താലികെട്ടുന്നതിന് തൊട്ടു മുന്‍പാണ് സിന്ദൂരമെടുക്കാന്‍ മറന്നുവെന്ന് അറിഞ്ഞത്. എന്തുചെയ്യുമെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ട. ശരിക്കും അങ്ങനെ സംഭവിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് സിന്ദൂരം മറന്ന കഥ വധൂവരന്‍മാര്‍ പങ്കുവച്ചത്. വിവാഹത്തിരക്കിനിടെ എല്ലാവരും സിന്ദൂരത്തിന്‍റെ കാര്യം മറന്നു. ഒടുവില്‍ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് വധൂവരന്‍മാര്‍ അക്കാര്യം അറിഞ്ഞത്. സിന്ദൂരം കാണാനില്ല! വാങ്ങി വച്ചുവെങ്കിലും വിവാഹവേദിയിലേക്ക് സിന്ദൂരം കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ മറന്നുപോയതാണ് സംഭവം. ഒടുവില്‍ രക്ഷകനായത് ബ്ലിങ്കിറ്റാണെന്ന് നവദമ്പതികളായ പൂജയും ഹൃഷിയും പറയുന്നു. വിവാഹശേഷം പങ്കുവച്ച വിഡിയോയിലാണ് രസകരമായ സംഭവം ഇരുവരും വിവരിക്കുന്നത്. തിരക്കിനിടെ Read More…
Tag: wedding
2വര്‍ഷം പ്രണയം; കല്യാണം കഴിഞ്ഞ് 24മണിക്കൂറിനകം പിരിഞ്ഞു; നവവധു പറഞ്ഞ കാരണം …
പ്രണയിച്ച് വിവാഹിതരായവര്‍ കല്യാണം നടന്ന് 24 മണിക്കൂറിനുള്ളില്‍ ബന്ധം പിരിഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദമ്പതിമാര്‍ വിവാഹത്തിന് തൊട്ടടുത്ത ദിവസം വിവാഹ മോചനത്തിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തോളം പരിചയമുള്ളവരാണ് ഇരുവരുമെന്ന് അഭിഭാഷക പറഞ്ഞു. യുവതി ഡോക്ടറും വരന്‍ എന്‍ജിനീയറുമാണ്. ഇരുവരുടേയും ജീവിത സാഹചര്യത്തെപ്പറ്റിക്കുമുണ്ടായ അഭിപ്രായ വ്യത്യാസമാണ് പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലിന് കാരണമായത്. ഇരുവരും തമ്മിലുള്ള ആശയപരമായ അഭിപ്രായ വ്യത്യാസം ആഴത്തിലുള്ളതായിരുന്നുവെന്ന് കേസ് കൈകാര്യം ചെയ്ത അഭിഭാഷകയായ റാണി സോനവാനെ പറഞ്ഞു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുന്‍പ് Read More…
വിവാഹവേദി; വരനെ ചുംബിക്കാന്‍ മുന്‍കാമുകിയുടെ ശ്രമം; മുടിയില്‍ പിടിച്ച് തള്ളി താഴെയിട്ട് വധു; വീഡിയോ
വിവാഹവേദിയില്‍ മുന്‍കാമുകന് ആശംസ നേരാനെത്തിയ യുവതിക്ക് വധുവില്‍ നിന്നു കിട്ടിയത് പൊതിരെ തല്ല് . ഇന്തൊനേഷ്യയിലാണ് സംഭവം നടന്നത്. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേരാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും തുടങ്ങി. ഈ സമയത്താണ് യുവാവിന്‍റെ മുന്‍ കാമുകിയും അവിടേയ്ക്ക് എത്തിയത്. മുന്‍ കാമുകനും ഭാര്യയ്ക്കുമൊപ്പം നിന്ന് ഫൊട്ടോയെടുത്തു. പിന്നാലെ കൈ നീട്ടി ചുംബിക്കാനാഞ്ഞതും വധു, യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴേക്കിടുകയായിരുന്നു. എന്നാല്‍ യുവാവ് പ്രതികരിക്കാതെ നിന്നു. വിഡീയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. യുവതിയെ Read More…
വിവാഹം കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ച് വധു; ഹണിമൂൺ സമയത്തുപോലും മൂന്ന് മണിക്കൂർ മീറ്റിംഗുകളിൽ !
