ഗുവാഹത്തി∙ ഓടുന്ന കാറിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. സംശയാസ്പദമായ രീതിയിൽ ഓടിയ കാർ നാട്ടുകാർ തടഞ്ഞുനിർത്തിയതോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. അർധനഗ്നയായ അവസ്ഥയിലാണ് നാട്ടുകാർ കുട്ടിയെ കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന പലരും തന്നെ ക്രൂരമായി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ തന്ന കാറിൽ കയറ്റിയതെന്നും അതിനുശേഷമാണ് കൂട്ടബലാത്സംഗം ചെയ്തതെന്നും പെൺകുട്ടി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ Read More…
Tag: Gang Rape
ഭാര്യയെ 50,000 രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു; കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിന് വിൽക്കുകയും അവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ സ്ത്രീയെ കണ്ടെത്താൻ പോലീസ് നടത്തിയ സാധാരണ അന്വേഷണമാണ് വഞ്ചനയുടെയും ക്രൂരതയുടെയും വലിയൊരു ചുരുളഴിച്ചത്. ഗണേശ്പുര നിവാസിയായ നികേഷ് പട്ടേൽ എന്നയാളാണ് ഈ ക്രൂരതയുടെ പ്രധാന സൂത്രധാരൻ. ഭാര്യയോടുള്ള കടുത്ത വിദ്വേഷം കാരണം വെറും 50,000 രൂപയ്ക്കാണ് ഇയാൾ ഭാര്യയെ ലേലം വിളിച്ച് വിറ്റത്. കഴിഞ്ഞ മേയ് 19നാണ് Read More…
എട്ടു വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; പ്രതികൾ 12-ഉം 13-ഉം വയസ്സുള്ളവർ
ന്യൂഡൽഹിയിലെ ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ അയൽവാസികളായ ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രതികൾ തന്നെ വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെവെച്ച് മൂന്നുപേരും ചേർന്ന് പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകി. അക്രമികളിൽ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നാടിനെ നടുക്കിയ ഈ സംഭവത്തിലെ പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ഒരാൾക്ക് 12 വയസ്സും മറ്റ് രണ്ടുപേർക്ക് 13 വയസ്സുമാണ് പ്രായം. വീട്ടുകാരുടെ പരാതി ലഭിച്ചയുടൻ തന്നെ ഡൽഹി പോലീസ് Read More…
‘നിന്നെ വിറ്റ് ഞാന്‍ ജീവിക്കുമെടീ’; 1000 രൂപയ്ക്ക് ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് യുവാവ്; കേസ്
ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. പാചക വാതക കണക്ഷന്‍ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കിയ 30-കാരിയായ യുവതിയെ ഭര്‍ത്താവ് കാട്ടുപ്രദേശത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. അവിടെ കാത്തുനിന്ന സുഹൃത്തുക്കളില്‍ നിന്ന് 1000 രൂപ വാങ്ങിയ ശേഷം അത്യാവശ്യ കാര്യത്തിന് Read More…
6 വയസ്സുകാരിയെ പീഡിപ്പിച്ചു, സ്വന്തം മകനെ പൊലീസിൽ ഏൽപ്പിച്ച് പ്രതികളിൽ ഒരാളുടെ അമ്മ, കൂട്ടബലാത്സംഗം ചെയ്തത് 15 വയസ്സിൽ താഴെയുള്ളവർ
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ആറു വയസ്സുകാരിയെ 15 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18നാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. പ്രതികളെല്ലാം ഒരേ പ്രദേശത്തു താമസിക്കുന്നവരാണ്. പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതികളിൽ ഒരാളുടെ അമ്മ തന്നെ സ്വന്തം മകനെ പൊലീസിൽ ഏൽപ്പിച്ചു. ഉത്തരവാദികളായ എല്ലാവർക്കും കഠിന ശിക്ഷ ലഭിക്കണമെന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഒരു കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും അമ്മ Read More…
‘ബോധം വന്നപ്പോള്‍ സോക്സും അടിവസ്ത്രങ്ങളും നഷ്ടമായിരുന്നു’ ഓടുന്ന കാറില്‍ CEOയും സുഹൃത്തും മാനേജരായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് സിഇഒയും സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവും യുവതിയെ ഓടുന്ന കാറിനുള്ളില്‍വച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമ്പനി മാനേജരായ യുവതിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പ്രതികളെ പൊലീസ് പിടികൂടി. ഡിസംബര്‍ 20ന് രാത്രി 9മണിയോടെയാണ് യുവതി സ്വകാര്യ ഹോട്ടലിൽ നടന്ന പാർട്ടിക്കെത്തിയത്. പാർട്ടി പുലർച്ചെ 1:30 വരെ നീണ്ടു. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിത്തുടങ്ങിയപ്പോൾ യുവതി തനിച്ചായി. യൂബര്‍ വിളിക്കാനുള്ള തയ്യാറെടുപ്പിനിടെ കമ്പനിയുടെ സിഇഒയും, വനിതാ എക്സിക്യൂട്ടീവ് ഹെഡും, അവരുടെ ഭർത്താവും യുവതിയെ Read More…
തിരുവല്ലയിൽ ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; രണ്ടു ബംഗാൾ സ്വദേശികളെ പിടികൂടി നാട്ടുകാർ
പത്തനംതിട്ട ∙ തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
നാലു യുവാക്കള്‍, 45 മിനിട്ട്; യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു, കൊടും ക്രൂരത
ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി ഹോം ഗാർഡായി ജോലി ചെയ്യുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലു പേരെ പൊലീസ് പിടികൂടി. കർണാടകയിലെ കുസ്‌താഗിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം . ഇന്നലെ വൈകിട്ട് 5 മണിക്കും 5.45നും ഇടയില്‍ ഇവർ പലവട്ടം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീ, ഭർത്താവിനോട് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ ശേഷം താൻ കടം നൽകിയ പണം പരിചയക്കാരിൽ നിന്ന് വാങ്ങാൻ ഹൊസപേട്ടയിൽ നിന്ന് കുസ്താഗിയിലേക്ക് പോയതായി Read More…
ഭിന്നശേഷിക്കാരിയെ ബൈക്കുകളില്‍ പിന്‍തുടര്‍ന്ന് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു- വീഡിയോ
21 വയസ്സുള്ള ഭിന്നശേഷിക്കാരിയെ റോഡിലൂടെ ബൈക്കില്‍ ചേസ് ചെയ്ത് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ആണ് ദാരുണസംഭവം. ആളൊഴിഞ്ഞ റോഡില്‍ പിന്നാലെവരുന്ന അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്രൂരത നടന്നത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഏറ്റുമുട്ടലിലൂടെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം . അമ്മാവന്റെ വീട്ടില്‍നിന്നും ഒരു Read More…







