Crime

19കാരിയെ ആറുദിവസത്തിനിടെ ബലാത്സംഗം ചെയ്തത് 23 പേര്‍; അക്രമം ലഹരി നല്‍കി

വാരണാസി: ഉത്തര്‍പ്രദേശില്‍ പത്തൊമ്പതുകാരിയെ 23 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പരാതി. 12 പേര്‍ അറസ്റ്റില്‍.കഴിഞ്ഞ 29 നും ഈമാസം നാലിനുമിടയില്‍ വാരാണസിയിലാണ് അതിക്രൂരമായ അതിക്രമമുണ്ടായത്. കഴിഞ്ഞ ആറിനാണ് അതിക്രമം സംബന്ധിച്ച് ഇരയുടെ കുടുംബം പോലീസിനു പരാതി നല്‍കിയത്. ആറുദിവസത്തിനിടെ 23 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒന്നിലധികം സ്ഥലങ്ങളില്‍വച്ച് ബലാത്സംഗത്തിനിരയാക്കിയെന്നാണു പരാതി. പ്രതികളില്‍ 12 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 29 ന് ചില യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി പുറത്തുപോയിരുന്നു. വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് നാലിന് കുടുംബം പോലീസിനെ വിവരമറിയിച്ചു. ഇതിനു പിന്നാലെ Read More…

Crime

ബലാല്‍സംഗത്തിന് ശേഷം അരും കൊല? യുവതിയുടെ മൃതദേഹം നഗ്നമായി റെയില്‍വേ ട്രാക്കില്‍

ആന്ധ്രപ്രദേശിലെ എപുരുപളേമില്‍ നിന്ന് കാണാതായ 21കാരി യുവതിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍. സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി ട്രാക്കില്‍ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനുവേണ്ടി പുറത്തേക്കിറങ്ങിയതാണ് പെണ്‍കുട്ടി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് മൃതദേഹം റെയില്‍വേ ട്രാക്കിനരികെനിന്നും കണ്ടുകിട്ടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നും പൊലീസ് സൂപ്രണ്ട് വകുല്‍ Read More…