Featured Oddly News

ഒമർ അബ്ദുള്ളയെ വിവാഹം കഴിക്കാൻ കശ്മീരി പണ്ഡിറ്റ് ആയ നിധി റാസ്ദാൻ ഇസ്ലാം മതം സ്വീകരിച്ചോ? പിന്നിലെ സത്യം ഇതാണ്!

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മാധ്യമപ്രവർത്തകയായ നിധി റസ്ദാനെ വിവാഹം കഴിച്ചു. ഒക്ടോബർ 31 ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. ഒക്ടോബർ 30 വെള്ളിയാഴ്ചയായിരുന്നു വിവാഹമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒമർ അബ്ദുള്ള നിധിയുമൊത്തുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “ഇന്നലെ മുതൽ ഒരു പുതിയ യാത്ര ആരംഭിച്ചു” എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. വിവാഹത്തിനായി കശ്മീരി പണ്ഡിറ്റ് ആയ നിധി റസ്ദാൻ ഇസ്ലാം മതം സ്വീകരിച്ചോ എന്ന ചോദ്യങ്ങൾ ഇതിനുപിന്നാലെ ഉയർന്നുവെങ്കിലും, ന്യൂഡൽഹിയിൽ Read More…

Crime

‘ഇപ്പോൾ കല്യാണം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കും’: കാമുകനുമായി വിഡിയോ കോൾ; പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയിൽ

ഹൈദരാബാദിൽ കാമുകനെ വിളിച്ച് ഇപ്പോൾ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അറിയിച്ച ശേഷം 29-കാരിയായ സോഫ്റ്റ്‌വെയർ ജീവനക്കാരി തൂങ്ങിമരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് യുവതിയെ സ്വന്തം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിനിയും മൈൻഡ്‌സ്‌പേസ് ഐ.ടി കോറിഡോറിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരിയുമായ അർച്ചന ചൗധരി മാലിക്കാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ യുവതി തന്റെ സഹപ്രവർത്തകരിൽ ഒരാളെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഈ Read More…

Oddly News

നിങ്ങള്‍ക്കും പിന്തുടരാം! വീട്ടുജോലികളും കുടുംബകാര്യങ്ങളും നോക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം ‘ശമ്പളം’; തരംഗമായി ഭർത്താവിന്റെ ആശയം

ഇന്ത്യൻ കുടുംബങ്ങളിൽ പലപ്പോഴും വീട്ടുജോലികളും കുടുംബകാര്യങ്ങളും പ്രതിഫലമില്ലാത്ത കടമകളായാണ് കണക്കാക്കപ്പെടാറുള്ളത്. എന്നാൽ വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രതിമാസം നിശ്ചിത തുക നൽകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഒരു റെഡ്ഡിറ്റ് (Reddit) ഉപയോക്താവാണ് തന്റെ ജ്യേഷ്ഠന്റെയും ഭാര്യയുടെയും ഈ വേറിട്ട സാമ്പത്തിക രീതിയെക്കുറിച്ച് പങ്കുവെച്ചത്. ഭക്ഷണമുണ്ടാക്കലും ശുചീകരണവുമടക്കം വീടുകളിലെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നത് ഭാര്യയാണ്. എന്നാൽ ഇത് സൗജന്യമായി ചെയ്യേണ്ട ഭാര്യയുടെ മാത്രം കടമയല്ലെന്നാണ് ഭർത്താവിന്റെ നിലപാട്. പുറത്തുനിന്ന് ഒരാളെ ഈ Read More…

Spotlight

CJP നേതാവ് അഭിജീത് ദീപ്കെയ്ക്ക് കല്യാണാലോചനകളു‌ടെ പ്രവാഹം; നിരസിച്ച് നേതാവ്, എന്തുകൊണ്ട്?

ഡൽഹി ജന്തർ മന്തറിൽ ദിവസങ്ങൾ നീണ്ട പ്രതിഷേധ സമരത്തിലൂടെ ശ്രദ്ധേയനായ സിജെപി നേതാവ് അഭിജീത് ദീപ്കെയുടെ വിവാഹം വൈകുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് അമ്മ അനിത ദീപ്കെ. മകൻ കുടുംബമായി ജീവിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ വിവാഹം വേണ്ടെന്ന നിലപാടിലാണ് അഭിജീതെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷമായി നിരന്തരം വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് അവയെല്ലാം നിരസിക്കുകയാണെന്ന് അനിത പിടിഐയോട് പറഞ്ഞു. സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷമേ വിവാഹം കഴിക്കൂ എന്ന നിഷ്കർഷയിലാണ് 30കാരനായ Read More…

