്കുമെന്നാണ് ഹരിയാണയിലെ ഈ യുവാവ് പറയുന്നത്. പൊതുവേ യുവാക്കളുടെ സ്വപ്നമായ ബാങ്ക് ജോലി പുല്ല് പോലെയാണ് അമിത് ഭദാന വലിച്ചെറിഞ്ഞത്.
അതുകഴിഞ്ഞ് അദ്ദേഹം തിരഞ്ഞെടുത്ത ജോലി കേട്ടാല്‍ നമ്മള് വീണ്ടും ഞെട്ടും. പാല് വില്‍പ്പന. അതും ഒരുകോടിയോളം വിലയുള്ള ആഡംബര കാറായ ഔഡിയില്‍. ഹരിയാണയിലെ ഫരീദാബാദിലെ ഗ്രാമമായ മൊഹബ്ബതാബാദ് സ്വദേശിയാണ് അമിത്.
കോര്‍പ്പറേറ്റ് ലോകം തന്റെ പാഷനെ തടയിടുന്നു എന്ന തിരിച്ചറിവാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമെന്ന് അമിത് പറയുന്നു. വാഹനങ്ങളോടുള്ള തന്റെ പ്രണയത്തിന് ബാങ്കിലെ ജോലി എല്ലായ്പ്പോഴും വിലങ്ങുതടിയായിരുന്നു. ഇത് തന്നെ അസ്വസ്ഥനാക്കി. അങ്ങനെയാണ് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തതെന്നും അമിത് പറഞ്ഞു.
അമിത്തിന്റെ കുടുംബം പാല് വില്‍പ്പനയാണ് ചെയ്തിരുന്നത്. കുടുംബത്തിന്റെ ബിസിനസും തന്റെ വാഹനപ്രേമവും കൂട്ടിയിണക്കുകയായിരുന്നു അമിത്തിന്റെ ആശയം.’എന്റെ പാഷനെ പ്രൊഫഷനാക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അതിനായി കുടുംബത്തിന്റെ ബിസിനസ് തന്നെ ചെയ്യാന്‍ തീരുമാനിച്ചു.’ -അമിത് പറഞ്ഞു.
ജോലി ഉപേക്ഷിച്ചശേഷം ഇരുചക്രവാഹനത്തില്‍ പാല് വില്പ്പനയ്ക്കിറങ്ങാനാണ് അമിത് തീരുമാനിച്ചത്. ഇതിനായി അദ്ദേഹം ഹാര്‍ലി-ഡേവിഡ്സണിന്റെ ആഡംബര വാങ്ങി. ഇതോടെ ബൈക്കിലെ പാല് വില്‍പ്പന അമിത് നന്നായി ആസ്വദിച്ച് ചെയ്യാന്‍ തുടങ്ങി. ഒപ്പം ‘ഹാര്‍ലി വാല ദൂധിയാ’ എന്ന് ആളുകള്‍ അമിത്തിനെ വിളിച്ചു.
എന്നാല്‍ അമ്പരപ്പിക്കുന്ന തരത്തിലാണ് അമിത്തിന്റെ ബിസിനസ് വളര്‍ന്നത്. ഇതോടെ വില്‍പ്പനയ്ക്ക് ബൈക്ക് പോരാ എന്ന് തോന്നിയതിനാല്‍ അമിത് വാഹനം അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ ഒരുകോടി രൂപയോളം വിലയുള്ള ഔഡി കാറിലാണ് അമിത്തിന്റെ പാല് വില്‍പ്പന. ഹാര്‍ലി-ഡേവിഡ്സണ് ബൈക്കില്‍ താന്‍ പാല് വില്‍ക്കുന്ന വീഡിയോ അമിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായി.
ലോകത്തിലെ ആദ്യത്തെ യഥാർത്ഥ കറൻസി രഹിത രാജ്യം (Cashless Country) ആയിട്ടാണ് സ്വീഡൻ അറിയപ്പെടുന്നത്. ഇത് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കായി ഡിജിറ്റൽ പേയ്മെൻ്റിൻ്റെ ഭാവിക്ക് വഴികാട്ടിയായി. കഴിഞ്ഞ ദശകത്തിൽ, ആളുകൾ സാങ്കേതികവിദ്യയിൽ, പ്രത്യേകിച്ച് നൂതനമായ പേയ്മെൻ്റ് സൊല്യൂഷനുകളിൽ, പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ലോകത്തേക്ക് അതിവേഗം ചായുകയായിരുന്നു. സ്വീഡനിലെ ശക്തമായ ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തുടനീളം ഭൗതിക കറൻസിയുടെ ഉപയോഗം കുറയ്ക്കുന്ന ഈ തരംഗത്തിന് വലിയ സംഭാവന നൽകിയത്. സ്വീഡൻ എങ്ങനെ ആദ്യത്തെ കറൻസി രഹിത രാജ്യമായി? സ്വീഡൻ കറൻസി Read More…
അസാധാരണമെന്ന് തോന്നുന്ന രീതിയിലുള്ള വാർത്തകൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് യുഎസിലെ അർകൻസാസിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളായ 15 വയസ്സുകാരി ബെല്ലയും 13കാരനായ ഹണ്ടറും മാതാപിതാക്കളായ വിവരം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബെല്ല ഗർഭിണിയാകുമ്പോൾ ഹണ്ടർക്ക് വെറും 12 വയസ്സായിരുന്നു പ്രായം. ഈ വാർത്തയറിഞ്ഞപ്പോൾ ഇരു കുടുംബങ്ങളും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്; ബെല്ലയുടെ മാതാപിതാക്കൾ മകൾക്ക് പൂർണ്ണ പിന്തുണ നൽകിയപ്പോൾ ഹണ്ടറിന്റെ വീട്ടുകാർ ഗർഭച്ഛിദ്രത്തിനായി സമ്മർദ്ദം ചെലുത്തി. എന്നാൽ കുഞ്ഞിന് ജന്മം നൽകണമെന്ന Read More…
ലോകമെമ്പാടുമുള്ള പല സമൂഹങ്ങളിലും, നീണ്ട മുടിയെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ചൈനയിലെ ഹുവാങ്ലുവോ യാവോ ഗ്രാമത്തിലെ റെഡ് യാവോ സ്ത്രീകളെപ്പോലെ നീളമുള്ള മുടിയുടെ സാംസ്കാരിക പ്രാധാന്യം ലോകത്തിലുള്ള ഒരു സമൂഹവും സംരക്ഷിച്ചിട്ടില്ല എന്ന് വേണം കരുതാൻ. പറഞ്ഞുവരുന്നത് ചൈനയിലെ ഗ്വാ ങ്സി ഷുവാങ് മേഖലയിൽ സ്ഥിതിചെയുന്ന”ലോംഗ് ഹെയർ വില്ലേജ്” എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ചാണ്. ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക് ആറോ ഏഴോ അടി വരെ മുടി വളർത്തുന്ന പാരമ്പര്യമാണുള്ളത്. അതിനാൽ ജനപ്രിയ നാടോടിക്കഥയിലെ കഥാപാത്രമായ Read More…