Featured Oddly News

മരിച്ച പിതാവ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ; 80-കാരന്റെ മൃതദേഹം 4 വർഷമായി ഫ്രീസറിൽ സൂക്ഷിച്ച് കുടുംബം! ഞെട്ടി പൊലീസ്

മുംബൈ സ്വദേശിയായ എൺപതുകാരന്റെ മൃതദേഹം കഴിഞ്ഞ നാല് വർഷമായി കുടുംബാംഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവരികയാണെന്ന വിചിത്രമായ സംഭവം പുറത്തുവന്നു. മലാഡിലെ ഒരു ക്ലിനിക്കിൽ വച്ചിരുന്ന ഫ്രീസറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അമേരിക്കയിലെ ക്രയോണിക്സ് സെന്ററിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെന്നും, അതിനാൽ തത്കാലം ഫ്രീസറിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം അനധികൃതമായി ഫ്രീസറിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് കുറർ പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പൊലീസ് വിവരം സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഒരു മാസമായി ഈ Read More…

Featured Oddly News

ഇത് തനിക്കിരിക്കട്ടെ ! പഞ്ചായത്ത് ഓഫിസറുടെ മേശപ്പുറത്ത് ‘നായ്ക്കളെ ഇറക്കി’ യുവസേന നേതാവ്- വിഡിയോ

തെരുവുനായ വിഷയത്തിൽ പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്ന് വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ നേതാവ്. തെരുവുനായ്ക്കളെ ഓഫിസിനുള്ളിലേക്ക് തുറന്നുവിട്ടാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ പ്രതിഷേധിച്ചത്. നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫിസിലായിരുന്നു ഈ സംഭവം. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രവർത്തകരും ചീഫ് ഓഫിസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറുകയും, തുടർന്ന് നായ്ക്കളെ ഓഫിസിനുള്ളിലേക്ക് തുറന്നുവിടുകയുമായിരുന്നു. നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം Read More…

Featured Spotlight

ഗ്ലൗസും വൈപ്പുകളും സിസേറിയനിടെ വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം

മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച നടന്നെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ആശുപത്രി സാമഗ്രികൾ മറന്നുവെച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. 19 വയസ്സുള്ള സന്ധ്യ ഗയ്ക്‌വാർഡ് എന്ന യുവതിയുടെ ശരീരത്തിലാണ് സിസേറിയനിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും വെച്ച് തുന്നിക്കെട്ടിയത്. ഓഗസ്റ്റ് ഒന്നിനാണ് യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം നാൾ യുവതി വീട്ടിലേക്ക് മടങ്ങി. എന്നാൽ തൊട്ടുപിന്നാലെ സഹിക്കാനാകാത്ത വയറുവേദന അനുഭവപ്പെട്ടതോടെ യുവതിയെ അടുത്തുള്ള സ്വകാര്യ Read More…

Featured Good News

ഒറ്റദിവസം കൊണ്ട് ബീച്ചിൽ നിന്ന് നീക്കം ചെയ്തത് 1.5 ടൺ മാലിന്യം! ആരാണ് ലിസ്ബൺ ഫെറാവോ? റിയൽ ‘ഹീറോ ഡാഡ്’

മുംബൈയിലെ പരിസ്ഥിതി പ്രവർത്തകനായ ലിസ്ബൺ ഫെറാവോ നഗരത്തിലെ തീരദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ഞായറാഴ്ച, വൊളന്റിയർമാരുടെ ഒരു സംഘത്തോടൊപ്പം അദ്ദേഹം വസായ് ബീച്ചിൽ നിന്ന് 1.5 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. മുംബൈയിലെ കടൽത്തീരങ്ങളിൽ വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ഈ സംഭവം. വർഷങ്ങളായി ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് ലിസ്ബൺ ഫെറാവോ. മാലിന്യം നീക്കം ചെയ്യുക എന്നത് മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങളെ Read More…

Crime

‘അവള്‍ തീര്‍ന്നെടാ…’ പ്രതിശ്രുത വരനോട് കാമുകന്‍; പ്രണയപ്പക, യുവതിയെ കുത്തിക്കൊലപ്പടുത്തി യുവാവ് തൂങ്ങിമരിച്ചു

