വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ഒരിക്കലും മറക്കാത്ത ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കണമെന്ന് കരുതുന്ന കാര്യമാണ് പലര്‍ക്കും. അതുകൊണ്ടു തന്നെ അത് അവിസ്മരണീയമാക്കാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. എന്തായാലും സിംഗപ്പൂരില്‍ നടന്ന ഈ വിവാഹം നവദമ്പതികള്‍ ഒരിക്കലും മറക്കാനിടയില്ല. കാരണം വിവാഹസമ്മാനമായി അതിഥികള്‍ നല്‍കിയ പണം വിളിക്കപ്പെടാത്ത അതിഥിയായി എത്തിയ കള്ളന്‍ അടിച്ചുകൊണ്ടുപോയി. 50,000 സിംഗപ്പുര്‍ ഡോളര്‍ (ഏകദേശം 33,63,152 രൂപ) സൂക്ഷിച്ചിരുന്ന പെട്ടിയാണ് ഇത്. സിംഗപ്പൂരില്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് അതിഥികളായി എത്തുന്നവര്‍ ചുവന്ന കവറില്‍ പണം ഇട്ട് നല്‍കാറുണ്ട്. Read More…
Tag: marriage
ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവതി അനന്തരവനെ വിവാഹം കഴിച്ചു; ഞാൻ അവളെ തടയില്ലെന്ന് ഭര്‍ത്താവ്
ആയുഷി കുമാരി എന്ന യുവതി ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അനന്തരവനെ വിവാഹം കഴിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ബീഹാറിലെ ജാമുയി ജില്ലയിൽ നിന്നും പുറത്ത് വരുന്നത്. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്റെ ഭർത്താവിന്റെയും ഇളയ മകളുടെയും മുന്നിൽ വച്ചായിരുന്നു തന്റെ അനന്തരവനായ സച്ചിൻ ദുബെയെ ആയുഷ കുമാരി വിവാഹം കഴിച്ചത്. അസാധാരണമായ വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2021ലാണ് ആയുഷി നിലവിലെ ഭർത്താവായ വിശാൽ ദുബെയെ വിവാഹം ചെയ്തത്. ഒരേ ഗ്രാമത്തിൽ Read More…
‘ഡിറ്റക്ടീവ് ഡിജിറ്റല്‍’; ഡീസന്റാണെന്ന് തോന്നിയ ഭാവിവരന്‍ കടുത്ത ‘വിഷം’; താന്‍ എങ്ങിനെ രക്ഷപ്പെട്ടെന്ന യുവതിയുടെ പോസ്റ്റ് വൈറല്‍
വിവാഹത്തിന് മുമ്പ് ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ ഭാവിവരന്റെ സ്വഭാവ പരിശോധന നടത്തിയ യുവതി, യുവാവിന്റെ മോശം സ്വഭാവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറി. നിര്‍ബന്ധബുദ്ധി, വൈകാരികമായി അസ്ഥിരത, ആവശ്യപ്പെടാതെ തന്നെ നഗ്‌നചിത്രങ്ങള്‍ അയയ്ക്കല്‍, ഉപദ്രവിക്കുന്നതിനെ മഹത്വവല്‍ക്കരിക്കുക, അനാവശ്യം പറയല്‍ തുടങ്ങി തന്റെ വരന്‍ ടോക്‌സിക്കാണെന്ന് അവള്‍ കണ്ടെത്തി. വിവാഹത്തിന് മുമ്പായി പങ്കാളിയുടെ സ്വഭാവത്തെപ്പറ്റി ഡിജിറ്റല്‍ പശ്ചാത്തല പരിശോധനയുടെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്നതിനായി യുവതി തന്റെ കണ്ടെത്തല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘വിഷമുള്ള’ പുരുഷനില്‍ നിന്ന് താന്‍ എങ്ങിനെ സ്വയം രക്ഷപ്പെട്ടുവെന്നതിന്റെ Read More…
‘വിവാഹവും ജോലിയുമൊക്കെ സമയം പാഴാക്കല്‍’; ഒന്നുംവേണ്ട, 35കാരന്‍ ഒറ്റയ്ക്ക് ഗുഹയില്‍ താമസിക്കുന്നു
ജോലിയും വിവാഹവും വ്യര്‍ത്ഥമാണെന്ന് വിശ്വസിച്ച 35 കാരന്‍ ഗുഹയില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ സ്വദേശിയായ മിന്‍ ഹെങ്കായ് ആണ് ജോലിയും വിവാഹവുമൊക്കെ അര്‍ത്ഥശൂന്യമാണെന്ന് വിശ്വസിച്ച് മനുഷ്യരുടെ പരമ്പരാഗത ജീവിതം നിരസിച്ചു ഗുഹാജീവിതം തെരഞ്ഞെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഒരു ഗുഹയില്‍ താമസിക്കുന്നതായിട്ടാണ് ഇയാള്‍ അവകാശപ്പെടുന്നു. മിന്‍ മുമ്പ് 2021 വരെ റെഡ് – ഹെയ്ലിംഗ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. പ്രതിമാസം 10,000 യുവാന്‍ (1,400 ഡോളര്‍) സമ്പാദിച്ചു. എന്നിരുന്നാലും കഷ്ടപ്പാട് കൂടുതലായിരുന്നു. Read More…
എഴുപത് വര്‍ഷകാലം ലിവിംഗ് ടുഗദര്‍ ; എട്ടു മക്കളും പേരക്കുട്ടികളും ചേര്‍ന്ന് 90 വയസ്സുള്ള ദമ്പതികളെ വിവാഹം കഴിപ്പിച്ചു
