Oddly News

മെട്രോയിൽ ചേരിതിരിഞ്ഞ് അടി! വനിതാ യാത്രക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

സാധാരണയായി മെട്രോകളിലെ നാടകീയ രംഗങ്ങളെയും ബഹളങ്ങളെയും കുറിച്ച് പറയുമ്പോൾ ഡൽഹി മെട്രോയുടെ പേരാണ് ആദ്യം ഓർമ്മ വരാറുള്ളത്. പാട്ടുപാടലും നൃത്തവും റീൽസ് ചിത്രീകരണവും മുതൽ സ്റ്റണ്ടുകളും കീർത്തനം ചൊല്ലൽ വരെ ഡൽഹി മെട്രോയിൽ നടക്കാറുണ്ട്. എന്നാൽ ഇത്തവണ അതിൽ നിന്നൊരു മാറ്റമായി കൊൽക്കത്ത മെട്രോയിൽ നിന്നാണ് സമാനമായ ഒരു നാടകീയ സംഭവം പുറത്തുവന്നിരിക്കുന്നത്. കൊൽക്കത്തയിലെ നേതാജി ഭവൻ മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച (സെപ്റ്റംബർ 07) നടന്നതെന്ന് കരുതപ്പെടുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. Read More…

Celebrity

സീറ്റ്തര്‍ക്കം; ട്രെയിനില്‍ തുണിയൂരിയെറിഞ്ഞ്‌ മോഡലിന്റെ ബ്ലേഡ്‌ ആക്രമണം, ഞാനല്ല അതെന്ന് പ്രമുഖ സീരിയൽ താരം

മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ജനൽച്ചില്ല് തകർക്കുകയും ചെയ്ത മോഡൽ അറസ്റ്റിലായി. ബന്ധാ-ഗംഗാനഗർ അരവാലി എക്സ്പ്രസിൽ വെച്ചാണ് താനെ സ്വദേശിയായ അന്തരാ സോഹം ബാനർജി (31) എന്ന മോഡൽ അക്രമം അഴിച്ചുവിട്ടത്. ഓഗസ്റ്റ് 12-ന് രാത്രി ബോറിവിലിക്കും ദഹാനുവിനും ഇടയിലായിരുന്നു ഈ സംഭവം നടന്നത്. വെബ് സീരീസ് ചിത്രീകരണത്തിനായി സൂറത്തിലേക്ക് പോകുകയായിരുന്ന യുവതി സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ കയറി മറ്റൊരാളുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. Read More…

Featured Good News

തിരക്കുള്ള ട്രെയിനില്‍ യുവതിക്ക് പ്രസവവേദന: തുണയായി ആർ.പി.എഫ്, അമ്മയും കുഞ്ഞും സുരക്ഷിതർ- വീഡിയോ

ഇന്ത്യൻ റെയിൽവേയിൽ നിന്ന് വരുന്നത് ഹൃദയസ്പർശിയായ ഒരു വാർത്ത. പൂനെ-സുപോൾ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണിയായ യുവതി ട്രെയിനുള്ളിൽവച്ച് സുരക്ഷിതമായി പ്രസവിച്ചു. ട്രെയിൻ അഹല്യാനഗർ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ജനറൽ കോച്ചിലെ തിരക്കിനിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ സംരക്ഷണ സേന (RPF) ഉദ്യോഗസ്ഥർ സഹായത്തിനായി ട്രെയിനിൽ എത്തി. ആശുപത്രിയിലേക്ക് മാറ്റാൻ സമയമില്ലെന്ന് മനസ്സിലാക്കിയ ആർപിഎഫ് സംഘം, ട്രെയിനിലെ മറ്റ് വനിതാ യാത്രക്കാരുടെ സഹായത്തോടെ കോച്ചിനുള്ളിൽ തന്നെ പ്രസവത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. Read More…

Crime Featured

ഹണിട്രാപ്പ് ! ട്രെയിനില്‍നിന്ന്‌ ആര്‍.പി.എഫ്‌. രക്ഷിച്ച പെണ്‍കുട്ടിക്ക്‌ പാക്‌ പൗരനുമായി ബന്ധം?

കഴിഞ്ഞയാഴ്‌ച ട്രെയിനില്‍നിന്ന്‌ റെയില്‍വേ സംരക്ഷണ സേന(ആര്‍.പി.എഫ്‌) രക്ഷപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ പാകിസ്‌താന്‍ പൗരനുമായി ബന്ധമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. പാക്‌ പൗരനാണു പെണ്‍കുട്ടിക്ക്‌ ഡല്‍ഹിയിലേക്കു പോകാനുള്ള ട്രെയിന്‍ ടിക്കറ്റിനു പണം ഏര്‍പ്പാടാക്കി നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. പെണ്‍കുട്ടി ഓണ്‍ലൈന്‍ ഹണിട്രാപ്പില്‍ കുടുങ്ങിയാണു നാടുവിട്ടതെന്നും സൂചനയുണ്ട്‌. ബിഹാറിലെ നവാഡയില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓണ്‍ലൈന്‍ ഹണിട്രാപ്പില്‍ കുടുങ്ങി നാടുവിട്ടതായി കഴിഞ്ഞ സെപ്‌റ്റംബര്‍ നാലിന്‌ പ്രയാഗ്‌രാജിലെ ആര്‍.പി.എഫിന്‌ ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ സന്ദേശം ലഭിച്ചതാണു വഴിത്തിരിവായത്‌. കുടുംബവുമായി വഴക്കിട്ട്‌ പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയും ഗയയ്‌ക്കും ന്യൂഡല്‍ഹിക്കുമിടയില്‍ Read More…