Crime

പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ 18 കാരന്‍; 2ലക്ഷം കൊടുത്ത് IPSകാരനായെന്ന് വാദം

ഐപിഎസ് ഓഫീസറായി നിയമനം ലഭിക്കാന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ നല്‍കിയെന്ന് 18 കാരന്റെ അവകാശവാദം. പിസ്റ്റളുമായി യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മിഥ്‌ലേഷ് കുമാര്‍ മാഞ്ചി എന്ന 18 കാരനാണ് ഇക്കാര്യം അവകാശപ്പെട്ടത്. ദേശീയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മിഥ്‌ലേഷ് കുമാറിന്റെ ഒരു വീഡിയോ പങ്കിട്ടതോടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സെപ്തംബര്‍ 20 ന് ബീഹാറിലെ ജാമുയിയ പോലീസ് സ്റ്റേഷനിലാണ് യുവാവ് ഐപിഎസ് ഓഫീസറുടെ വേഷം ധരിച്ച് തോക്കുമായി ഹാജരായത്. ഇയാള്‍ വ്യാജനാണെന്ന് പോലീസ് Read More…

Good News

ബിഗ് സല്യൂട്ട്! ഈ പോലീസുകാരന്‍ ദത്തെടുത്തത് 350 പേരെ; 180 പേര്‍ക്കും സര്‍ക്കാര്‍ജോലി

ഹരിയാനയിലെ സോനിപത്തിലെ ഒരു പോലീസ് കോണ്‍സ്റ്റബിളായ അമിതിന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍ ഓരോ ദിവസവും 30ഓളം കുട്ടികള്‍ പുതിയ പ്രതീക്ഷയോടെയാണ് ഉണരുന്നത്. ദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന് ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ട് സഹിച്ച് പോലീസുകാരനായി മാറിയ ആള്‍ മാറ്റിമറിച്ചത് പാവപ്പെട്ട 350ലധികം കുട്ടികളുടെ ജീവിതം . ഇവരില്‍ 185 പേര്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു. ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളായ അമിത് ലാത്തിയ പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കുന്നു. ഒരുകാലത്ത് റിക്ഷാ വലിക്കുന്നവരായോ Read More…

Oddly News

20വര്‍ഷംമുമ്പ് കൊലപാതകം നടത്തി മുങ്ങി ; പോലീസ് തപ്പുന്ന കൊടുംകുറ്റവാളി മെക്‌സിക്കോയില്‍ പോലീസുകാരന്‍

ഏകദേശം രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളി മെക്‌സിക്കോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍. സിന്‍സിനാറ്റിയിലെ മാരകമായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ തിരയുന്ന ഒളിച്ചോടിയ അന്റോണിയോ ”എല്‍ ഡയാബ്ലോ” റിയാനോയെയാണ് മെക്‌സിക്കന്‍ പോലീസില്‍ ഉദ്യോഗസ്ഥനായി കണ്ടെത്തിയത്. 2004 ഡിസംബറില്‍, ക്രിസ്മസിന് നാല് ദിവസം മുമ്പ്, ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ബാറില്‍ വച്ച് അന്റോണിയന്‍ റിയാനോ 25 വയസ്സുള്ള ഒരാളുമായി വഴക്കുണ്ടാക്കി. തര്‍ക്കം തുടരുന്നതിനിടയില്‍ റിയാനോ തോക്ക് പുറത്തെടുക്കുന്നതും മറ്റൊരാളുടെ മുഖത്ത് വെടിവെയ്ക്കുന്നതും അയാള്‍ മരിച്ചു വീഴുന്നതും Read More…

