ഉണ്ടായിരുന്ന വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പുറത്ത് തൂക്കുന്ന ബാഗില്‍ കൊള്ളാവുന്ന അത്യാവശ്യ വസ്തുക്കള്‍ ഒഴികെ ഉള്ള സ്വത്തുക്കളെല്ലാം വിറ്റഴിച്ച് ജപ്പാന്‍ ചുറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് 33 കാരനായ ജപ്പാന്‍കാരന്‍ ഷുറഫ് ഇഷിദ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അപരിചിതരായ മനുഷ്യരുടെ 500 വ്യത്യസ്ത വീടുകളിലാണ് ഇദ്ദേഹം ഉറങ്ങിയത്. അപരിചിതരോട് തന്നെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഇദ്ദേഹം ഓരോ രാത്രികളിലും അതിന് അവസരം തേടുന്നത്. തന്റെ സമ്പാദ്യം ഉപയോഗിച്ച് സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചെലവുകളില്‍ ഏറ്റവും പ്രശ്‌നം Read More…
Tag: japan
ഒരുകാലത്ത് ഫിനാന്‍ഷ്യല്‍ ഹബ്; ഇന്ന് സെക്സ് ടൂറിസത്തിന്റെ നാട്; ടോക്കിയോയ്ക്ക് സംഭവിക്കുന്നത്
ഒരുകാലത്ത് സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ഹബ്ബ്, ആധുനിക സാങ്കേതികതയുടെ മുഖമായിരുന്ന നഗരം. ലോകത്ത് ജീവിക്കാന്‍ ഏറ്റവും യോഗ്യമായിരുന്ന നഗരങ്ങളിലൊന്നായിരുന്ന ജപ്പാന്റെ തലസ്ഥാനനഗരം. ടോക്കിയോയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്, എന്നാല്‍ ഇന്നോ? ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ് ഇപ്പോള്‍ സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമെന്ന് റിപ്പോര്‍ട്ട്. യെന്നിന്റെ മൂല്യം കുറയുന്നതും ദാരിദ്ര്യവും രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ടോക്കിയോ സെക്സ് ടൂറിസത്തെ ജീവിക്കാന്‍ ആശ്രയിക്കുന്നത്. വിദേശ പുരുഷന്മാര്‍ക്ക് യുവതികളെ സ്വന്തമാക്കാനും ലൈംഗിക സേവനങ്ങള്‍ വാങ്ങാനും കഴിയുന്ന ഒരു രാജ്യമായി ജപ്പാന്‍ മാറിയിരിക്കുന്നു. തെരുവുകളിൽ സ്ത്രീകളെത്തേടി Read More…
ഒറ്റപ്പെടലും ഏകാന്തതയും; ജപ്പാനിലെ ‘ബോച്ചി’ സംസ്‌ക്കാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ഒറ്റപ്പെടലും ഏകാന്തതയും മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌ക്കരമായ കാര്യമാണ്. എന്നാല്‍ ഇത് ഒരു സാംസ്‌ക്കാരിക ആഘോഷമായി മാറിയാലോ? ജപ്പാനിലെ ‘ബോച്ചി സംസ്‌കാരം’ ചര്‍ച്ചാവിഷയമായി മാറുന്നതിന് കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഏകാന്തതയ്‌ക്കോ ഒറ്റപ്പെടലിനോ വേണ്ടിയുള്ള ഒരു ജാപ്പനീസ് ഭാഷാ പദപ്രയോഗമാണ് ‘ബോച്ചി’. ആളുകള്‍ക്ക് സ്വയം കളിയാക്കാനും ഒറ്റപ്പെടലിന്റെ വികാരം പ്രകടിപ്പിക്കാനും അല്ലെങ്കില്‍ രണ്ടും ചെറുതായി പ്രകടിപ്പിക്കാനും ഉപയോഗിക്കുന്ന ഈ വാക്ക് ജപ്പാനില്‍ വളരെ പ്രസിദ്ധമാണ്. ജപ്പാന്‍ വ്യാപകമായി ബോച്ചി സംസ്‌കാരത്തെ അനുവദിക്കുന്നു, അതായത് ഒറ്റയ്ക്ക് ജീവിക്കുകയും ഭക്ഷണം കഴിക്കുകയും Read More…
