Oddly News

മെട്രോയിൽ ചേരിതിരിഞ്ഞ് അടി! വനിതാ യാത്രക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

സാധാരണയായി മെട്രോകളിലെ നാടകീയ രംഗങ്ങളെയും ബഹളങ്ങളെയും കുറിച്ച് പറയുമ്പോൾ ഡൽഹി മെട്രോയുടെ പേരാണ് ആദ്യം ഓർമ്മ വരാറുള്ളത്. പാട്ടുപാടലും നൃത്തവും റീൽസ് ചിത്രീകരണവും മുതൽ സ്റ്റണ്ടുകളും കീർത്തനം ചൊല്ലൽ വരെ ഡൽഹി മെട്രോയിൽ നടക്കാറുണ്ട്. എന്നാൽ ഇത്തവണ അതിൽ നിന്നൊരു മാറ്റമായി കൊൽക്കത്ത മെട്രോയിൽ നിന്നാണ് സമാനമായ ഒരു നാടകീയ സംഭവം പുറത്തുവന്നിരിക്കുന്നത്.

കൊൽക്കത്തയിലെ നേതാജി ഭവൻ മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച (സെപ്റ്റംബർ 07) നടന്നതെന്ന് കരുതപ്പെടുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മെട്രോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് (RPF) ഉദ്യോഗസ്ഥയുംമായി രണ്ട് യാത്രക്കാർ കടുത്ത തർക്കത്തിലും കൈയ്യേറ്റത്തിലും ഏർപ്പെടുന്നത് വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇവർക്ക് 1000 രൂപ വീതം പിഴ ചുമത്തിയെന്നാണ് വിവരം. ‘contentkikamii’ എന്ന എക്സ് (X) ഹാൻഡിൽ വഴി പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് കണ്ടത്.

അതിനിടെ ഡൽഹി മെട്രോയിൽ നിന്നുള്ള മറ്റൊരു സംഭവത്തിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. യെല്ലോ ലൈനിലെ വനിതാ കോച്ചിൽ പുരുഷന്മാർ നിറഞ്ഞിരിക്കുന്ന ദൃശ്യങ്ങളാണിവ. ഒരു വനിതാ യാത്രക്കാരി ചിത്രീകരിച്ച ഈ വീഡിയോയിൽ, ഇത് മെട്രോയിൽ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും പലരും മാറാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു. വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചും അധികൃതരെ ടാഗ് ചെയ്തുമാണ് ആളുകൾ പ്രതികരിക്കുന്നത്.