Spotlight

പച്ചക്കൊടി; നിയമോപദേശം ലഭിച്ചു: പിണറായിക്കെതിരെ അന്വേഷണം ഉറപ്പ്; പരിധിയിൽ റിയാസും വീണയും

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം നടത്താമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം. ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ 25 പേജ് റിപ്പോർട്ടിലെ ശുപാർശ സംബന്ധിച്ചാണ് അഡ്വക്കേറ്റ് ജനറൽ (എ.ജി) ആഭ്യന്തരവകുപ്പിന് രേഖാമൂലം നിയമോപദേശം നൽകിയത്. മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയൻ സി.എം.ആർ.എൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയതിന് പ്രതിഫലമായി മകൾ വീണയുടെ എക്സാലോജിക് കമ്പനി Read More…

Spotlight

‘പിണറായി മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങി, റിയാസ് അത് ദുബായിലേക്ക് കടത്തി ; നിഖിലും നന്ദുലാലും സഹായിച്ചു’ ; ഗുരുതര ആരോപണവുമായി ഇ.ഡി.

സിഎംആർഎൽ – എക്‌സാലോജിക് കേസിൽ ഡിജിപിക്ക് ഇഡി കൈമാറിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി മകൾ വഴി കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇതേത്തുടർന്ന് വിജിലൻസ് കേസെടുക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. മകൾ വഴി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അതിന് വീണ സഹായിയായെന്നുമാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് മുഹമ്മദ് റിയാസ് ഈ Read More…

Spotlight

പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഡിജിപിയോട് ഇ.ഡി; തെളിവുകളും നൽകി, അസാധാരണ നീക്കം!

സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസാധാരണ നീക്കം. പിഎംഎൽഎ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഡിജിപിക്കു നൽകിയ ഇ.ഡി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് Read More…

Spotlight

പത്രികയിൽ വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതി: റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യ ടി. വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കോടതിയുടെ നിർദ്ദേശം. നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് നൽകിയ റിവിഷൻ ഹർജിയിലാണ് സെഷൻസ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപയുടെ വരുമാന വിവരങ്ങൾ മുഹമ്മദ് റിയാസ് Read More…

Spotlight

വീണ്ടും റെയ്ഡ്,, ലക്ഷ്യം റിയാസ്? ഇഡിക്ക് വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽനിന്ന് ? സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ്!

കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ ടിയെയും ലക്ഷ്യമിട്ട് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് തുടരുന്നു. കോഴിക്കോട് നാലിലധികം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുന്നത്. ഇതിൽ ഏറ്റവും നിർണായകമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.നിഖിലിന്റെയും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെയും വീടുകളിൽ നടക്കുന്ന റെയ്ഡുകൾ. വിവിധ സംഘങ്ങളായി രാവിലെ തന്നെയെത്തിയ ഇഡി ഉദ്യോഗസ്ഥർ ഒരേ സമയത്താണ് റിയാസിന്റെ സുഹൃത്തുക്കളുടെ Read More…