ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലെ മഹുലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിഹര്‍പൂര്‍ നഗര്‍ പഞ്ചായത്ത് ഏരിയയില്‍ നടന്ന ഒരു കല്യാണം കൗതുകമാകുന്നു. കുടുംബാംഗങ്ങളുടെയും പ്രാദേശിക കൗണ്‍സിലര്‍മാരുടെയും നഗര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ഒരു പുരുഷന്‍ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു. നഗര്‍ പഞ്ചായത്ത് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ നടന്ന അസാധാരണ ചടങ്ങ് വീഡിയോയില്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വധു ഖുശ്ബു ഗോരഖ്പൂരിലെ സഹജന്‍വ സ്വദേശിയാണ്. ആറുമാസം മുമ്പാണ് Read More…
Tag: marriage
ഇന്ത്യന്‍താരം റിങ്കുസിംഗ് വിവാഹിതനാകുന്നു; സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജ വധു
ഐപിഎല്ലില്‍ ആരാധകരുടെ പ്രിയതാരമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്വാദി പാര്‍ട്ടി (എസ്പി) എംപി പ്രിയ സരോജാണ് വധു. ജൂണ്‍ 8 ഞായറാഴ്ച ഇവര്‍ വിവാഹനിശ്ചയം നടത്തുമെന്നാണ് വിവരം. ലക്‌നൗവിലെ ഒരു ഹോട്ടലിലാണ് മോതിരമാറ്റ ചടങ്ങ് നടക്കുക. ജനുവരിയിലാണ് ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹതീരുമാനം കൈക്കൊണ്ടത്. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിങ്കുസിംഗ് കളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്‌ളേ Read More…
വിദ്യാഭ്യാസ വിചക്ഷണന്‍ യൂട്യൂബര്‍ ‘ഖാന്‍ സാര്‍’ വിവാഹിതനായി; വാര്‍ത്ത രഹസ്യമാക്കിവച്ചത് യുദ്ധം കാരണം
പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും യൂട്യൂബറുമായ ‘ഖാന്‍ സര്‍’ വിവാഹം കഴിച്ചതായി വെളിപ്പെടുത്തല്‍. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളുമായി നേരിട്ട് വാര്‍ത്ത പങ്കിട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണമാണ് വിവാഹവാര്‍ത്ത രഹസ്യമാക്കി വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 6 ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കും. അധ്യാപനത്തോടുള്ള തന്റെ അടിസ്ഥാനപരമായ സമീപനത്തിനും അര്‍പ്പണബോധത്തിനും പേരുകേട്ട ഖാന്‍ സര്‍ വിവാഹം സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ എഎസ് ഖാന്‍ എന്ന Read More…
‘കൊള്ളക്കാരി വധു’; വിവാഹം കഴിച്ചത് 26 പുരുഷന്മാരെ, വിവാഹത്തട്ടിപ്പുകാരി അറസ്റ്റില്‍…!
ജയ്പൂര്‍: വിവാഹത്തട്ടിപ്പില്‍ പുരുഷന്മാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി മുങ്ങുന്ന തട്ടിപ്പുകാരി അറസ്റ്റില്‍. ‘ലൂട്ടറി ദുല്‍ഹന്‍’ അല്ലെങ്കില്‍ ‘കൊള്ളക്കാരിയായ വധു’ എന്ന് വിശേഷണം കിട്ടിയ അനുരാധാ പാസ്വാന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. 25 ലധികം പുരുഷന്മാരാണ് ഇവരുടെ വിവാഹക്കൊള്ളയ്ക്ക് ഇരയായത്. വേറെ നഗരങ്ങളില്‍ പുതിയ പേരിലും ഐഡന്റിറ്റിയിലും പ്രത്യക്ഷപ്പെടുന്ന അവര്‍ പുരുഷന്മാരെ കബളിപ്പിച്ച് വ്യാജ വിവാഹങ്ങളില്‍ ഏര്‍പ്പെടും. സംഭവം മനസ്സിലാക്കിയ സവായ് മധോപൂര്‍ പോലീസ് അവര്‍ നടപ്പിലാക്കിയ അതേ തന്ത്രം തന്നെ തിരിച്ചു ഉപയോഗിച്ച് കുടുക്കുകയായിരുന്നു. Read More…
വധുവിനെ വീട്ടുകാരില്‍ നിന്നും വിട്ടുകിട്ടണം; ഭാര്യയെ ഭര്‍ത്താവ് പരമ്പരാഗത ചടങ്ങില്‍ വീണ്ടും വിവാഹം കഴിച്ചു
അഹമ്മദാബാദ്: രണ്ടു സംസ്ഥാനങ്ങളില്‍ രണ്ടു മതത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ഇക്കാലത്ത് ഇന്ത്യയില്‍ സാധാരണഗതിയില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഒരു തവണ വിവാഹം ചെയ്ത ദമ്പതികള്‍ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ വധുവിന്റെ വീട്ടില്‍ വന്ന് രണ്ടാമതും വിവാഹം കഴിക്കാന്‍ വരന്‍ തയ്യാറായി. ഭാര്യയെ വീട്ടുകാരില്‍ നിന്നും വിട്ടുകിട്ടാന്‍ അഹമ്മദാബാദ് ഹൈക്കോടതിയുടെ ഇടപെടലില്‍ പരമ്പരാഗത ആചാരപ്രകാരം വിവാഹം കഴിക്കാന്‍ വധുവിന്റെ ഗ്രാമത്തിലേക്ക് പോകാന്‍ ഭര്‍ത്താവ് തയ്യാറാകുകയായിരുന്നു. ദമ്പതികള്‍ മൂന്ന് മാസം മുമ്പ് Read More…
