Lifestyle

വൈറലായി 63കാരിയുടെ വിവാഹം; വരനു പ്രായം 31 വയസ്, മകനേക്കാൾ 6 വയസ്സ് കുറവ്; ‘പ്രണയിക്കാന്‍ തോന്നിയാല്‍ പ്രണയിച്ചോണം’ ​

അവിചാരിതമായി കണ്ടുമുട്ടിയ 31 വയസ്സുള്ള യുവാവിനെ വിവാഹം കഴിച്ച് 63 വയസ്സുള്ള യുവതി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
ടോക്കിയോയിലെ ഒരു കഫേയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണാണ് ഭാവി വരനുമായി കണ്ടുമുട്ടാൻ കാരണമായതെന്ന് അസാറാഷി വെളിപ്പെടുത്തി. ഫോൺ തിരഞ്ഞ് യുവാവ് വന്നപ്പോൾ അസാറാഷി അത് തിരികെ നൽകി. എന്നാൽ വിധി അവർക്കായി മറ്റൊരു കൂടിക്കാഴ്ച കൂടി ഒരുക്കിവെച്ചിരുന്നു.

ഒരു കഫേയിലിരിക്കുകയായിരുന്നു അസറാഷി. എന്നാല്‍ താനിരുന്ന ടേബിളിനടിയില്‍ ഒരു ഉടമസ്ഥനില്ലാത്ത ഫോണ്‍ റിംഗ് ചെയ്യുന്നത് അസറാഷി കേട്ടു. അസറാഷി ഫോണെടുത്തു. മറുവശത്ത് ഒരു ചെറുപ്പക്കാരന്‍. തന്റെ ഫോണ്‍ നഷ്ടപ്പെട്ട ആശങ്കയിലായിരുന്നു യുവാവ്. എന്നാല്‍ ആശങ്ക വേണ്ട താന്‍ ഈ കഫേയിലുണ്ട് ഫോണ്‍ സുരക്ഷിതമാണ് എന്ന് അസറാഷി ചെറുപ്പക്കാരനെ അറിയിച്ചു. അല്‍പ്പസമയത്തിന് ശേഷം ചെറുപ്പക്കാരന്‍ വരികയും അസറാഷിയില്‍ നിന്ന് ഫോണ്‍ വാങ്ങി നന്ദി പറ‍ഞ്ഞ് മടങ്ങുകയുമായിരുന്നു. ഏതൊരു മനുഷ്യനും ചെയ്തേക്കാവുന്ന ഒരു നല്ല പ്രവര്‍ത്തി എന്ന് മാത്രമേ അസറാഷി സംഭവത്തെക്കുറിച്ച് ഓര്‍ത്തതുള്ളു. തുടര്‍ന്ന് അവര്‍ അത് മറക്കുകയും ചെയ്തു. എന്നാല്‍ വിധിക്ക് മറ്റ് ചില പ്ലാനുകളുണ്ടായിരുന്നു.

ഇരുപത് വർഷത്തിലേറെ നീണ്ട ദാമ്പത്യം 48-ാം വയസ്സിൽ വേർപിരിഞ്ഞതിന് ശേഷം അസാറാഷി തന്റെ മകനെ ഒറ്റയ്ക്കാണ് വളർത്തിയത്.
ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുകയും കുറച്ച് പേരുമായി ഡേറ്റ് ചെയ്യുകയും ചെയ്തെങ്കിലും, സിംഗിളായി ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു അവർ. വളർത്തുനായ്ക്കളുടെ വസ്ത്രവ്യാപാര സ്ഥാപനവും അവർ നടത്തിയിരുന്നു. കഫേയില്‍ അവിചാരിതമായി കണ്ടുമുട്ടി ഒരാഴ്ചയ്ക്ക് ശേഷം, ഇരുവരും ഒരേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അന്യോന്യം തിരിച്ചറിഞ്ഞതിന് ശേഷം ഫോൺ നമ്പർ കൈമാറി . എന്നാൽ, ട്രെയിനിൽ വെച്ച് യുവാവിനെ കണ്ടുമുട്ടിയ ശേഷം, അവരുടെ പ്രണയം വളരുകയും, എല്ലാ ദിവസവും രാത്രിയിൽ ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു.

“എന്റെ ജോലി, ദൈനംദിന ജീവിതം, ഹോബികൾ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന് എന്നോട് താൽപ്പര്യമുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു, അത് എന്നെ സന്തോഷിപ്പിച്ചു,” അസാറാഷി പറഞ്ഞു.

എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് അസറാഷി ചെറുപ്പക്കാരനോട് വയസ് ചോദിച്ചത്. 31 ആയിരുന്നു അയാളുടെ വയസ് അതായത് അസറാഷിയുടെ മകനെക്കാള്‍ ആറ് വയസ് ഇളയത്. ഒടുവില്‍ തന്റെ പ്രണയം മകനെ അറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. മകനോട് ഭയത്തോടെ പ്രണയത്തെക്കുറിച്ച് പറഞ്ഞ അസറാഷിയെ പക്ഷെ മകന്‍റെ മറുപടി ഞെട്ടിച്ചു. അമ്മയുടെ പ്രണയത്തെ പ്രോത്സാഹിപ്പിച്ചെന്ന് മാത്രമല്ല എന്ത് സഹായമാണ് താന്‍ ചെയ്ത് തരേണ്ടത് എന്നായി മകന്‍. ഒടുവില്‍ രണ്ട് കമിതാക്കളും വിവാഹം കഴിക്കാന‍് തീരുമാനിച്ചു.

2022-ൽ വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് ഒരു വിവാഹ ഏജൻസി നടത്തുന്നുണ്ട്. ഈ പ്രണയകഥ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ചിലർ ഇവരുടെ പ്രണയകഥയെ പ്രശംസിക്കുമ്പോൾ, മറ്റുചിലർ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.

60 വർഷത്തെ പ്രായവ്യത്യാസം

സമാനമായ ഒരു പ്രണയകഥ ജപ്പാനിൽ നിന്ന് നേരത്തെയും പുറത്തുവന്നിരുന്നു. 23 വയസ്സുള്ള യുവാവ് തന്റെ 83 വയസ്സുള്ള സഹപാഠിയുടെ മുത്തശ്ശിയുമായി പ്രണയത്തിലായി എന്നായിരുന്നു ആ വാർത്ത. 60 വർഷത്തെ പ്രായവ്യത്യാസമുണ്ടായിട്ടും ഇവർ ഇപ്പോഴും ഒരുമിച്ചാണ് താമസിക്കുന്നത്.

സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ഐക്കോയെ കണ്ടപ്പോൾ തന്നെ പ്രണയത്തിലായെന്ന് കോഫു പറഞ്ഞു. പരസ്പരം ആകർഷിക്കപ്പെട്ടെങ്കിലും, വലിയ പ്രായവ്യത്യാസം കാരണം തങ്ങളുടെ പ്രണയം ആദ്യം തുറന്നുപറയാൻ ഇരുവരും മടിച്ചു. എന്നാൽ, ഐക്കോയുടെ പേരക്കുട്ടി ഡിസ്നി ലാൻഡിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. അവസാന നിമിഷം അവൾ പിന്മാറിയത് അവർക്ക് ഒരുമിക്കാൻ അവസരം നൽകി. അതിനുശേഷം അവർ ഒരുമിച്ചാണ് താമസം.