Crime

തോക്ക് ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; പിന്നാലെ ജയില്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി പല തരത്തിലുള്ള റീല്‍സുകളും നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. ഇപ്പോള്‍ തോക്കുമായി നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ തിഹാര്‍ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നു. അസിസ്റ്റന്റ് സുപ്രണ്ട് ദീപക് ശര്‍മ്മയ്ക്കെതിരെയാണ് നടപടി. ജയില്‍ വകുപ്പ് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്. കൈയില്‍ തോക്കുമായി മറ്റ് മൂന്ന് പേര്‍ക്കൊപ്പം ‘ ഖല്‍നായക് ഹൂന്‍ മെയ്’ എന്ന ബോളിവുഡ് ഗാനത്തിന് ദൂപക് ശര്‍മ്മ നൃത്തം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ നൃത്തത്തിനിടയില്‍ തോക്കെടുത്ത് മുന്നിലുള്ള ആളിന് നേരേ Read More…

Crime

കണ്ണൂരില്‍ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പൊലീസുകാരനെതിരേ പരാതി

കണ്ണൂരിലെ കോട്ടയിൽ സുരക്ഷാ വിഭാഗത്തില്‍ ജോലി നോക്കുന്ന പൊലീസുകാരനെതിരെ ബ്ലാക് മെയിലിങ് പരാതി. ​കോട്ടയിലെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണില്‍ പകർത്തുകയും പിന്നീട് ചിത്രങ്ങൾ പുറത്തു വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം. കൊല്ലം സ്വദേശികളായ യുവതിയും യുവാവുമാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രവീഷിനെതിരെയാണ് പരാതി. കഴിഞ്ഞ എട്ടുവര്‍മായി ഇയാള്‍ ഇവിടെ ഡ്യൂട്ടി ചെയ്യുകയാണ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നേരത്തേ പങ്കാളിയോടൊപ്പം കണ്ണൂര്‍ Read More…

Crime

പീഡിപ്പിച്ച സ്വന്തം അച്ഛനെതിരേ പരാതി നല്‍കിയിട്ടും ‘നാണക്കേട്’ പറഞ്ഞ് കേസെടുത്തില്ല ; പോലീസിനെതിരേ 39 വര്‍ഷം നിയമപോരാട്ടം- ഒടുവില്‍ വിജയം

കൗമാരപ്രായത്തില്‍ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി അവഗണിച്ചതിന് 56 കാരിയുടെ നിയമപോരാട്ടത്തിന് പിഴയും ക്ഷമാപണവും നടത്തി പോലീസ്. കരോള്‍ ഹിഗ്ഗിന്‍സ് എന്ന 55 കാരി പോലീസിനെതിരേ നടത്തിയ 39 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് പര്യവസാനമായത്. കരോള്‍ ഹിഗ്ഗിന്‍സിന്റെ പിതാവ് എലിയട്ട് ആപ്പിള്‍യാര്‍ഡിനെ കോടതി ശിക്ഷിച്ചു. 76 കാരന്‍ ആപ്പിള്‍യാര്‍ഡിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘വളരെയധികം സമയമെടുത്തതിന്’ സേന ഇപ്പോള്‍ ക്ഷമാപണം നടത്തി – കൂടാതെ മിസ് ഹിഗ്ഗിസിന് 15,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി. 1984 Read More…

Oddly News

കുളത്തില്‍ മണിക്കൂറുകളായി പൊങ്ങിക്കിടന്ന ‘മൃതശരീരം’; പോലീസ് എത്തിയപ്പോള്‍ ജീവന്‍വെച്ചു…! – വീഡിയോ

കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മനുഷ്യശരീരം പോലീസ് വന്നപ്പോള്‍ കടുത്ത ചൂട് സഹിക്കാനാവാതെ വെള്ളത്തില്‍ ഉറങ്ങുന്ന മനുഷ്യനായി. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ റെഡ്ഡിപുരം കോവേലകുണ്ട എന്ന ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം. നാട്ടുകാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് എത്തിയപ്പോഴേയ്ക്കും ചലനരഹിതമായി വെള്ളത്തില്‍ കിടന്ന മനുഷ്യന്‍ എഴുന്നേല്‍ക്കുകയും ചെയ്തു. രാവിലെ 7 മണിക്കാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മനുഷ്യശരീരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, എന്നാല്‍ 12 മണി Read More…