ആശുപത്രി കതിര്‍മണ്ഡപം, രോഗിയായ വധുവിനെ കൈകളിലേന്തി വരൻ അഗ്‌നിയെ വലംവച്ചു- വീഡിയോ
മദ്ധ്യപ്രദേശില്‍ ഒരു ആശുപത്രിയുടെ നാലു ചുവരിനുള്ളില്‍ നടന്ന വിവാഹം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധനേടുന്നു. വിവാഹച്ചടങ്ങില്‍ രോഗിയായ തന്റെ വധുവിനെ എടുത്തുകൊണ്ട് അഗ്നിയെ വലംവച്ച വരന്റെ സ്നേഹം ഇന്റര്‍നെറ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി. വധു രോഗിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാലാണ് വിവാഹം ആശുപത്രിയില്‍വച്ച് നടത്തേണ്ടി വന്നത്. ബീവാറിലെ പഞ്ചാബി നഴ്‌സിംഗ് ഹോമിലാണ് ഈ അസാധാരണ ചടങ്ങ് അരങ്ങേറിയത്. വിവാഹം വധുവിന്റെ ജന്മനാടായ പുരുഷോത്തമ്പുര ഗ്രാമത്തില്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഹ്ലാദകരമായ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാഹ Read More…
വിവാഹവിരുന്നില്‍ ‘പനീര്‍’ വിളമ്പി യില്ല ; കലികയറിയ യുവാവ് മണ്ഡപത്തിലേക്ക് ബസ് ഓടിച്ചുകയറ്റി
ചന്ദൗലി: വിവാഹവിരുന്നില്‍ ‘പനീര്‍’ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോപാകുലനായ ഒരാള്‍ വിവാഹമണ്ഡപത്തിലേക്ക് മിനിബസ് ഇടിച്ചുകയറ്റി ആറു പേര്‍ക്ക് പരിക്കേല്‍ പ്പിച്ചു. മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ മുഗള്‍സരായ് കോട്വാലി പ്രദേശത്തെ ഹമീദ്പൂര്‍ ഗ്രാമത്തില്‍ രാജ്‌നാഥ് യാദവ് എന്നയാളുടെ മകളുടെ വിവാഹത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വിവാഹ ഘോഷയാത്ര വേദിയിലെത്തി. ധര്‍മേന്ദ്ര യാദവ് എന്നയാള്‍ എത്തുന്നത് വരെ എല്ലാം നന്നായി പോകുകയായിരുന്നു. ഹാളില്‍ കയറി ഇയാള്‍ ഭക്ഷണശാലയിലേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മറ്റ് Read More…
വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത് ഇങ്ങിനെ
വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? യുവാക്കള്‍ക്കിടയില്‍ ഏറെ സജീവമായ വിഷയങ്ങളിലൊന്നാണ് ഇത്. വിശ്വസിച്ചാലും ഇല്ലെങ്കിലും പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, 20-കളുടെ മധ്യത്തിനു ശേഷം വിവാഹം കഴിക്കുന്ന ആളുകള്‍ പലപ്പോഴും കൂടുതല്‍ ദാമ്പത്യ സംതൃപ്തിയും കുറഞ്ഞ വിവാഹമോചന നിരക്കും റിപ്പോര്‍ട്ടുചെയ്യുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസിന് വേണ്ടി നടത്തിയ ഒരു പഠനം നാഷണല്‍ സര്‍വേ ഓഫ് ഫാമിലി ഗ്രോത്ത് (യുഎസ്) യില്‍ നിന്നുള്ള ഡാറ്റ (2006 – 2010) പരിശോധിച്ചു, 32 വയസ്സിന് മുമ്പ്, വിവാഹത്തിലെ ഓരോ Read More…
പ്രഭാസിന് രഹസ്യ വിവാഹം? വധു അനുഷ്കയല്ല, തിരഞ്ഞ് ആരാധകര്‍
ബാഹുബലിയിലൂടെ ആഗോളപ്രേക്ഷകരെ നേടിയിരിക്കുന്ന പ്രഭാസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സൂപ്പര്‍താരം പ്രഭാസ് വിവാഹിതനാകുന്നു. ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബാഹുബലി താരം അനുഷ്കയല്ല വധുവെന്നും ഹൈദരാബാദിലെ വന്‍കിട വ്യവസായിയുടെ മകളെയാണ് താരം താലി ചാര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18 തെലുങ്കാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 45 വയസ്സുള്ള പ്രഭാസ് ടോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ്. നേരത്തേ സഹനടി അനുഷ്‌ക ഷെട്ടിയു മായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയും ഉറ്റ സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്തുവെങ്കിലും Read More…









