Celebrity

‘ഒരു കല്യാണം കഴിച്ചാലോ? പ്രൊപ്പോസ് ചെയ്യുന്നവരോട് പറയാന്‍ ഒരു കാര്യമേയുള്ളൂ..’; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രേണു സുധി

മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ പേരാണ് രേണു സുധിയുടേത്. പിന്നീട് ഒരു കാറപടകത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോടും മക്കളോടും എല്ലാവര്‍ക്കും അനുകമ്പയും സഹതാപവുമായിരുന്നു. എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ​​ഫോട്ടോഷൂട്ടുകളിലൂടെയും സൈബര്‍ മീഡിയ അറ്റാക്കുകള്‍ രേണു സുധി നേരിടാന്‍ തുടങ്ങി. അതൊന്നും വകവയ്ക്കാതെ തന്റെ കരിയറാണ് അഭിനയമെന്നത് ഉറക്കെ പറഞ്ഞ് രേണു ഉറച്ചു നിന്നു. അങ്ങനെ ബിഗ് ബോസ് സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായും രേണു എത്തി. Read More…

Crime

വിവാഹ അഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയ ‘രഹസ്യകാമുകന്‍’ അറസ്‌റ്റില്‍

ലഖ്‌നൗ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടു പോയ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലാണ്‌ സംഭവം. കുട്ടിയുടെ അമ്മ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ വീടിനു പുറത്തുനിന്ന്‌ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയോധ്യയില്‍ നിന്നുള്ള പുഷ്‌പ വില്‍പ്പനക്കാരനായ സുധാകര്‍ സിങ്ങി(24)നെയാണ്‌ സുഹൈല്‍ദേവ്‌ എക്‌സ്‌പ്രസില്‍ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ ലഖ്‌നൗ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അമ്മയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു സിങ്‌ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. Read More…

Oddly News

35കാരിയെ വിവാഹം ചെയ്ത് 75കാരൻ; ആദ്യരാത്രിയില്‍ തേടിയെത്തിയത് മരണം

ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം. ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ Read More…

Featured Oddly News

സഹോദര ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ജയിലില്‍വച്ച് ഇരയെ വിവാഹം ചെയ്തു !

പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവുകാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയിലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇരയുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ Read More…

Oddly News

‘ഞങ്ങള്‍ സന്തുഷ്ടരാണ്’; ഒരേ യുവതിയെ വിവാഹം ചെയ്ത സഹോദരന്‍മാര്‍ പറയുന്നു

‘വിമര്‍ശിക്കന്നവരോട് പോകാന്‍ പറയൂ…. ഞങ്ങളിവിടെ സുഖമായും സന്തോഷമായും കഴിയുന്നു’ ഹിമാചലില്‍ ഒരേ യുവതിയെ വധുവാക്കിയ സഹോദരന്‍മാര്‍ക്ക് സമൂഹത്തോട് പറയാനുള്ളത് ഇതാണ്. സിര്‍മൗര്‍ ജില്ലയിലെ ഷില്ലായ്‌ ഗ്രാമത്തിലാണ്‌ പ്രദീപ്‌ നേഗി, കപില്‍ നേഗി എന്നീ സഹോദരങ്ങളെയാണ്‌ സുനിത ചൗഹാനെന്ന യുവതിയെ വിവാഹം കഴിച്ചത്‌. ഹട്ടി ഗോത്രത്തില്‍ പെടുന്നവരാണ്‌ വധൂവരന്‍മാര്‍. ഇവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌ രണ്ടുപേരും ഒരാളെ വിവാഹം കഴിച്ചത്‌ ഈ അപൂര്‍വ വിവാഹം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ഇവര്‍ വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയരാകുകയും ചെയ്തിരുന്നു. വിവാഹചിത്രങ്ങളും Read More…

Oddly News

ആറു തവണ ഡൈവോഴ്‌സ് നേടി ചൈനക്കാരന്‍; തട്ടിയത് 280,000 ഡോളര്‍, പിടിക്കപ്പെട്ടപ്പോള്‍ 13 വര്‍ഷം തടവുശിക്ഷ

