Featured Spotlight

AI പിഴച്ചു, ലക്ഷ്യംതെറ്റി US മിസൈലുകൾ, പൊലിഞ്ഞത് 123 കുരുന്നു ജീവൻ; ഭീകരകേന്ദ്രമെന്ന് കരുതി തകർത്തത് പ്രൈമറി സ്കൂൾ, നൂറ്റാണ്ടിലെ വൻ സൈനിക പിഴവ്

ഇറാനിലെ മിനാബിൽ 123 കുട്ടികൾ ഉൾപ്പെടെ 150-ലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം കാലഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ പിഴവാണെന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ, തെക്കൻ ഇറാനിയൻ നഗരമായ മിനാബിലെ ഷജറ ത്വയ്യിബ പ്രൈമറി സ്കൂളിനു നേരെ അമേരിക്ക തൊടുത്ത രണ്ട് ടോമാഹോക്ക് മിസൈലുകൾ പതിച്ചാണ് ഈ വൻ ദുരന്തമുണ്ടായത്. ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ സംഭവം Read More…

Featured Oddly News

മതനിയമങ്ങളെ മറികടന്ന് ഹിജാബില്ലാതെ ടെഹ്‌റാൻ റേസിൽ പങ്കെടുത്ത് ഇറാനിയൻ വനിതകൾ- വിഡിയോ വൈറൽ

ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന 10 കിലോമീറ്റർ റോഡ് റേസിൽ സ്ത്രീകൾ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാതെ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറുന്നു. നിർബന്ധിത ഹിജാബ് നിയമങ്ങളോടുള്ള ഇറാന്റെ പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ വരുന്ന മാറ്റമാണ് ഇത് വ്യക്തമാക്കുന്നത്. തെഹ്റാനിലെ വേലായത്ത് പാർക്കിൽ വെച്ച് വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായാണ് റേസ് സംഘടിപ്പിച്ചത്. പൊതുയിടങ്ങളിൽ ഹിജാബ് ധരിക്കണമെന്നത് ഇറാനിൽ നിയമപരമായി നിർബന്ധമാണെന്നിരിക്കെ, നിരവധി സ്ത്രീകൾ തലമുടി മറയ്ക്കാതെ ഓടുന്ന ദൃശ്യങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് Read More…

Featured Spotlight

ട്രംപിന്റെ മകന് ഇറാന്റെ വധഭീഷണി; ബാരണിന്റെ തലയ്ക്ക് 95 കോടി ! ഞെട്ടിക്കുന്ന ഭീഷണി വീഡിയോ പുറത്ത്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടുംബത്തിന് അപൂർവമായ ഭീഷണി ഉയർത്തി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ. ട്രംപിന്റെ മകൻ ബാരൺ ട്രംപിനെ വധിക്കാനുള്ള വഴികൾ വിവരിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്ത ഇറാന്റെ ഔദ്യോഗിക ചാനൽ, ഇതിനായി 10 ദശലക്ഷം ഡോളർ (ഏകദേശം 95 കോടിയിലധികം രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. ഐആർജിസി (IRGC) അനുകൂല മാധ്യമങ്ങൾ നിർമ്മിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷന്റെ മൂന്നാം ചാനലിലൂടെ സംപ്രേഷണം ചെയ്ത “വെയർ ടു കിൽ ബാരൺ ട്രംപ്” (ബാരൺ ട്രംപിനെ എവിടെ വെച്ച് Read More…

Featured Spotlight

‘അതൊക്കെ വെറും നുണക്കഥ! മുജ്തബ ഖമനയി പൂർണ ആരോഗ്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാന്‍

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്തകൾ ഇറാൻ തള്ളി. മുജ്തബ പൂർണ ആരോഗ്യവാനായി കാണപ്പെടുന്ന വീഡിയോ ഇറാൻ വാർത്താ ഏജൻസിയായ മെഹ്ര്‍ പുറത്തുവിട്ടു. എന്നാല ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ഫെബ്രുവരി 28-ലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവരുന്നത്. ചുറ്റുമുള്ള ആളുകൾക്ക് നടുവിൽ മുജ്തബ ഇരിക്കുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംസാരത്തിനിടയിൽ ഒരു കൈ ചലിപ്പിക്കുന്നതും മുഖത്ത് തൊടുന്നതും കാണാം. അതേസമയം, ഒരു കാൽ പകുതി മറച്ച നിലയിലാണ് വീഡിയോയിൽ Read More…

Oddly News

ഹിജാബില്ലാതെ യൂട്യൂബിൽ പാടി, ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി! ക്രൂരശിക്ഷ

ഹിജാബ് ധരിക്കാതെ തത്സമയം സംപ്രേഷണം ചെയ്ത കൺസേർട്ടിൽ പങ്കെടുത്തതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. സംഭവം ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും കലാസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആഗോള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും നൽകുന്ന വിവരങ്ങൾ പ്രകാരം, 29 വയസ്സുള്ള ഗായികയ്ക്ക് ഇറാനിലെ കോം പ്രവിശ്യയിലെ ഒരു ക്രിമിനൽ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. 2024-ൽ അവരുടെ യൂട്യൂബ് ചാനലിലൂടെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഒരു പ്രകടനത്തിന്റെ പേരിലാണ് ഈ നടപടി. Read More…