തന്റെ സഹോദരിയും സ്റ്റാർട്ടപ്പ് പങ്കാളിയുമായ ഗൗരി അഗർവാൾ, സ്വന്തം വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മിനിറ്റുകൾക്കകം ഒരു നിർണ്ണായക സോഫ്റ്റ്‌വെയർ തകരാർ (Critical Bug) പരിഹരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് കോയൽ എഐ (KoyalAI) സി.ഇ.ഒ മെഹുൽ അഗർവാൾ. സ്റ്റാർട്ടപ്പ് ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ അത്ര മനോഹരമല്ലെന്നും, അതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥകളുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. ചുവന്ന വിവാഹ വസ്ത്രം ധരിച്ച് ലാപ്ടോപ്പിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ഗൗരിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇതൊരു ഫോട്ടോ ഷൂട്ടിന് Read More…
കല്യാണത്തിന് 2 മണിക്കൂർ മുമ്പ് കാമുകനെ കണ്ടുമുട്ടുന്ന യുവതി; പിന്നീട് എന്തു സംഭവിച്ചു? വീഡിയോ വൈറൽ
വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് ഒരു യുവതി തന്റെ മുൻ കാമുകനെ കണ്ടുമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വികാരനിർഭരമായ ഈ ക്ലിപ്പ് വിവാഹത്തിന് മുൻപ് മുൻ ബന്ധങ്ങളോടുള്ള വിശ്വസ്തതയേയും അതിർവരമ്പുകളേയും ചോദ്യം ചെയ്യുന്നു. വൈറലായ വീഡിയോയിൽ, യുവതി തന്റെ അടുത്ത സുഹൃത്തിനൊപ്പം വിവാഹ വേഷത്തിൽ കാറിനുള്ളിൽ ഇരിക്കുന്നത് കാണാം. അവൾ പ്രകടമായി ഉത്കണ്ഠാകുലയാണ്. തന്റെ വിവാഹത്തിന് മുൻപ് മുൻ കാമുകനെ അവസാനമായി കാണാൻ പോവുകയാണെന്ന് സുഹൃത്ത് ക്യാമറയിൽ വിശദീകരിക്കുന്നു. ജീവിതത്തിലെ Read More…
നവവരന് ശാരീരികബന്ധത്തിന് കഴിവില്ല, ജീവിതം കളയാനില്ല; മൂന്നാംനാൾ വിവാഹമോചനം തേടി യുവതി, ആദ്യഭാര്യ ഉപേക്ഷിച്ചതും ഇതേ കാരണത്താല്‍
ഗോരഖ്പൂര്‍: വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് നവവധു. ശാരീരികബന്ധത്തിന് തനിക്ക് കഴിവില്ലെന്ന് വിവാഹരാത്രിയിൽ ഭർത്താവ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. മെഡിക്കൽ റിപ്പോർട്ടിൽ വരന് ഒരു കുട്ടിക്ക് ജന്മം നൽകാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചെന്നും ഇക്കാരണത്താൽ സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതായും വധുവിന്റെ കുടുംബം പറഞ്ഞു. “ശാരീരികമായി കഴിവില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിതം ചെലവഴിക്കാൻ കഴിയില്ല. വിവാഹ രാത്രിയിൽ അദ്ദേഹം തന്നെ എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്,” യുവതി പോലീസിന് കൊടുത്ത Read More…
‘ഞാനാണ് കല്യാണച്ചെക്കൻ, പക്ഷേ എനിക്ക് പോകാൻ കഴിയുന്നില്ല’: സ്വന്തം വിവാഹത്തിന് എത്താനാകാതെ വരൻ- വീഡിയോ
ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. വിവാഹ ചടങ്ങിനു പോകുന്നവര്‍, കുടുംബാംഗങ്ങളെ കാണാൻ പോകുന്നവർ, വിദേശികൾ, ജോലിക്കാർ തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വൈറലായ ഒരു വീഡിയോയിൽ, വിമാനങ്ങൾ റദ്ദാക്കിയതുമൂലം സ്വന്തം വിവാഹത്തിന് എത്താൻ കഴിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയ ഒരു വരനെ കാണാം. വിമാനത്തിന്റെ വിവരങ്ങൾ അറിയാനായി എൻക്വയറി Read More…
വിവാഹ നിശ്ചയ മോതിരം എവിടെ? സ്മൃതി മന്ദാന മൗനം വെടിഞ്ഞു, വിവാഹം മാറ്റിവെച്ചതിന് ശേഷമുള്ള പോസ്റ്റ്
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലശ് മുച്ചലും തമ്മില്‍ നവംബർ 23-ന് നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചതിന് ശേഷം താരം ആദ്യമായി സ്മുതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് . മന്ദാനയുടെ അച്ഛൻ ശ്രീനിവാസ് സുഖമില്ലാതെ സാങ്‌ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ചടങ്ങ് മാറ്റിവെക്കേണ്ടി വന്നത്. ഒരു ദിവസത്തിന് ശേഷം പലശിനും സുഖമില്ലാതാവുകയും അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരെയും ഇപ്പോൾ ഡിസ്ചാർജ് ചെയ്തെങ്കിലും, ഒരു കുടുംബവും പുതിയ വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. മന്ദാനയുടെ പുതിയ പോസ്റ്റ് Read More…
4 മണിക്കൂര്‍ ഡേറ്റിങ്, അന്നുതന്നെ വിവാഹം, ഒറ്റത്തവണ ശാരീരികബന്ധം, പിന്നെ തൊടാന്‍ സമ്മതിച്ചില്ല; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്ത് ‘ഭാര്യ’ മുങ്ങി
കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണവുമായി ‘ഭാര്യ’ പോയ സങ്കടത്തില്‍ ചൈനയിലെ ഹുയാങ് ഹോങ്ചെങെന്ന എന്ന യുവാവ്. വെറും 4മണിക്കൂര്‍ മാത്രം ‘ഡേറ്റ്’ ചെയ്തതിന്റെ ആവേശത്തില്‍ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു പെണ്‍കുട്ടി. സമ്മതിച്ച യുവാവ് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ Read More…