കൂടുതല്‍ കുട്ടികളുള്ള പിതാവാകാന്‍ 54മക്കള്‍ വേണം, 6പങ്കാളികളുമായി ജപ്പാന്‍കാരന്റെ കഠിനശ്രമം
”ഞാന്‍ ഇപ്പോഴും പുതിയ ഭാര്യമാരെ തെരയുകയാണ്. എനിക്ക് ജപ്പാനിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള പിതാവാകണം.” ജപ്പാനില്‍ ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന 36 വയസ്സുള്ള ജപ്പാന്‍കാരന്‍ റ്യൂത വതനാബെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു. 2ഇയാള്‍ക്ക് നാലു ഭാര്യമാരും രണ്ടു പങ്കാളികളുമുണ്ട്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ പിതാവ് എന്ന റെക്കോര്‍ഡ് തകര്‍ക്കുകയും ‘വിവാഹത്തിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന പദവി നേടുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ജാപ്പനീസ് ടിവി ഷോയായ അബേമ പ്രൈമില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വടാനബെ Read More…
ലോകത്തെ ഏറ്റവും വിലകൂടിയ അരി ; ഒരു കിലോയ്ക്ക് വില 9000 രൂപ
ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ളതും കൂടുതല്‍ ആള്‍ക്കാര്‍ ഭക്ഷിക്കുന്നതും സാധാരണക്കാര്‍ക്ക് പോലും താങ്ങാനാവുന്നതുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് അരി. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച അരി ഇനങ്ങളില്‍ ചിലത് നിങ്ങളുടെ ബജറ്റില്‍ ഒരിക്കലും താങ്ങാനായെന്ന് പോലും വരില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ അരി കിലോഗ്രാമിന് വില 109 ഡോളറാണ് (ഏകദേശം 9100 രൂപ) വില. ജപ്പാനിലെ കിന്‍മെമൈ പ്രീമിയം എന്ന കൃത്രിമ അരിയാണ് ലോകത്ത് ഏറ്റവും വിലയുള്ള അരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ജപ്പാനിലെ ടോയോ റൈസ് കോര്‍പ്പറേഷന്‍ Read More…
സംശയം; ഒരു മാസംകൊണ്ട് 100ലധികം ബ്‌ളാങ്ക് കോളുകള്‍ ; ഭര്‍ത്താവിനെതിരേ കേസു കൊടുത്ത് ഭാര്യ
ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിക്കുമെന്ന് ഭയന്ന് ഒരുമാസം തുടര്‍ച്ചയായി 100 ലധികം ബ്‌ളാങ്ക് കോളുകള്‍ വിളിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കേസു കൊടുത്തു. 31 കാരിയായ സ്ത്രീയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജാപ്പനീസ് മാധ്യമമായ കോബെ ഷിംബുന്‍ ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തനിക്ക് ദിവസേന നിരവധി ബ്ലാങ്ക് കോളുകള്‍ വന്നിരുന്നതായും ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു. ഓരോ തവണ കോളിന് മറുപടി നല്‍കുമ്പോഴും മറുവശത്തുള്ളയാള്‍ നിശബ്ദനായിരിക്കുമെന്ന് യുവതി ഔട്ട്ലെറ്റിനോട് പറഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനോട് Read More…
സ്ത്രീകള്‍ക്ക് നഗരാസക്തി; ഗ്രാമീണ യുവാക്കളെ കല്യാണം കഴിച്ചാല്‍ 6 ലക്ഷം യെന്‍ സമ്മാനം…!
