Featured Spotlight

ദാ… മലക്കംമറിഞ്ഞു! CPMനെതിരെ വെള്ളാപ്പള്ളി; ‘നേതാക്കള്‍ പണത്തിന് പിന്നാലെ പോയി, പിണറായി അറിയാതെ പല ഇടപാടുകളും നടത്തി’

ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ‍‍ഡിഎഫിന് ഭരണം നഷ്ടമായ പശ്ചാത്തലത്തിൽ, സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ജനങ്ങളുടെ ആവശ്യങ്ങൾ മറന്ന് സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്കായി പിന്നാലെ പോയ ചില സിപിഎം നേതാക്കൾ ചെയ്ത തെറ്റുകളാണ് ഈ വലിയ പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർച്ചയായി ഭരണം കിട്ടിയതോടെ നേതാക്കളും അണികളും ആഡംബര ജീവിതത്തിലേക്ക് മാറിയെന്ന് ‘യോഗനാദം’ മാസികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. ഭരണം പോയപ്പോൾ താഴേത്തട്ടിലുള്ള കമ്മിറ്റികൾ മുതൽ Read More…

Spotlight

പിണറായി പോകുന്നതിന് മുമ്പ്‌ SN. ട്രസ്‌റ്റിന്‌ അനുവദിച്ചത് 85 കോളജധ്യാപക തസ്‌തികകള്‍; ചട്ടവിരുദ്ധമെന്നു പരാതി, ഖജനാവിന്‌ 15 കോടി രൂപയുടെ അധികച്ചെലവ്‌

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്കായി 85 അധ്യാപക തസ്തികകൾ അനുവദിച്ചതിലൂടെ സംസ്ഥാന ഖജനാവിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നും, ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നൽകിയ ഈ തസ്തികകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം. കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുമ്പത്തെ അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണവും ജോലിഭാരവും മാനദണ്ഡമാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ, എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് മാത്രമായി 85 തസ്തികകൾ Read More…

Featured Spotlight

മഞ്ഞുരുകല്‍….. ‘വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും’; വി.ഡി.സതീശനെ സന്ദർശിച്ച് തുഷാർ

മുഖ്യമന്ത്രി വി.ഡി. സതീശനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സന്ദർശിച്ചു. സൗഹൃദത്തിന്റെ ഭാഗമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വി.ഡി. സതീശനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയുമായ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടാകാമെന്നും എന്നാൽ അതൊന്നും എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക നിലപാടുകളല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയും വി.ഡി. സതീശനും തമ്മിൽ വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഇപ്പോൾ Read More…

Spotlight

മലബാർ കലാപവും മാറാടും മറക്കില്ലെന്ന് ലേഖനം, ലീ​ഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി; വിമർശനം യോഗനാദം എഡിറ്റോറിയലിൽ

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. യോഗനാദം മാസികയുടെ പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ, അധികാരം കിട്ടുമെന്ന് ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു. ലീഗിന്റെ വർഗീയതയെ ചോദ്യം ചെയ്യുന്നവരെ മുഴുവൻ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ലീഗിന്റെ ഇത്തരം തെറ്റായ Read More…

Featured Spotlight

‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു’- പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു. പ്രതിഭയ്ക്കും സിപിഐക്കുമെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സ്വന്തം മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമുപയോഗിച്ച് തെറ്റുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും അദ്ദേഹം പരിഹസിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരായ നീക്കങ്ങളിലും വെള്ളാപ്പള്ളി അതൃപ്തി രേഖപ്പെടുത്തി. മുസ്ലിം ലീഗിനെ വിമർശിച്ചതിന്റെ പേരിൽ കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ Read More…

Featured Spotlight

‘അന്ന് UDFന് നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നു പറഞ്ഞതോ?’ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി, ‘അങ്ങനെ പലതും പറഞ്ഞുകാണും’

യുഡിഎഫിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ തന്റെ പഴയ നിലപാടുകൾ മാറ്റി വെള്ളാപ്പള്ളി നടേശൻ . വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നും കെ.സി. വേണുഗോപാലാണ് ഈ വിജയത്തിന്റെ ശില്പിയെന്നും അദ്ദേഹം പുകഴ്ത്തി. ഒപ്പം രമേശ് ചെന്നിത്തല പാരമ്പര്യവും പ്രവർത്തന നൈപുണ്യവുമുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നൂറ് സീറ്റ് നേടിയാൽ താൻ സ്ഥാനം രാജിവെക്കുമെന്ന് മുൻപ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിൽ അങ്ങനെ പലതും പറഞ്ഞുപോകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നുപേരും പ്രഗത്ഭരാണെന്നും ഉചിതമായ തീരുമാനം Read More…

Featured Spotlight

എൻഎസ്എസ്-എസ്എൻഡിപി ഐക്യം: പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുകൊണ്ടുള്ള ‘ചതി’യെന്ന് ഗണേഷ് കുമാർ!

തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതിയുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നും, അപകടം മുൻകൂട്ടി കണ്ടാണ് എൻഎസ്എസ് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യമായിരുന്നില്ല, മറിച്ച് എൻഎസ്എസിനെ ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഗണേഷ് കുമാർ ആരോപിച്ചു. സുകുമാരൻ നായർ എടുത്ത കൃത്യമായ തീരുമാനമാണ് ഐക്യനീക്കത്തിൽ നിന്നുള്ള പിന്മാറ്റം. തുഷാർ Read More…

Featured Spotlight

പല കാരണങ്ങള്‍, പലതവണ പരാജയപ്പെട്ടു; NSS – SNDP-ഐക്യം പൊളിഞ്ഞു; പരാജയപ്പെടുമെന്ന് എന്‍.എസ്.എസ്.

എസ്.എന്‍.ഡി.പിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന്  കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.  എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍  Read More…

Featured Spotlight

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ Read More…