Lifestyle

കാമുകനുമായി പിരിഞ്ഞു, പിറ്റേന്ന് 10000 അടി താഴ്ചയിലേക്ക് വീണു മരിച്ച് പാരച്യൂട്ട് ജംപര്‍, നടത്തിയിട്ടുള്ളത് 400 ഡൈവിംഗ്

ഏകദേശം 400 ലധികം പാരച്യൂട്ട് ജംപിംഗ് നടത്തിയിട്ടുള്ള പരിചയസമ്പന്നയായ സ്‌കൈ ഡൈവര്‍ ജേഡ് ഡമറെല്‍, 10,000 അടി താഴ്ചയിലേക്കുള്ള ചാട്ടത്തില്‍ വീണ് മരണമടഞ്ഞു. തികച്ചും വിചിത്രമായ കാര്യം ചാട്ടത്തിന്റെ തലേന്ന് ജേഡ് തന്റെ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

പാരച്യൂട്ടിസ്റ്റ് ജേഡ് ഡമറെല്‍ (32) എന്ന യുവതിയാണ് കോ ഡര്‍ഹാമിലെ ഷോട്ടണ്‍ കോളിയറിയില്‍ നടത്തിയ സാഹസിക ചാട്ടത്തിനിടെ നിലത്തുവീണ് തല്‍ക്ഷണം മരണമടഞ്ഞത്. സമയത്ത് ഇവരുടെ പാരച്യൂട്ട് തുറക്കാതെ വന്നതായിരുന്നു അപകടത്തിന് കാരണം.

മണിക്കൂറില്‍ 120 മൈലിലധികം വേഗതയില്‍ കുതിച്ചതിനാല്‍ അവളുടെ പാരച്യൂട്ട് തുറന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സില്‍വര്‍ സ്പൂണിന്റെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തിരുന്ന ഡാമറെല്‍ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷമായിരുന്നു സ്‌ക്കൈ ഡൈവിലേക്ക് തിരിഞ്ഞത്. ഈ വര്‍ഷം മാത്രം 80 ലധികം ജമ്പുകള്‍ നടത്തിയ അവര്‍ക്ക് ഇത്തവണത്തേത് വലിയ ദുരന്തമായി.

അതേസമയം എപ്പോഴെങ്കിലും തനിക്ക് ഇത്തരം ഒരു അപകടം പിണയുമെന്ന് മുന്‍കൂട്ടി കണ്ട അവര്‍ ചാട്ടത്തിന് തൊട്ടുമുമ്പായി ഒരുമിച്ച് പതിവായി സ്‌കൈഡൈവ് ചെയ്തിരുന്ന കാമുകനുമായി വേര്‍പിരിയുകയും ചെയ്തിരുന്നു. സൗത്ത് വെയില്‍സിലെ കേര്‍ഫില്ലിയില്‍ നിന്നുള്ള മിസ് ഡാമറെല്‍ ആകാശത്തേക്ക് പോകുന്നതിന് തലേദിവസം തന്റെ കാമുകനുമായി ബന്ധം വേര്‍പെടുത്തിയിരുന്നു.

26 വയസ്സുള്ള ബെന്‍ ഗുഡ്ഫെല്ലോയുമായി അവള്‍ എട്ട് മാസമായി ബന്ധത്തിലായിരുന്നു. എയര്‍ഫീല്‍ഡിന് സമീപമുള്ള പാരച്യൂട്ടിസ്റ്റുകള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഒരു വീട്ടില്‍ രണ്ടു കിടപ്പുമുറികളിലായിട്ടാണ് ഇവര്‍ മാസങ്ങളായി ഒരുമിച്ച് താമസിച്ചിരുന്നത്. യുവതി വീണ ഉടന്‍ ഷോട്ടണ്‍ കോളിയറിയിലെ റെഫോര്‍ഡിന്റെ ഫാമിലേക്ക് പോലീസിനെയും എമര്‍ജന്‍സി സര്‍വീസുകളെയും വിളിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബ്രിട്ടീഷ് സ്‌ക്കൈഡൈവിംഗ് വിഭാഗവും ഇവരുടെ അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.