പുതുതലമുറയിലെ യുവതികളില്‍ വര്‍ദ്ധിച്ചുവരുന്ന നഗരാസക്തിയുടെ തോത് കുറയ്ക്കാന്‍ ഗ്രാമത്തിലെ യുവാക്കളെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍. ഗ്രാമപ്രദേശങ്ങളിലേക്ക് യുവതികളെ ആകര്‍ഷിക്കാനും ആളൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമീണ മേഖലകളിലേക്ക് കൊണ്ടുവരാനും നടത്തിയ നീക്കത്തില്‍ ആറ് ലക്ഷം യെന്‍ ആണ് സ്ത്രീകള്‍ക്ക് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടീഷന്‍ ഒന്നു മാത്രമേയുള്ളൂ നഗരം വിട്ട് ഗ്രാമത്തിലേക്ക് തിരികെ പോകണമെന്ന് മാത്രം. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും നഗരത്തിലെ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും വേണ്ടി സ്ത്രീകള്‍ ധാരാളമായി ഗ്രാമപ്രദേശങ്ങള്‍ വിട്ടുപോകുന്നുണ്ട്. ജപ്പാന്റെ 2023 പോപ്പുലേഷന്‍ മൈഗ്രേഷന്‍ Read More…
ഓഫീസില്‍ വളര്‍ത്തുന്നത് ഒന്നും രണ്ടുമല്ല 10 പൂച്ചകളെ; എല്ലാവര്‍ക്കും പ്രത്യേക പദവികള്‍
പൂച്ചകളെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഇതാ ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള ക്യുനോട്ടില്‍ 10 പൂച്ചകളെയാണ് എല്ലാവിധ സൗകര്യങ്ങളും നല്‍കി വളര്‍ത്തുന്നത്. ഇതിന് പിന്നിലെ കാരണം വളരെ കൗതുകകരമാണ്. ജീവനക്കാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജോലിക്കിടയില്‍ പൂച്ചകളുമായി ഇടപഴകുകയും കളക്കുകയും ചെയ്യുമ്പോള്‍ അവരുടെ സര്‍ഗാത്മകതയും ഊര്‍ജസ്വലതയും വര്‍ധിക്കുന്നുവെന്നാണ് കമ്പനി അധികൃതരുടെ അഭിപ്രായം. പൂച്ചയുടെ ജോലി ഇവിടുത്തെ 32 ജീവനക്കാരുമായി കളിക്കുകയെന്നതാണ്. 2004 ലാണ് ‘ഫതുബ’ എന്ന പൂച്ചക്കുട്ടി കമ്പനിയില്‍ എത്തുന്നത്. പിന്നീട് 9 പൂച്ചകള്‍ കൂടി എത്തി. ഇവരില്‍ പ്രായം Read More…
സുനാമി ദുരന്തത്തിനിരയായ സ്‌കൂളിന്റെ ചിത്രമെടുത്തു; ക്യാമറയില്‍ പതിഞ്ഞത് പ്രേതം…!
ജപ്പാനിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറിന്റെ ക്യാമറയില്‍ പതിഞ്ഞത് പ്രേതം. ബ്രിട്ടീഷ് നഗര പര്യവേക്ഷകനും ടിക്‌ടോക്കില്‍ 1.4 ദശലക്ഷം ഫോളോവേഴ്‌സുമുള്ള ഫോട്ടോഗ്രാഫര്‍ ബെന്‍ പകര്‍ത്തിയ ചിത്രത്തിലാണ് പ്രേതവും വന്നത്. സ്‌കൂളിന്റെ ഇടനാഴി ക്യാമറയിലാക്കി പിന്നീട് ഫോട്ടോ നോക്കിയപ്പോഴാണ് അതില്‍ ഒരാളും ഉള്ളതായി ബെന്‍ കണ്ടെത്തിയത്. ഇടനാഴിയില്‍ പതിയിരിക്കുന്ന ഒരു പ്രേതത്തിന്റെ ചിത്രം താന്‍ പകര്‍ത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. ജപ്പാനിലേക്ക് ജോലിസ്ഥലത്ത് പോയ സമയത്താണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ ചിത്രം പകര്‍ത്താന്‍ തോന്നിയത്. ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ, Read More…