ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗ് യൂണിഫോമിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായി. എന്നാൽ, ഇയാൾ നിലവിൽ സർവീസിൽ നിന്ന് സസ്പെൻഷനിലായിരുന്നെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഇയാളെ സർവീസിൽ നിന്ന് പൂർണ്ണമായി പിരിച്ചുവിടുന്നതിനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിച്ചുവരികയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. സമരവേദിയിൽ സംസാരിച്ച ഷേർ സിംഗ്, ഉത്തരാഖണ്ഡിലെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പരീക്ഷകളിൽ വലിയ ക്രമക്കേടുകളും Read More…

