തിരുവനന്തപുരം ജില്ലയിലെ കാരേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തായ ബിജു (52) അറസ്റ്റിലായി. കാരേറ്റ് ബിജു സ്റ്റോർ ഉടമയാണ് പിടിയിലായ ബിജു. പ്രതി അറസ്റ്റിലായ വിവരം അറിഞ്ഞതോടെ പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. തന്നെ വർക്കല ബീച്ചിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചിരുന്നതായി പതിനഞ്ചുകാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാതാപിതാക്കൾ പിണങ്ങി കഴിയുന്നതിനാൽ അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, അമ്മയുടെ സാന്നിധ്യത്തിൽ പോലും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ Read More…
Tag: POCSO
പതിന്നാലുകാരിയായ ‘ഭാര്യ’ പ്രസവിച്ചു; പ്രായപൂര്‍ത്തിയാവാത്ത ‘ഭര്‍ത്താവ്’ അറസ്റ്റില്‍
ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ 14 വയസ്സുകാരി പ്രസവിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇരുവരും മുൻസ്യാരി സ്വദേശികളാണ്. പ്രസവവേദനയെത്തുടർന്ന് പെൺകുട്ടിയെ പിത്തോറഗഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായക്കുറവ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നേരത്തെ ഉപേക്ഷിച്ചുപോയതാണ്. പുണെയിൽ ഗാർഡായി ജോലി ചെയ്യുന്ന അച്ഛൻ രണ്ടാനമ്മയ്ക്കൊപ്പമാണ് മുൻസ്യാരിയിൽ കുട്ടിയെ താമസിപ്പിച്ചിരുന്നത്. സ്കൂൾ പഠനകാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഇവർ വിവാഹിതരായതെന്ന് പറയപ്പെടുന്നു. വിവാഹശേഷം ദമ്പതികൾ പുണെയിലേക്ക് മാറുകയും Read More…
പ്രായപൂർത്തിയാകാത്ത 30 പെൺകുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ 20-കാരൻ മകൻ അറസ്റ്റിൽ
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഗോവയിലെ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റിലായി. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലര്‍ സുസാന്ത് നായിക്കിന്റെ മകനായ 20 വയസ്സുകാരൻ സോഹം നായിക്കിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പതോളം പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ ദൃശ്യങ്ങൾ ഇയാൾ മറ്റുള്ളവർക്ക് പ്രചരിപ്പിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സുഹൃത്തുക്കളുമായി ഇത്തരം വീഡിയോകൾ പങ്കുവെച്ചതോടെയാണ് ക്രൂരമായ ഈ സംഭവം Read More…
15-കാരിയെ കടന്നുപിടിച്ച് ചുംബിച്ചു, നഗ്നത പ്രദർശിപ്പിച്ചു, 16-കാരനെതിരെ പോക്സോ കേസ്
താനെയിലെ അംബർനാഥിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ മുന്നിൽ വെച്ച് വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്ത കൗമാരക്കാരനെതിരെ കേസ് എടുത്തു. തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീടിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിലായ പതിനാറുകാരൻ, വീടിന് പുറത്തെത്തി പെൺകുട്ടിയെ ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നടുങ്ങിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, പോക്സോ (POCSO) നിയമം എന്നിവ പ്രകാരമാണ് കൗമാരക്കാരനെതിരെ Read More…
എട്ടു വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; പ്രതികൾ 12-ഉം 13-ഉം വയസ്സുള്ളവർ
ന്യൂഡൽഹിയിലെ ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ അയൽവാസികളായ ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രതികൾ തന്നെ വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെവെച്ച് മൂന്നുപേരും ചേർന്ന് പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകി. അക്രമികളിൽ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നാടിനെ നടുക്കിയ ഈ സംഭവത്തിലെ പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ഒരാൾക്ക് 12 വയസ്സും മറ്റ് രണ്ടുപേർക്ക് 13 വയസ്സുമാണ് പ്രായം. വീട്ടുകാരുടെ പരാതി ലഭിച്ചയുടൻ തന്നെ ഡൽഹി പോലീസ് Read More…
പോക്‌സോ കേസിൽ അന്വേഷണം നേരിടുന്ന ക്രിക്കറ്റ് താരം യഷ് ദയാലിന്റെ മിന്നുകെട്ട്; വീഡിയോ വൈറൽ
ഇന്ത്യൻ ക്രിക്കറ്റ് താരം യഷ് ദയാൽ വിവാഹിതനായി. സാമൂഹിക മാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്കിടയിലാണ് താരം രഹസ്യമായി വിവാഹം കഴിച്ചത്. ദീർഘകാല സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്വേത പുണ്ടിറാണ് വധു. മറ്റ് ക്രിക്കറ്റ് താരങ്ങളെയൊന്നും പങ്കെടുപ്പിക്കാതെ, ഫെബ്രുവരി 4-ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളം വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയും ക്രിക്കറ്റ് കരിയർ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തു എന്ന ഗുരുതരമായ പോക്സോ കേസ് Read More…
ഗെയിം നൽകി വലയിലാക്കി, പീഡിപ്പിച്ചത് 33 കുട്ടികളെ; ദൃശ്യങ്ങൾ വിറ്റു; എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ
ന്യൂഡൽഹി∙ മൂന്ന് വയസ്സുകാർ ഉൾപ്പെടെ 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികൾക്ക് ഉത്തർപ്രദേശിലെ കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം Read More…
കാമുകിയുടെ മകളെ വാനില്‍ ശ്മശാനങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് 53കാരന്റെ ക്രൂരത
സിംഗപ്പൂരിൽ കാമുകിയുടെ പത്തുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 53കാരൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2021 ഫെബ്രുവരി മുതൽ ഒരു വർഷക്കാലത്തോളം പ്രതി കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചും, ശ്മശാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാനിൽ വെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞു. ഇരയുടെ മൊഴികളും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിഗണിച്ചാണ് ജസ്റ്റിസ് ഐഡൻ സൂ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പീഡനവിവരം കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത് എങ്കിലും അത് വിശ്വസിക്കാൻ അവർ തയ്യാറായില്ല. Read More…
മദ്യം നൽകി; 5 ആൺകുട്ടികൾകൂടി അധ്യാപകന്റെ ലൈംഗിക പീഡനത്തിന് ഇരയായി; കൂടുതല്‍ പരാതികള്‍
പാലക്കാട് മലമ്പുഴയിൽ ആറാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. സംസ്കൃത അധ്യാപകൻ അനിൽ നിരവധി വിദ്യാർഥികളെ പീഡനത്തിനിരയാക്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആദ്യഘട്ട കൗൺസിലിങ്ങിൽ യു.പി ക്ലാസുകളിൽ പെട്ട അഞ്ച് ആൺകുട്ടികളാണ് ദുരനുഭവം വിവരിച്ചത്. വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു. കൂടുതൽ വിദ്യാർഥികൾ ഇരയായിട്ടുണ്ടാകും എന്ന നിഗമനത്തിൽ വരുംദിവസങ്ങളിലും കൗൺസിലിങ് തുടരാനാണ് സി ഡബ്ല്യുസിയുടെ തീരുമാനം. ആദ്യ കേസിൽ അനിൽ റിമാൻഡിൽ ആണ്. നവംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. Read More…