6 ഭാര്യമാര്‍ ഉള്‍പ്പെടെ 20 ലധികം പേരെ വഞ്ചിച്ച് വന്‍തുക തട്ടിയയാള്‍ക്ക് 13 വര്‍ഷം തടവ് ശിക്ഷ. ഈ വഞ്ചനകളിലൂടെ ഇയാള്‍ തട്ടിയെടുത്തത് രണ്ട് ദശലക്ഷം യുവാന്‍ (280,000 യുഎസ് ഡോളര്‍) ആയിരുന്നു. ലിയു എന്നറിയപ്പെടുന്ന 39 കാരനാണ് തട്ടിപ്പ് നടത്തിയത്. 2009 നും 2024 നും ഇടയില്‍ ആറ് സ്ത്രീകളെ വിവാഹം കഴിച്ച് ഇയാള്‍ അവരില്‍ നിന്നെല്ലാം വിവാഹമോചനം നേടുകയും ചെയ്തു. അവസാനത്തെ അഞ്ച് ഭാര്യമാരുടെയും കുടുംബങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടിയതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ Read More…

Featured Good News

സ്‌കൂള്‍ പഠനകാലത്തെ ‘ശത്രു’ വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി ! യുവതി പങ്കുവെച്ച പഴയകഥ ഇന്റര്‍നെറ്റില്‍ വൈറല്‍

ഫ്രണ്ട്ഷിപ്പ് ഡേയില്‍ സാധാരണഗതിയില്‍ സെല്‍ഫികള്‍, ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍, ട്രെന്‍ഡിംഗ് ഹാഷ്ടാഗുകള്‍ എന്നിവയാല്‍ ഇന്റര്‍നെറ്റ് നിറയാറുണ്ട്. എന്നാല്‍ ഒരുകാലത്ത് സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ച് ഒരു സ്ത്രീയുടെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഹൃദയം കവരുകയുമാണ്. തന്റെ മുന്‍ ‘ശത്രു’ എങ്ങനെയാണ് തന്റെ ജീവിത പങ്കാളിയായത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ആനല്‍ റാവത്ത് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളില്‍ ആണ്‍കുട്ടികളെ ഒഴിവാക്കുന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം, ലജ്ജാശീലനായ ഒരു Read More…

Featured Good News

വിവാഹത്തിന് ചെലവാക്കിയത് വെറും 1500 രൂപ…! ഹൃദയങ്ങള്‍ കീഴടക്കി രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍

വിവാഹങ്ങള്‍ പലപ്പോഴും ലക്ഷക്കണക്കിന് ആര്‍ഭാടങ്ങളിലേക്ക് നീങ്ങുന്ന ഒരു ലോകത്ത്, രാജസ്ഥാനില്‍ നിന്നുള്ള ഒരു ദമ്പതികള്‍ വെറും 1500 രൂപയ്ക്ക് ആലോചിച്ചുറപ്പിച്ച വിവാഹം നടത്തി. ലളിതമായ വിവാഹത്തിന്റെ പേരില്‍ ഇവര്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കമല്‍ അഗര്‍വാളും അദ്ദേഹത്തിന്റെ ദീര്‍ഘകാല കാമുകി രുചിയും മിന്നുന്ന സംഗീതങ്ങളും ഗംഭീരമായ ബുഫെകളും ഉപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ഒരു ആഡംബരമില്ലാത്ത കോടതി വിവാഹം നടത്തിയപ്പോള്‍ ചെലവായത് വെറും 1,592 രൂപയാണ്. കമല്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കഥയില്‍ ഇരുവരും 2025 ഏപ്രില്‍ 17 Read More…

Oddly News

ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു ; മുസ്ലീം യുവാവിന് സ്വന്തം ഉള്‍പ്പെടെ മൂന്ന് ഗ്രാമത്തില്‍ ഭ്രഷ്ട് ; വേര്‍പെടു ത്തുകയും ചെയ്തു

റോഹ്തക്: കടുത്ത മതവിശ്വാസം പുലര്‍ത്തുന്ന അനേകരുള്ള ഇന്ത്യയില്‍ ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച മുസ്‌ളീം യുവാവിന് ഗ്രാമം ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തി. മിശ്രവിവാഹിതരായ ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിടുകയും ചെയ്തു. ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ഒരു പഞ്ചായത്താണ് നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്തത്. ഇന്ത്യയുടെ ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇത്തരം നടപടികളുടെ നിയമസാധുതയെ ചോദ്യം ചെയ്ത ഈ സംഭവം വലിയ വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. മിശ്രവിവാഹം കഴിച്ച ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിട്ടതിന് പുറമേ മുസ്‌ളീം പുരുഷന്റെ കുടുംബത്തിന് മൂന്ന് ഗ്രാമങ്ങളാണ് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്. Read More…