Oddly News

37,500 തരം ഭക്ഷണം, വിതറിയത് 20 ദശലക്ഷം പൂക്കള്‍, ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വിശേഷങ്ങള്‍….

20 മില്യണ്‍ പൂക്കള്‍, 18 പേജുള്ള ഡ്രസ് കോഡും 37,500 ഭക്ഷ്യവിഭവങ്ങളുമായി മുംബൈയില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും നടന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികപുത്രന്റെ വിവാഹത്തില്‍ പങ്കെടുത്തത് ലോകത്തെ ഏറ്റവും സമ്പന്നരായ 5,000 പേരായിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുതല്‍ ഫാഷന്‍ റാണി കിം കര്‍ദാഷിയാന്‍, ബോളിവുഡ് നടീനടന്മാരും ക്രിക്കറ്റ് താരങ്ങളും അടക്കം ഇന്ത്യയിലെയും വിദേശത്തെയും വിവിധ രംഗത്തെ വമ്പന്മാരൊക്കെ അതിഥികളായി. അതിഥികളില്‍ കിമ്മും ക്ലോ കര്‍ദാഷിയാനും Read More…

Movie News

കോഹ്ലി- അനുഷ്‌ക്കാ വിവാഹം ചെയ്ത ക്യാമറാമെന്‍ രണ്‍ബീര്‍ -ആലിയാഭട്ട് വിവാഹത്തോട് നോ പറഞ്ഞു

ഇന്ത്യയിലെ ഏറ്റവും ആഢംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു ബോളിവുഡ്താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. ഇറ്റലിയില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരിലേക്ക് എത്തുകയും ചെയ്തു. വിവാഹം ചിത്രീകരിച്ചത് ദ വെഡിംഗ് ഫിലിമറിലെ വിശാല്‍ പഞ്ചാബിയായിരുന്നു. തുടര്‍ന്ന് ഇറ്റലിയില്‍തന്നെ വച്ചു നടന്ന മറ്റൊരു ആഡംബര വിവാഹമായ ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിങ് വിവാഹവും കവര്‍ ചെയ്തത് വിശാല്‍ തന്നെയാണ്. എന്നാല്‍ ബോളിവുഡിലെ മൂന്നാമത്തെ താരവിവാഹമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിശാല്‍ Read More…

Celebrity

വന്നു, പാടി, കീഴക്കി! അംബാനി കുടുംബത്തില്‍ നിന്നും 83 കോടി രൂപ വാങ്ങി ബീബര്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം

ആനന്ദ് അംബാനിയുടെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന സംഗീത ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ജൂലൈ 5ന് മുംബൈ ബികെസിയില്‍ വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ താരം തിരികെ അമേരിക്കയിലേക്ക് മടങ്ങിയതായിയാണ് വിവരം. വെള്ളിയാഴ്ച്ച രാവിലെ കനത്ത സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്. അംബാനികുടുംബം താരത്തിന് എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.സംഗീത പരിപാടിയില്‍ പാടുന്നതിനായി ബീബര്‍ പ്രതിഫലമായിവാങ്ങിയത് 83 കോടി രൂപയാണെന്നാണ് വിവരം.സാധാരണയായി ആഘോഷ പരിപാടികളില്‍ പാടുന്നതിനായി 20 മുതല്‍ 50 കോടി Read More…

Celebrity

അനുയോജ്യനായ വരനെ കണ്ടെത്താന്‍ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി നടി

കുവൈത്ത് ; തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനായി സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ. അഭ്യര്‍ത്ഥന നടത്തിയത് ഇന്‍സ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്‌സ് പ്ലാറ്റ്‌ഫോമിലെയും ഫോളോവേഴ്‌സിനോടാണ് . ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജ്യന്തര മാധ്യമങ്ങളാണ്. എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ ചിലര്‍ നടിയെ പരിഹസിച്ച് രംഗത്തെത്തി. എന്നാല്‍ മറ്റ് ചിലരാവട്ടെ താരത്തിനെ നല്ല കുടുംബ ജീവിതം ലഭിക്കാന്‍ ആശംസിക്കുകയും ചെയ്തു. തന്റെ രണ്ടാം വയസ്സില്‍ തന്നെ ശംസിന് പിതാവിനെ നഷ്ടമായിരുന്നു. പിന്നാലെ Read More…