Oddly News

ട്രംപിന്റെ ഭീഷണിക്കു മുന്നിൽ പതറില്ല, ഇറാൻ ആണവനിലത്തിനു മുന്നില്‍ വീണ വായിച്ച് അലി ഖംസാരി- വേറിട്ട പ്രതിഷേധം തരംഗമാകുന്നു- വീഡിയോ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ, ഇറാന്റെ പ്രധാന ഊർജ്ജ നിലയത്തിന് മുന്നിൽ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇറാനിയൻ കലാകാരനായ അലി ഘംസാരി. ഡൊണാൾഡ് ട്രംപ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമാവന്ദ് പവർ പ്ലാന്റിന് മുന്നിൽ തന്റെ പരമ്പരാഗത സംഗീതോപകരണമായ ‘താർ’ (taar) വായിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. യുദ്ധഭീഷണികൾക്കിടയിൽ സമാധാനത്തിന് വേണ്ടിയുള്ള ഒരു അഭ്യർത്ഥനയായാണ് അദ്ദേഹം ഈ സംഗീത പ്രകടനത്തെ കാണുന്നത്. “ഞാനിപ്പോൾ ദമാവന്ദ് പവർ പ്ലാന്റിന് മുന്നിലാണ്. ആക്രമിക്കപ്പെടുമെന്ന് ഭീഷണി നിലനിൽക്കുന്ന ഒരിടമായതുകൊണ്ട് Read More…

Travel

ഇറാൻ്റെ രഹസ്യ മിസൈൽ നഗരം! ഖെഷ്ം ദ്വീപിന്റെ മാസ്മരികതയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുന്നതെന്ത്?

പേർഷ്യൻ ഗൾഫിലെ ഏറ്റവും വലിയ ദ്വീപായ ഖേഷ്ം , ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതീവ നിർണ്ണായകമായ ഒരു സൈനിക കേന്ദ്രമായി മാറിയിരിക്കുകയാണ്. 2026 മാർച്ച് 7-ന് ഈ ദ്വീപിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെ അമേരിക്കൻ വ്യോമാക്രമണം ഉണ്ടാവുകയും 30 ഗ്രാമങ്ങളിലെ കുടിവെള്ളം തടസ്സപ്പെടുകയും ചെയ്തു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഇതിന് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. സമീപകാലത്തായി ഇറാൻ ഈ ദ്വീപിനെ ഒരു Read More…

Featured Lifestyle

സ്വർണ്ണമല്ല, ഡോളറുമല്ല! ഇറാൻ യുദ്ധത്തിനിടയിൽ നേട്ടമുണ്ടാക്കിയ ആ ‘രഹസ്യ’ ആസ്തി ഏത്?

ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണികൾ വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധം എണ്ണ വിതരണത്തെ ബാധിച്ചതോടെ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായി. സാധാരണഗതിയിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളായി കാണുന്നത് സ്വർണ്ണത്തെയും യുഎസ് ഡോളറിനെയുമാണ്. എന്നാൽ ഇത്തവണ ഇവയെ രണ്ടിനെയും പിന്നിലാക്കി ബിറ്റ്‌കോയിൻ വലിയ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഫെബ്രുവരി 28-ന് ഇറാനിൽ സംഘർഷം ആരംഭിച്ചത് മുതൽ ബിറ്റ്‌കോയിന്റെ മൂല്യം 72,000 ഡോളർ കടന്നു. ഏകദേശം 10 ശതമാനത്തോളം വർധനവാണ് ബിറ്റ്‌കോയിന്റെ വിലയിൽ ഉണ്ടായത്. ഓഹരി Read More…

Featured Sports

ഇറാന്റെ അഞ്ചു വനിതാ താരങ്ങള്‍ക്ക്‌ അഭയംനല്‍കി ഓസ്‌ട്രേലിയ, കോച്ചിന്റെയും സഹതാരങ്ങളുടെയും ഭാവി തുലാസിൽ

കാന്‍ബെറ: ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെത്തിയ ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ അഞ്ച്‌ താരങ്ങള്‍ക്ക്‌ ഓസ്‌ട്രേലിയ അഭയം നല്‍കി. ചൊവ്വാഴ്‌ച ബ്രിസ്‌ബേനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്കാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ദക്ഷിണ കൊറിയക്കെതിരേ കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തിന്‌ മുന്നോടിയായി ടീം ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന്‌ ശേഷം അവരുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരി 28-ന്‌ ഇറാനില്‍ യുദ്ധം ആരംഭിച്ചതോടെ നാട്ടിലേക്ക്‌ മടങ്ങുന്നതിലെ സുരക്ഷാ ഭീതി കണക്കിലെടുത്ത്‌ ചില താരങ്ങള്‍ അഭയത്തിനായി Read More…