Crime

മോശം സന്ദേശമയച്ച് വിവാഹം മുടക്കി നാട്ടുകാരന്‍; കല്യാണത്തലേന്ന് പ്രതിശ്രുതവധുവും മാതാപിതാക്കളും ജീവനൊടുക്കി

വിവാഹത്തിന്റെ തലേന്ന് യുവതിയും മാതാപിതാക്കളും വീടിനുള്ളിൽ ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 21 വയസ്സുകാരിയായ രക്ഷിത, മാതാപിതാക്കളായ ശിവണ്ണ (50), നാഗരത്ന (45) എന്നിവരെയാണ് ഉള്ളിൽ വിഷം ചെന്ന നിലയിൽ മരിച്ചതായി കണ്ടെത്തിയത്. ടി. നരസിപുര താലൂക്കിലുള്ള ഇവരുടെ വീട്ടിൽ വിവാഹത്തിരക്കുകൾ നടക്കുന്നതിനിടയിലും കുടുംബം വലിയ മാനസിക വിഷമത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു. നാട്ടുകാരനായ ഉല്ലാസ് ഗൗഡ എന്ന യുവാവിൽ നിന്നുള്ള നിരന്തരമായ ഭീഷണിയാണ് ഇവരെ ഈ ചുവടിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ Read More…

Celebrity

“കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം”: നിലപാട് വ്യക്തമാക്കി ദിവ്യ പ്രഭ

ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രമാണ് ദിവ്യയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശവും താരം സ്വന്തമാക്കിയിരുന്നു. പായൽ കപാഡിയയുടെ സംവിധാനത്തിൽ പുറത്തിറങ്ങി കാൻ ഫിലിം ഫെസ്റ്റിവലിൽ Read More…

Celebrity

18 വയസ്സ് കൂടുതലുള്ള മുസ്ലീം യുവാവുമായുള്ള വിവാഹം, വേര്‍പിരിയല്‍, മകൾ ഉൾവലിഞ്ഞു പോയി; മനസ്സ് തുറന്ന് തനാസ് ഇറാനി

നടി തന്നാസ് ഇറാനി തന്റെ ആദ്യ വിവാഹം, വിവാഹമോചനം, അത് തന്റെ മകളിൽ ഉണ്ടാക്കിയ ആഘാതം എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണിപ്പോള്‍. തന്നാസിനേക്കാൾ 18 വയസ്സ് കൂടുതലുള്ള ഒരു മുസ്ലിം വ്യക്തിയെയാണ് അവർ ആദ്യം വിവാഹം കഴിച്ചത്. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും തനിക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും തന്നാസ് ഓർക്കുന്നു. എന്നാൽ 20-ാം വയസ്സിൽ വിവാഹിതയായ തനിക്ക് കൂടുതൽ ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള മാനസികമായ ഈ പൊരുത്തക്കേടാണ് എട്ടു വർഷം നീണ്ട ആ ബന്ധം തകരാൻ കാരണമായത്. Read More…

Featured Lifestyle

മിന്നൽ കല്യാണം! ഒരു പകൽ കൊണ്ട് കെട്ടുറപ്പിച്ചു, അതിഥികൾ വെറും 30 പേർ; ചണ്ഡീഗഡ് ദമ്പതികൾ വൈറൽ

24 മണിക്കൂറുകൊണ്ട് തീരുമാനം, അതിഥികള്‍ വെറും 30 പേര്‍. ചണ്ഡീഗഡിലെ ഈ ദമ്പതികളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ആഴ്ചകളോളം നീളുന്ന ഒരുക്കങ്ങളും മാസങ്ങൾ നീണ്ട ആസൂത്രണവും വർഷങ്ങളുടെ സമ്പാദ്യവും ആവശ്യമായ ഒന്നാണ് സാധാരണയായി ഇന്ത്യൻ വിവാഹങ്ങൾ. എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെറും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി എല്ലാവരെയും ഞെട്ടിച്ചു. വധുവാണ് ഇങ്ങനെയൊരു ‘പെട്ടെന്നുള്ള വിവാഹം’ എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത്. വധു എല്ലാവരെയും Read More…

Spotlight

‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’

ന്യൂഡല്‍ഹി: വിവാഹപൂര്‍വ ശാരീരിക ബന്ധങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണങ്ങളുമായ സുപ്രീം കോടതി. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. വിവാഹിതനായ വ്യക്‌തി, മറ്റൊരു സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കേസ്‌. വിവാഹത്തിനു മുമ്പ്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നു ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന, ജസ്‌റ്റിസ്‌ ഉജ്‌ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു. ‘ഒരുപക്ഷേ നമ്മള്‍ പഴയ രീതിയിലുള്ളവരായിരിക്കാം. പക്ഷേ വിവാഹത്തിന്‌ മുമ്പ്‌ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്‌. അവര്‍ Read More…