Celebrity

ഇറ്റാലിയന്‍ വിഭവങ്ങള്‍ മുതല്‍ റോമിലെ സ്വീറ്റ് ജെലാറ്റോ വരെ; ആഡംബര കല്യാണത്തിന്റെ ഭക്ഷണവിഭവങ്ങള്‍

രാജ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. ആഘോഷം നടക്കുന്നത് ഇറ്റലിയിലെ ആഡംബര കപ്പലിലാണ്.ഈ വര്‍ഷം ജൂലൈ 12 നാണ് വിവാഹം. ജിയോ വേള്‍ഡ് കൺവെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായിയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഏകദേശം 800 അതിഥികളാണ് കപ്പലില്‍യാത്ര ചെയ്യുക. ഈ അതിഥികളില്‍ ഷാരൂഖ് ഖാനും, അലിയ ഭട്ട്, റണ്‍വീര്‍ സിങ്, റണ്‍ബീര്‍ കപൂര്‍ എന്നിവരും ഉള്‍പ്പെടുന്നു.അതിഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളെയാണ് ഒരുക്കിയിരിക്കുന്നത്. Read More…

Celebrity

‘സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാനില്ല’; വിവാഹ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് പ്രഭാസ്

നടൻ പ്രഭാസിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ‘someone special’ എന്ന പ്രഭാസിന്റെ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റായിരുന്നു അഭ്യൂഹങ്ങള്‍ക്കു പിന്നില്‍. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ ഭാമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അത്തരം വാര്‍ത്തകളെയെല്ലാം നിരസിക്കുകയാണ് താരം. അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു, “ഞാൻ ഉടൻ വിവാഹിതനാകുന്നില്ല, കാരണം എന്റെ സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’’. ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിലാണ് Read More…

Good News

വിവാഹത്തിന് ‘ഹരിപ്പാടിന്റെ മൊഞ്ചത്തി’യാണ് താരം; ഏറ്റെടുത്ത് ആനവണ്ടി പ്രേമികള്‍

ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന ​കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്. ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് Read More…

Oddly News

ആഡംബരത്തില്‍ അംബാനി നടത്തിയ വിവാഹത്തെ വെല്ലും; 2000 മീറ്റര്‍ ഉയരത്തില്‍ മഞ്ഞുമൂടിയ ആല്‍പ്‌സില്‍ ഒരു വിവാഹം

ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ക്ലിപ്പുകളും ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ വിവാഹമായി ഇതറിയപ്പെടുന്നു. എന്നാല്‍ അംബാനിയെ വരെ തോല്‍പ്പിച്ച ഒരു കല്യാണമുണ്ട്. റേസര്‍ ഡാരന്‍ ല്യൂംഗും അവന്റെ ലേഡിലവ് ലൂസി ല്യൂങ്ങും തമ്മില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റിനെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്ത വിവാഹം ആഡംബരം കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ഇന്ത്യയില്‍ നടന്ന ആഡംബര വിവാഹത്തെ വെല്ലുന്നതായിരുന്നു. വിവാഹം ഉയരങ്ങളിലേക്കാണ് കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 2,727 മീറ്റര്‍ Read More…

Oddly News

63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു…! ഗോത്രപാരമ്പര്യം വിവാദമായി

ഘാനയില്‍ നടന്ന ഒരു വിവാദ വിവാഹത്തില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പരമ്പരാഗത ചടങ്ങില്‍ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു തതതകകകയാണ് പരമ്പരാഗതമായ രീതിയില്‍ വിവാഹിതനായത്. ശനിയാഴ്ച നടന്ന ഒരു വലിയ ചടങ്ങില്‍ അജ്ഞാതനായ കുട്ടിയെ വിവാഹം കഴിച്ചു. ‘ഗ്ബോര്‍ബു വുലോമോ’ അല്ലെങ്കില്‍ പരമ്പരാഗത മഹാപുരോഹിതന്‍ എന്നറിയപ്പെടുന്ന സുരു നുങ്കുവ തദ്ദേശീയ സമൂഹത്തില്‍ കാര്യമായ ആത്മീയ അധികാരം കയ്യാളുന്നയാളാണ്. ഘാനയില്‍ വിവാഹം കഴിക്കാനുള്ള Read More…