മുംബൈ ∙ പ്രണയപ്പകയെത്തുടർന്ന് നാസിക് നഗരത്തെ ഞെട്ടിച്ച കൊടുംക്രൂരത. കാമുകി മറ്റൊരാളുമായി വിവാഹത്തിനൊരുങ്ങിയതിൽ പ്രകോപിതനായ യുവാവ്, യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. നാസിക് ഇന്ദിരാനഗറിലെ വൻസമ്പദ ഗാർഡന് അടുത്താണ് ഈ ദാരുണ സംഭവം നടന്നത്. അമരാവതി സ്വദേശിനിയായ വൈഷ്ണവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരകൃത്യത്തിന് ശേഷം പ്രതിയായ യവത്മാൽ സ്വദേശി സാഹിൽ ലവ്ഹാരെ (21) തൊട്ടടുത്തുള്ള കാട്ടിൽപ്പോയി മരത്തിൽ തൂങ്ങിമരിച്ചു. വൈഷ്ണവി കൊല്ലപ്പെടുന്ന സമയത്ത് പ്രതിശ്രുത വരൻ ഫോണിലൂടെ കാര്യങ്ങളെല്ലാം തത്സമയം കേൾക്കുന്നുണ്ടായിരുന്നു എന്നതാണ് Read More…

Crime

കോടീശ്വരനായി ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചു; 41 ലക്ഷം തട്ടിയ കേസിൽ യുവാവിനെതിരെ കേസ്

മുംബൈ: ∙ കോടീശ്വരനായ വലിയ വ്യവസായിയാണെന്ന് നടിച്ച് വിവാഹമോചിതയായ യുവതിയെ പീഡിപ്പിക്കുകയും 41.25 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്വദേശിയായ 38 കാരനെതിരെ താനെ ജില്ലയിലെ കോൾസെവാടി പൊലീസാണ് കേസെടുത്തത്. താനെ കല്യാൺ ഈസ്റ്റ് സ്വദേശിനിയായ 36 കാരി നൽകിയ പരാതിയിലാണ് ഈ നടപടി. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഒരു കുട്ടിയുടെ അമ്മയായ യുവതിയുമായി പ്രതി സൗഹൃദത്തിലാകുന്നത്. താൻ വലിയൊരു ഹോട്ടൽ ഉടമയും സിവിൽ എൻജിനീയറുമാണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചത്. Read More…

Health

ഡെങ്കിപ്പനി ബാധിച്ചവരിൽ വ്യാപകമായി ഉപയോഗിക്കാറുള്ള

ഡെങ്കിപ്പനി ബാധിച്ചവരിൽ വ്യാപകമായി ഉപയോഗിക്കാറുള്ള, പപ്പായ ഇലയിൽ നിന്ന് കുറഞ്ഞ ചിലവിൽ തയ്യാറാക്കുന്ന സത്ത്, കീമോതെറാപ്പിക്ക് വിധേയരാകുന്ന കാൻസർ രോഗികളിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അവസ്ഥയ്ക്ക് ഫലപ്രദവും ചെലവുകുറഞ്ഞതുമായ ഒരു ചികിത്സാ മാർഗ്ഗമായേക്കാമെന്ന് ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഈ പരമ്പരാഗത സസ്യൗഷധത്തോടുള്ള ആഗോള താല്പര്യം വർദ്ധിപ്പിച്ചുകൊണ്ട്, ഈ കണ്ടെത്തലുകൾ ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO) വാർഷിക യോഗത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 2026-ൽ ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ Read More…

Crime

ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

നാസിക് ടിസിഎസ് ലൈംഗിക പീഡന, മതപരിവർത്തന കേസുകളിൽ പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാനെ പോലീസ് പിടികൂടി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നരേഗാവിലെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒടുവിൽ നാസിക് എസ്‌ഐടിയും ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നിദ Read More…

Crime Featured

തോക്ക്, കത്തി, സ്പ്രേ… കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി 45-കാരി, കുത്തിയത് 10 തവണ

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കാമുകന്റെ ഭാര്യയെ നാൽപ്പത്തിയഞ്ചുകാരി അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത ഞെട്ടലുണ്ടാക്കുന്നു. സാധന മഹേന്ദ്ര സോൻപട്കർ (40) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാർ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഷീല, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാധനയെ പത്തോളം തവണ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായ പരിക്കേറ്റത്. രാവിലെ പത്തു മണിയോടെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന സാധനയുടെ ഭർതൃമാതാവ് പൊലീസിന് Read More…