പ്രായം ഒരു സംഖ്യ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍, രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ ഏഴ് പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം തൊണ്ണൂറാം വയസ്സില്‍ വിവാഹിതരായി. ദുംഗര്‍പൂര്‍ ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമമായ ഗലന്ദറില്‍ താമസിക്കുന്ന രമാ ഭായ് ഖരാരി (95), ജീവാലി ദേവി (90) എന്നിവരാണ് പരമ്പരാഗത വിവാഹ ചടങ്ങ് നടത്തിയത്. ഗോത്ര നാടാ പാരമ്പര്യത്തില്‍ ഒരുമിച്ചുണ്ടായിരുന്ന ദമ്പതികള്‍ക്ക് എട്ട് മക്കളും നിരവധി പേരക്കുട്ടികളുമുണ്ട്. ”അവര്‍ വിവാഹിതരാകാന്‍ താല്‍പ്പര്യം കാണിച്ചു. കുടുംബം മുഴുവന്‍ അത് നടത്താന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ Read More…
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ജോലിക്കുപോയ യുവതി തിരിച്ചെത്തിയത് സ്വവര്‍ഗ്ഗ പ്രണയിയുമായി
ഭര്‍ത്താവ് മദ്യപിച്ച് സ്ഥിരമായി പീഡിപ്പിക്കുന്നതിനെ തുടര്‍ന്ന് ബംഗലുരുവില്‍ ജോലിക്ക് പോയ സ്ത്രീ വീട്ടില്‍ തിരിച്ചെത്തിയത് സ്വവര്‍ഗ്ഗ പ്രണയിനിയായ സ്ത്രീയുമായി. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഉദയ്പൂര്‍വതി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മെയിന്‍പുര ഗ്രാമത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ യുവതിയുടെ കുടുംബത്തില്‍ വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. പ്രാദേശിക പോലീസും അയല്‍ക്കാരും പറയുന്നത് അനുസരിച്ച്, വിവാഹിതയായ സ്ത്രീ മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ വീട് വിട്ടിരുന്നു. അവള്‍ പിന്നീട് ബംഗളൂരുവിലേക്ക് മാറി, അവിടെ തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു സ്ത്രീയോടൊപ്പം താമസം Read More…
ഭര്‍തൃസഹോദരനുമായി യുവതിക്ക് പ്രണയം; കുടുംബം വിവാഹം നടത്തിക്കൊടുത്തു, ഒന്നും ചെയ്യാനില്ലെന്നു ഭര്‍ത്താവ്
ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലെ മഹുലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിഹര്‍പൂര്‍ നഗര്‍ പഞ്ചായത്ത് ഏരിയയില്‍ നടന്ന ഒരു കല്യാണം കൗതുകമാകുന്നു. കുടുംബാംഗങ്ങളുടെയും പ്രാദേശിക കൗണ്‍സിലര്‍മാരുടെയും നഗര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ഒരു പുരുഷന്‍ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു. നഗര്‍ പഞ്ചായത്ത് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ നടന്ന അസാധാരണ ചടങ്ങ് വീഡിയോയില്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വധു ഖുശ്ബു ഗോരഖ്പൂരിലെ സഹജന്‍വ സ്വദേശിയാണ്. ആറുമാസം മുമ്പാണ് Read More…
ഇന്ത്യന്‍താരം റിങ്കുസിംഗ് വിവാഹിതനാകുന്നു; സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജ വധു
ഐപിഎല്ലില്‍ ആരാധകരുടെ പ്രിയതാരമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്വാദി പാര്‍ട്ടി (എസ്പി) എംപി പ്രിയ സരോജാണ് വധു. ജൂണ്‍ 8 ഞായറാഴ്ച ഇവര്‍ വിവാഹനിശ്ചയം നടത്തുമെന്നാണ് വിവരം. ലക്‌നൗവിലെ ഒരു ഹോട്ടലിലാണ് മോതിരമാറ്റ ചടങ്ങ് നടക്കുക. ജനുവരിയിലാണ് ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹതീരുമാനം കൈക്കൊണ്ടത്. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിങ്കുസിംഗ് കളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്‌ളേ Read More…
വിദ്യാഭ്യാസ വിചക്ഷണന്‍ യൂട്യൂബര്‍ ‘ഖാന്‍ സാര്‍’ വിവാഹിതനായി; വാര്‍ത്ത രഹസ്യമാക്കിവച്ചത് യുദ്ധം കാരണം
പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും യൂട്യൂബറുമായ ‘ഖാന്‍ സര്‍’ വിവാഹം കഴിച്ചതായി വെളിപ്പെടുത്തല്‍. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളുമായി നേരിട്ട് വാര്‍ത്ത പങ്കിട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണമാണ് വിവാഹവാര്‍ത്ത രഹസ്യമാക്കി വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 6 ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കും. അധ്യാപനത്തോടുള്ള തന്റെ അടിസ്ഥാനപരമായ സമീപനത്തിനും അര്‍പ്പണബോധത്തിനും പേരുകേട്ട ഖാന്‍ സര്‍ വിവാഹം സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ എഎസ് ഖാന്‍ എന്ന Read More…









