Featured Spotlight

‘വെള്ളാപ്പള്ളിക്കെതിരെ ഉറച്ച നിലപാടെടുത്താല്‍ സതീശനൊപ്പം കേരള ജനതയുണ്ടാകും’; വൈറല്‍ കുറിപ്പ്

വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായി മാറുമെന്ന് ബ്ലോഗർ ബഷീർ വള്ളിക്കുന്ന് . വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ സതീശനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ വർഗീയവിഷം കലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ സതീശൻ തയ്യാറാകുന്നത് പ്രശംസനീയമാണെന്നും, അത്തരം നിലപാടുകൾക്കൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യത്തിന് വിപരീത ദിശയിലാണ് വെള്ളാപ്പള്ളി Read More…

Featured Spotlight

‘അയാളൊരു നേതാവാണോ? സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും’: സുകുമാരന്‍ നായര്‍, ലീഗ് ഐക്യം തകര്‍ത്തിട്ടില്ല

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ Read More…